കുട്ടികൾക്ക് സ്കൂളിൽ ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് പറഞ്ഞു കൊടുക്കുന്നതിൻ്റെ ഗുണങ്ങൾ…

ഞാൻ എൻറെ കുട്ടിക്കാലത്തെ അനുഭവം വിശദീകരിക്കാം.. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ തിരുവനന്തപുരത്തെ സർക്കാർ ബോയ്സ് സ്കൂളിലെ മലയാളം മീഡിയത്തിലാണ് ഞാൻ പഠിച്ചത്. ആറാം ക്ലാസ്സിൽ എന്നെ സയൻസസ് ക്ലാസ്സ് എടുത്തു കൊണ്ടിരിക്കുന്ന സമയത്ത് സെക്സ് എന്ന വാക്ക് ഉപയോഗിച്ചു.. ഞാൻ എഴുന്നേറ്റു നിന്ന് ചോദിച്ചു എന്താണ് സെക്സ്.. ആ വാക്ക് എനിക്ക് മനസ്സിലായില്ല. ക്ലാസിൽ പെട്ടെന്ന് കൂട്ടച്ചിരി മുഴങ്ങി. സാറും എന്നെ ഒരു സെക്കൻഡ് നോക്കിയിട്ട് പൊട്ടിച്ചിരിച്ചു.

എന്നിട്ട് സാർ ഒരു മറുപടി പറഞ്ഞു.. യൂട്യൂബിലൂടെ ആ വാക്ക് പറയാൻ എനിക്ക് ബുദ്ധിമുട്ടാണ് എങ്കിലും ഒരുവർഷം നീണ്ടുനിൽക്കുന്ന സ്കൂൾ മുഴുവൻ അറിയുന്ന ഒരു ഇരട്ടപ്പേര് ആണ് ആ ചോദ്യത്തിലൂടെ എനിക്ക് സമ്മാനിച്ചത്. അതുകൊണ്ടുതന്നെ സെക്സ് നേ കുറച്ചു കൂടുതൽ അറിയാൻ ആറാം ക്ലാസ് വരെ താല്പര്യമായി. അന്ന് ഗൂഗിൾ ഇല്ല മൊബൈൽ ഫോൺ ഇല്ല ഇൻറർനെറ്റ് ഇല്ല.. മുതിർന്ന ആരോടെങ്കിലും ഇതിനെക്കുറിച്ച് ചോദിക്കാം എന്ന് വെച്ചാൽ ഒരുതവണ അധ്യാപകനോട് ചോദിച്ച അനുഭവം തന്നെ ആ ആറാം ക്ലാസ്സു കാരനു മതിയായി.

ഒടുവിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്ത് അമ്മ എനിക്ക് വാങ്ങിത്തന്ന ബാല്യകാല കൗമാര സംശയങ്ങൾ എന്ന ഒരു ചെറിയ ബുക്കിൽ നിന്നുള്ള സ്ത്രീ പുരുഷ ലൈംഗികത എന്നാൽ എന്താണെന്ന്.. സ്ത്രീയും പുരുഷനും എങ്ങനെയാണ് രൂപപ്പെട്ടിരിക്കുന്നത് എന്നും വിശദമായും ആധികാരികമായും ഞാൻ ആദ്യം മനസ്സിലാക്കിയത് ഈ പുസ്തകത്തിൽ നിന്നാണ്.. അതൊരു മനശാസ്ത്രജ്ഞൻ കുട്ടികൾക്ക് വേണ്ടി എഴുതിയ ഒരു പുസ്തകമായിരുന്നു..