സ്കാനിങ്ങിൽ കൂടി പലതരം രോഗങ്ങൾ എങ്ങനെ തിരിച്ചറിയാം… ഡോക്ടർ പറയുന്ന ഈ ഇൻഫർമേഷൻ ശ്രദ്ധിക്കൂ…

വയറിൻറെ ഭാഗത്ത് വേദന.. അടിവയറ്റിൽ എന്തോ ഒരു ഭാരം ഇരിക്കുന്നത് പോലെ ഒരു തോന്നൽ.. ഇത്തരം ബുദ്ധിമുട്ടുകൾ ആയി നിങ്ങൾ ഒരു ഡോക്ടറെ കണ്ടാൽ ഡോക്ടർ പലപ്പോഴും നിങ്ങളുടെ വയറിൻറെ സ്കാനിങ് ചെയ്യൽ നിർദ്ദേശിക്കുന്നു.. നിങ്ങൾക്ക് സ്കാനിങ്ങിൽ വലിയ കുഴപ്പമില്ല എന്ന് അറിയുമ്പോൾ ഒരു ആശ്വാസം കിട്ടും. വയറിനു മാത്രമല്ല നമ്മുടെ ശരീരത്തിൻറെ ഭാഗത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഏതെങ്കിലും തരത്തിൽ ആന്തരിക പ്രശ്നങ്ങൾ ഉണ്ടോ എന്ന് തിരിച്ചറിയുന്നതിനായി വളരെ കോമൺ ആയി ഉപയോഗിക്കുന്ന ഒരു ടെസ്റ്റ് ആണ് സ്കാനിങ് എന്ന് പറയുന്നുണ്ട്.

സ്കാനിംഗ് പലതരത്തിൽ ചെയ്യാറുണ്ട്.. അതായത് നമുക്ക് പുറത്തുനിന്ന് കാണാൻ കഴിയാത്ത ശരീരത്തിൻറെ ഉൾഭാഗങ്ങൾ എന്തെല്ലാം വ്യത്യാസങ്ങൾ ഉണ്ട് എന്ന് തിരിച്ചറിയാൻ ആയി ആണ് സ്കാനിംഗ് ഉപയോഗിക്കുന്നത്. ഞാൻ ഇന്ന് വളരെ കോമൺ ആയിട്ട് നിങ്ങൾക്കറിയാം അൾട്രാസൗണ്ട് സ്കാനിങ് ഉണ്ട്.. കൊച്ചുകുട്ടികൾക്ക് വയറിനകത്തെ വേദന പോലുള്ള എന്തെങ്കിലും ഉണ്ടെങ്കിൽ എങ്കിൽ എന്തെങ്കിലും എടുത്ത് വിഴുങ്ങി കളഞ്ഞാൽ സ്കാനിങ് ചെയ്യാറുണ്ട്..

അതേപോലെതന്നെ പ്രഗ്നൻറ് ആയിരിക്കുമ്പോൾ സ്ത്രീകൾക്കും യൂട്രസ് എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ അല്ലെങ്കിൽ മൂത്രനാളിയിൽ കല്ലു വന്നാൽ ഇങ്ങനെ എല്ലാം തന്നെ ഇത്തരം കാര്യങ്ങൾ തിരിച്ചറിയാൻ നമ്മൾ സ്കാനിംഗ് ഉപയോഗിക്കാം. ഏതെല്ലാം തരത്തിലുള്ള സ്കാനിങ് ആണ് നിലവിലുള്ളതെന്നും ഇത് എങ്ങനെയാണ് വർക്ക് ചെയ്യുന്നത് എന്നും ഇത് ഉപയോഗിക്കുന്നതിന് ഗുണങ്ങൾ എന്തെല്ലാം ആണെന്നും ഇതിനെ സൈഡ് എഫ്ഫക്റ്റ് വല്ലതും ഉണ്ടോ എന്ന് വിശദീകരിക്കും…

ഏറ്റവും കോമൺ ആയി ചെയ്യുന്നത് എല്ലാ സ്ഥലങ്ങളിലും ഉള്ള ഒരു സ്കാനിംഗ് ആണ് അൾട്രാസൗണ്ട് സ്കാനിങ്… അൾട്രാസൗണ്ട് സ്കാനിങ് ചെയ്തിട്ടില്ലാത്ത ആൾക്കാർ ഒരുപക്ഷേ മലയാളികളുടെ ഇടയിൽ വളരെ കുറവായിരിക്കും. അത്രത്തോളം ഇതൊക്കെ കോമൺ ആണ്.. നമ്മൾ കിടക്കുന്ന സമയത്ത് ഡോക്ടർ നിങ്ങളുടെ വയറിൻറെ മേൽ ഒരു ചെറിയ ഉപകരണം വെച്ച് പരിശോധിക്കുകയും നമ്മുടെ വയറിനകത്തെ കാര്യങ്ങൾ ഒരു എക്സ്-റേ ചിത്രങ്ങൾ കാണുന്നതുപോലെ തൊട്ടടുത്തുള്ള കമ്പ്യൂട്ടർ സ്ക്രീനിൽ നിങ്ങൾ കണ്ടിട്ടുണ്ട് ആയിരിക്കും. നോർമൽ ഇ ബോധം ഉള്ളപ്പോൾ തന്നെ ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും നമുക്ക് ഈ സ്കാൻ ചെയ്യാൻ സാധിക്കും..