കപ്പയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങളും ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും… മലയാളികൾ അറിഞ്ഞിരിക്കേണ്ട പ്രധാന ഇൻഫർമേഷൻ…

നമ്മൾ മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു ഭക്ഷണമാണ് കപ്പ കിഴങ്ങ് കൊണ്ടുള്ള ഭക്ഷണങ്ങൾ.. ഇന്ന് കേരളത്തിൽ അങ്ങോളമിങ്ങോളം നമ്മൾ കപ്പകൊണ്ടുള്ള പലയിനം ഭക്ഷണസാധനങ്ങൾ അതായത് കപ്പയും മീനും ആയിക്കൊള്ളട്ടെ കപ്പയും ബീഫും ആയിക്കൊള്ളട്ടെ കപ്പ പുഴുങ്ങിയും നമ്മൾ ഉപയോഗിക്കുന്നുണ്ട്. മുൻപ് കാലത്ത് ഇത് പാവങ്ങളുടെ ഭക്ഷണം ആയിട്ടാണ് അറിയപ്പെടുന്നത്. എങ്കിൽ ഇപ്പോൾ ഫൈവ് സ്റ്റാർ ഹോട്ടലുകൾ പോലും ഒരു പ്രധാന വിഭവമായി കപ്പ വിളമ്പുന്നുണ്ട്. പലരും പറയുന്നത് കേൾക്കാറുണ്ട് അരിയാഹാരം മുൻപ് മലയാളികളുടെ യഥാർത്ഥ ഭക്ഷണം എന്ന് പറയുന്നത് കപ്പ ആണെന്ന്.

എന്നാൽ അത് ശരിയല്ല. യഥാർത്ഥത്തിൽ ഈ കപ്പ ഉൽഭവിച്ചത് ബ്രസീല് ആയിരുന്നു. ബ്രസീലിൽ നിന്ന് പോർച്ചുഗീസുകാരാണ് ഇതിൻറെ ഒരു രുചിക്കൂട്ട് എത്തിച്ചത് ലോകത്തിൻറെ പല ഭാഗത്തേക്ക്… കേരളത്തിലേക്ക് കപ്പക്കിഴങ്ങ് എത്തിയിട്ട് 140 വർഷം മാത്രമേ ആകുന്നുള്ളൂ… 1860 ലെ തിരുവിതാംകൂർ ഭരിച്ചിരുന്ന ആയില്യം തിരുനാൾ മഹാരാജാവ് എൻറെ ഇളയ അനിയൻ ആയ വിശാഖം തിരുനാൾ രാജാവ് അദ്ദേഹത്തിന് ഈ കൃഷികൾ വളരെ താൽപര്യമായിരുന്നു.. അദ്ദേഹം ബ്രസീലിൽ നിന്നും മുന്തിയയിനം കപ്പ് കിഴങ്ങുകൾ ഇറക്കുമതി ചെയ്തു..

തിരുവിതാംകൂറിൽ ഇത് കൃഷി ചെയ്ത അദ്ദേഹം ഇത് കഴിക്കുകയും.. ഇതിൻറെ രുചിയെ കുറിച്ച് പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനുശേഷം രണ്ടാംലോകമഹായുദ്ധകാലത്ത് ഭക്ഷ്യക്ഷാമം ഉണ്ടായപ്പോഴാണ് ഈ കപ്പ കൃഷി പ്രത്യേകിച്ച് കേരളത്തിലെ ഇത് വ്യാപകമായ സ്കൂൾ ഉപയോഗിച്ച് തുടങ്ങിയത്. ഏകദേശം രണ്ടാം ലോക മഹായുദ്ധകാലം കഴിഞ്ഞ സമയത്ത് നമ്മുടെ റേഷൻ കടകളിലൂടെ കപ്പക്കിഴങ്ങ് വിതരണം ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു..