വൃക്കയിൽ കല്ല് ഉണ്ടാകുന്നതിന് കാരണമാകുന്ന ചില പ്രധാന വില്ലൻമാർ… വൃക്കയിൽ കല്ലിൻറെ സാധ്യതയുള്ളവർ ഡോക്ടർ പറയുന്ന ഈ ഇൻഫർമേഷൻ ശ്രദ്ധിക്കൂ…

കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല് ഇന്ന് ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ്.. മുൻപ് ഒരു 45 വയസ്സ് ആയി ആളുകളിൽ കണ്ടിരുന്ന ഈ രോഗം ഇന്ന് ഒരുപാട് പേരിൽ കൂടിക്കൂടി വരുന്നു. നമുക്ക് ഇന്നിപ്പോൾ വലിയ അസുഖം ഒന്നും ഇല്ലെങ്കിലും നമ്മൾ എന്തെങ്കിലും ആവശ്യത്തിനുവേണ്ടി വയർ സ്കാൻ ചെയ്യുന്ന സമയത്തായിരിക്കും വൃക്കയിൽ ചെറിയ 2 കല്ലുകൾ ഉള്ളതായി കാണുന്നതും നിറയെ വെള്ളം കുടിക്കാൻ പറയുന്നതും അല്ലെങ്കിൽ ഇത് വലുതാകാൻ സാധ്യതയുണ്ട് എന്ന് ഡോക്ടർമാർ പറയുന്നത്.

അതുപോലെതന്നെ മൂത്രനാളിയിൽ കല്ല് വന്നു അത് അവിടെ കിടന്ന് അനങ്ങുമ്പോൾ ഉള്ള വേദന വന്നിട്ടുള്ളവർക്ക് അറിയാം.. പ്രസവവേദന കഴിഞ്ഞാൽ ഏറ്റവും തീവ്രമായ വേദന എന്നറിയപ്പെടുന്നത് ഈ മൂത്രത്തിൽ കല്ല് ഉണ്ടാകുമ്പോഴുള്ള വേദനയാണ്. അത്രത്തോളം തീവ്രത ആണ് ഈ രോഗം വന്നവർക്ക് അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ ഒരു തവണ ഈ മൂത്രത്തിൽ കല്ല് അനുഭവം ഉണ്ടായിട്ടുള്ള ആളുകൾ പിന്നെ ജീവിതകാലം ഇത് വരല്ലേ എന്ന് പ്രാർത്ഥിക്കും..

എങ്കിലും ഒരു തവണ വന്നു പോയ ആളുകൾ വീണ്ടും ഇത് വരുന്ന ഒരു സാഹചര്യം ഉണ്ടാകുന്നു.. ചെറുപ്പക്കാരിൽ വരുന്നത് മാത്രമല്ല ഇന്നത്തെ പ്രശ്നം ചെറിയ കുട്ടികളിൽ പോലും മൂത്രത്തിൽ കല്ലും അതിൻറെ ബുദ്ധിമുട്ടുകളും കാണുന്നു എന്നത് നമ്മുടെ വളരെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്.. എന്തുകൊണ്ടാണ് ഈ വൃക്കയിൽ കല്ലുണ്ട് ആളുകൾ ഇത്രത്തോളം പെരുകുന്നത് എന്ന് വിശദീകരിക്കുക.. രണ്ട് കാരണങ്ങളാണ് നമുക്ക് പ്രധാനമായും കാണാൻ സാധിക്കുന്നത്.. ഒന്ന് നമ്മുടെ വൃക്കയിലൂടെ അമിതമായിട്ട് ശരീരത്തിൽ നിന്നും മിനറലുകൾ അത് ഓക്സലേറ്റ് ആയിക്കോട്ടെ അല്ലെങ്കിൽ രാസവസ്തുക്കൾ ആയിക്കോട്ടെ ഇത് അമിതമായി മൂത്രത്തിലൂടെ പുറംതള്ളുന്ന ഒരു അവസ്ഥ..

രണ്ടാമത്തേത് നമ്മുടെ വൃക്കക്ക് അകത്ത് ഒരു ആസിഡ് പി എച്ച് കൂടുതൽ നേരം ഉണ്ടാവുന്ന ഒരു അവസ്ഥ.. സാധാരണ നമ്മുടെ രക്തത്തിലെത്തുന്ന ഏതുതരം കെമിക്കലുകൾ എയും രക്തത്തിൽ നിൽക്കേണ്ട ഒരു നോർമൽ പി എച്ച് ലവൻ ഉണ്ട് അതിൽ കൂടുതൽ നേരം ആ പി എച്ച് ലെവൽ മാറിക്കഴിഞ്ഞാൽ ഏത് ഘടകമാണ് രക്തത്തിൽ കൂടുതൽ ആയിട്ട് അസിഡിറ്റി ക്രിയേറ്റ് ചെയ്യുന്നത് അതിനെ നമ്മുടെ വൃക്കകൾ അപ്പോൾ തന്നെ അരിച്ച് പുറത്ത് കളഞ്ഞു കൊണ്ടേയിരിക്കും….