വെള്ളപ്പാണ്ട് പകരുമോ… ഇതിൻറെ കാരണങ്ങളും.. പരിഹാരമാർഗ്ഗങ്ങളും.. ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ…

കുറച്ചു ദിവസങ്ങൾക്കു മുൻപ് ഏകദേശം 30 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ എന്നെ കാണാൻ വന്നു.. വളരെ ടെൻഷനടിച്ച് ക്ഷീണിച്ച അവസ്ഥയിലായിരുന്നു അദ്ദേഹം വന്നത്. കാര്യം എന്താണെന്ന് ചോദിച്ചപ്പോൾ ഉൾ ചുണ്ടിലെ ഭാഗത്ത് ആയിട്ട് ഒരു വെളുത്തപാട് അദ്ദേഹത്തിനുണ്ട്.. ആദ്യം ഇദ്ദേഹം ശ്രദ്ധിച്ചില്ല കുറച്ചുദിവസം കഴിഞ്ഞപ്പോൾ ഇദ്ദേഹം തന്നെ സുഹൃത്തിനെ ഇത് കാണിച്ചു. അതെ അയാൾ പറഞ്ഞു ഈ വായ്ക്കകത്ത് കാണുന്ന ഈ മാറ്റം കാൻസർ ആണ് എന്ന്..

ഇദ്ദേഹത്തിനു പുകവലി ഇല്ല ഇല്ല മുറുക്ക് പോലുള്ള യാതൊരു ദുശ്ശീലങ്ങളും ഇല്ല.. എന്നിട്ടും വായ്ക്കകത്ത് ക്യാൻസർ പോലുള്ള ഒരു രോഗം വന്ന് ല്ലോ എന്നോർത്ത് അദ്ദേഹം ആകെ വിഷമിച്ച് ഇരിക്കുന്നു. ഉറക്കമില്ലാത്ത അവസ്ഥയായി ക്ഷീണമായി.. ഈ അവസ്ഥയിലാണ് അദ്ദേഹം എന്നെ കാണാൻ വന്നത്.. ഞാനിത് പരിശോധിച്ചപ്പോൾ വെള്ളപ്പാണ്ട് ആണ്.. അദ്ദേഹത്തിന് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.. ഈ രോഗം എന്താണ് എന്നും ഇത് എങ്ങനെയാണ് വരുന്നത് എന്നും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുകയും ചെയ്തു.

ഇതിൻറെ ചികിത്സാരീതികൾ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു.. വായ്ക്കകത്ത് വന്ന ഈ വെളുത്തപാട് കാൻസറാണെന്ന് ഭയന്ന് സിനിമ എങ്ങനെ എൻറെ ജീവിതം മുന്നോട്ട് പോകുമെന്ന് ഭയങ്കര ജീവിച്ചിരുന്ന മനുഷ്യനെ ഇത് കേട്ടപ്പോൾ ഒരുപാട് ആശ്വാസം ആയി.. വെള്ളപ്പാണ്ട് എന്ന് വിളിക്കുന്നു അസുഖം എന്താണ് എന്നും.. ഇത് എങ്ങനെയാണ് വരുന്നത് എന്നും.. ഈ രോഗത്തിൻറെ രീതികൾ എന്തെല്ലാമാണെന്നും.. ഇതിൻറെ ചികിത്സാമാർഗങ്ങൾ എന്തെല്ലാമാണെന്നും ഞാൻ വിശദീകരിക്കാം..

വെള്ളപ്പാണ്ട് എന്ന് പറയുന്ന ഒരു അവസ്ഥ നമ്മുടെ തൊലിപ്പുറമേയുള്ള കോശങ്ങളിൽ ഉള്ള കളർ നോർമൽ ആയി കുറഞ്ഞുപോകുന്ന നശിച്ചു പോകുന്ന ഒരു അവസ്ഥയാണ്. നമ്മുടെ ചർമ്മത്തിന് നോർമൽ ആയിട്ടുള്ള ഒരു കളർ നൽകുന്നത് മിലാനിൻ എന്ന് പറയുന്ന ഒരു വസ്തു ആണ്. മിലാനിൻ പുറപ്പെടുവിക്കുന്ന കോശങ്ങൾ ഏതെങ്കിലും തരത്തിൽ നശിച്ചു പോയാലോ അവരുടെ പ്രവർത്തനം ഇല്ലാതായാലും നമുക്ക് ആ ഭാഗത്തുള്ള കോശങ്ങളിൽ നിറം നഷ്ടപ്പെടും. നമ്മുടെ ശരീരത്തിൽ വെയിൽ ഏൽക്കുന്ന സമയത്ത് ഇത് ബാധിക്കാതെ സ്കിന്നിനെ സംരക്ഷിക്കുന്നത് മിലാനിൽ ആണ്. ഈ കോശങ്ങൾ നശിച്ചു കഴിയുമ്പോൾ ആ ഭാഗത്തുള്ള കോശങ്ങൾ ഈ നിറമില്ലാതെ പൂർണമായും വെളുത്ത ഒരു പിങ്ക് കളറിൽ ഒരു വെളുത്ത നിറമായി മാറും…