പ്രശസ്ത ഡോക്ടറുടെ ഒരു ദിവസത്തെ ഭക്ഷണക്രമം ഇങ്ങനെയാണ്… ആരും ഈ വീഡിയോ കാണാതെ പോകരുത്…

പലരും എന്നോട് പലപ്പോഴായി ചോദിക്കാൻ ഉള്ള ഒരു സംശയമാണ് ഡോക്ടർ പലപ്പോഴും പലതരത്തിലുള്ള ഡയറ്റ് പ്ലാനുകൾ വിശദീകരിച്ചിട്ടുണ്ട്.. നമുക്ക് ഗുണകരവും ആയിട്ടുണ്ട്.. എന്നാൽ താങ്കൾ ഒരു ദിവസം എന്തെല്ലാം ഭക്ഷണങ്ങളാണ് കഴിക്കുന്നത്.. ഡോക്ടർ ശരിയായിട്ട് ആണോ ഭക്ഷണം കഴിക്കുന്നത് അത് ഉപദേശം മാത്രമേ ഉള്ളൂ.. ഇത് എന്നോട് പലപ്പോഴും പലരും ചോദിച്ച ഉള്ള ഒരു സംശയമാണ് ആണ്.. അതുകൊണ്ട് എൻറെ ഒരു ദിവസത്തെ ഭക്ഷണ രീതി എങ്ങനെയാണ് എന്ന് ഞാൻ വിശദീകരിക്കാം..

എൻറെ ഒരു ജീവിത രീതി എന്ന് പറയുന്നത്.. രാവിലെയും വൈകുന്നേരവും ക്ലിനിക്കൽ ആയിരിക്കും അതിനിടയിൽ ശാരീരിക അധ്വാനമുള്ള ഒരു പണിയും ചെയ്യേണ്ട ഒരു രീതിയല്ല എൻറെ ഏത്. അതുകൊണ്ടുതന്നെ ഞാൻ അതനുസരിച്ചാണ് ഞാൻ ഭക്ഷണരീതി കഴിക്കുന്നത്. ഞാൻ എറണാകുളത്താണ് പഠിച്ചത് അവിടുന്ന് തിരുവനന്തപുരത്തേക്ക് വന്ന സമയത്ത് 62 കിലോ ആയിരുന്നു എൻറെ ശരീരഭാരം. എൻറെ ഉയരം അനുസരിച്ച് എനിക്ക് 65 കിലോ വരെ ആകാം. ഞാൻ വിവാഹംവരെ അതായത് 28 വയസ്സ് വരെ എൻറെ ശരീരഭാരം 65 കിലോ മുതൽ 66 കിലോ വരെ വന്നു.

എന്നാൽ വിവാഹം കഴിഞ്ഞതോടുകൂടി ഏതൊരു മലയാളിക്കും സംഭവിക്കുന്നത് പോലെ തന്നെ എന്നെയും ശരീരഭാരം കൂടാൻ തുടങ്ങി. വിവാഹംകഴിഞ്ഞപ്പോൾ പലതരം വിരുന്നുകൾ സൽക്കാരങ്ങൾ അങ്ങനെ ഒരുപാട് ഭക്ഷണ രീതികൾ ഉപയോഗിച്ചതുകൊണ്ട് എൻറെ ശരീരഭാരം കൂടി. ഏകദേശം 2012 എൻറെ ശരീരഭാരം 78 കിലോ വരെ ഉണ്ടായിരുന്നു. എനിക്ക് ഒറ്റയടിക്ക് 13 കിലോ വരെ ശരീരഭാരം കൂടി.. അവിടുന്ന് ഞാൻ എൻറെ ശരീരഭാരം കുറയ്ക്കാൻ തുടങ്ങി. മറ്റൊന്നും കൊണ്ടല്ല എൻറെ അച്ഛൻറെ കുടുംബത്തിൽ പ്രമേഹരോഗം വളരെ കഠിനമായി ഉണ്ട്. എൻറെ അച്ഛന് എനിക്ക് ഓർമ്മ ഉള്ള കാലത്തോളം അദ്ദേഹം പ്രമേഹരോഗത്തിന് ഇൻസുലിൻ എടുക്കുന്ന ആൾ ആയിരുന്നു..

അമ്മയുടെ കുടുംബത്തിൽ അമ്മയ്ക്ക് ഒഴികെ ബാക്കി എല്ലാവർക്കും നല്ല രീതിയിലുള്ള പ്രമേഹരോഗം ഉണ്ട്.. അമ്മയ്ക്ക് ഈ ഇടയായി ട്ടാണ് ക്രമേണ പ്രമേഹരോഗം ഉയർന്നു തുടങ്ങിയത്. അതായത് അച്ഛൻറെ കുടുംബത്തിനും അമ്മയുടെ കുടുംബത്തിലും നല്ല രീതിയിൽ പ്രമേഹ രോഗങ്ങൾ ഉണ്ട്. അതുകൊണ്ടുതന്നെ എനിക്ക് ഈ രോഗം പിടിപെടാനുള്ള സാധ്യത 90 ശതമാനം ഉണ്ട്. എനിക്ക് 78 കിലോ ശരീരഭാരം ആയപ്പോൾ തന്നെ ഞാൻ ഇതിൻറെ അപകടസാധ്യത അറിഞ്ഞ എൻറെ ആഹാരക്രമത്തിൽ ഞാൻ നല്ല രീതിയിൽ മാറ്റം വരുത്തി. മാത്രമല്ല വ്യായാമത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു.. അതുകൊണ്ട് കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങൾകൊണ്ട് 78 നിന്നും ക്രമേണ കുറഞ്ഞ് 68 വന്നെത്തി..

Leave a Reply

Your email address will not be published. Required fields are marked *