ഉറങ്ങാൻ പാടില്ലാത്ത രീതികൾ ഏതൊക്കെയാണ്… ഈ അഞ്ചു പൊസിഷനുകളിൽ ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ലതല്ല… ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ…

രാവിലെ എണീക്കുമ്പോൾ തല പെരുപ്പ്.. കഴുത്ത് വേദന.. ശരീരത്തിലെ പല ഭാഗത്തും വേദന.. മുതുക് ഭാഗത്ത് തരിപ്പ്.. തലകറക്കം പോലുള്ള തോന്നൽ.. ചിലർക്ക് രാവിലെ എണീക്കുമ്പോൾ കൈകളിലെ മരവിപ്പ്.. സാധാരണ പലരും ഡോക്ടറെ കാണാൻ പോകുന്ന സമയത്ത് പറയുന്ന ലക്ഷണങ്ങൾ ആണിത്.. പലപ്പോഴും ചില രോഗങ്ങളുടെ കാരണങ്ങൾ ആയിട്ട് ഞാൻ ഈ പറഞ്ഞ ലക്ഷണങ്ങൾ കാണാറുണ്ട്. ഭൂരിഭാഗം ആളുകളുടേയും ഉറങ്ങാൻ കിടക്കുന്ന രീതിയിലുള്ള കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ സാധാരണ ഗതിയിൽ നമ്മൾ ഉറങ്ങുന്ന പൊസിഷനുകൾ ഏതൊക്കെ രീതിയിൽ നമ്മൾ ഉറങ്ങാൻ പാടില്ല എന്ന്..

ഏതൊക്കെ പൊസിഷൻ ആണ് ആരോഗ്യമായ ഉറക്കം ലഭിക്കുന്നത് എന്ന് വിശദീകരിക്കാം.. ഇത് നിങ്ങളുടെ സുഹൃത്തുക്കളുടെ അറിവിലേക്ക് ഷെയർ ചെയ്തു നൽകുക.. കാരണം ചെറുപ്പം മുതൽ നമ്മൾ ഉറങ്ങുന്ന ചില ശീലങ്ങൾ നമ്മൾ ഒന്ന് കറക്റ്റ് ചെയ്ത് കഴിഞ്ഞാൽ നമുക്ക് വരാനുള്ള പല രോഗങ്ങളെയും തടഞ്ഞുകൊണ്ട് മുന്നോട്ട് പോകാൻ സാധിക്കാം.. ഏത് പൊസിഷനിൽ നമ്മൾ കിടന്നാലും ക്രമേണ ഒരു ഗാഢനിദ്ര യിലേക്ക് പോകുമ്പോൾ നമുക്ക് ഇഷ്ടമുള്ള ഒരു രീതിയിലേക്ക് ഉറങ്ങിപ്പോകും എന്നുള്ളത് ആണ് വാസ്തവം..

ആദ്യം തന്നെ നമ്മൾ ഉറങ്ങാൻ പാടില്ലാത്ത ചില പൊസിഷനുകൾ ഞാൻ വിശദീകരിക്കാം.. ആദ്യത്തെ ചിത്രം ഒന്ന് പരിശോധിച്ചു നോക്കുക അ ഉറങ്ങാൻ കിടന്ന ശേഷം നമ്മുടെ കൈ തലയ്ക്ക് താഴേക്ക് എടുത്തു വെച്ചിരിക്കുന്നു. കഴുത്തിൽ നിന്നും കയ്യിലേക്ക് പോകുന്ന നാഡികൾക്ക് കംപ്രഷൻ വരുന്ന രീതിയിലുള്ള ഒരു ഉറക്കം പൊസിഷൻ ആണിത്.

സാധാരണ രീതിയിൽ പലരും എങ്ങനെ കിടക്കാറുണ്ട് എങ്കിലും ഇത് നമ്മുടെ കൈകളിലേക്ക് ഉള്ള നാഡികളുടെ പ്രഷർ വരുന്നതിനും കൈകൾക്ക് മരവിപ്പ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും. പലപ്പോഴും രാവിലെ എഴുന്നേൽക്കുമ്പോഴും കൈക്ക് ഉണ്ടാകുന്ന മരവിപ്പ്.. ഉണ്ടാകുന്നതിന് പ്രധാന കാരണം നമ്മൾ ഉറങ്ങുന്നതിന് കാരണമാണ്.