ഹൃദയത്തിൻറെ ആരോഗ്യം സംരക്ഷിക്കാനായി നമ്മൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ… ഹൃദയത്തിൻറെ ആരോഗ്യ സംരക്ഷണത്തിനായുള്ള 8 തരം ഭക്ഷണ രീതികൾ…

ചെറുപ്പക്കാരിൽ ഉണ്ടാകുന്ന ഹൃദയാഘാതം.. കുഴഞ്ഞുവീണ ഉണ്ടാകുന്ന മരണങ്ങൾ.. ഇന്ന് പലപ്പോഴായി നമ്മൾ കേൾക്കുന്നുണ്ട്. ഇത് യുവാക്കളെ ഒരുപാട് അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പലപ്പോഴും നന്നായി വ്യായാമം ചെയ്ത് ഹൃദയത്തിൻറെ ആരോഗ്യം സംരക്ഷിക്കാൻ വേണ്ടി എത്രത്തോളം മുൻകരുതലുകൾ എടുത്താലും വീണ്ടും ഹൃദയാഘാതം ഉണ്ടാകുന്നത് എന്തുകൊണ്ട് ആണ് എന്നുള്ള ഭയം ഒരുപാട് പേരെ അലട്ടുന്നുണ്ട്. ഇതിൻറെ ഏറ്റവും അവസാനത്തെ സംഭവമാണ് കുറച്ചു ദിവസങ്ങൾക്ക് മുൻപ് കർണാടക സൂപ്പർസ്റ്റാറായ പുനിത് രാജ് കുമാർ 46 വയസ്സ് ശരീരത്തിൽ നല്ലപോലെ ഫിറ്റ്നസ് ഉണ്ടായിരുന്ന അദ്ദേഹം പെറ്റെന്ന് ഹാർട്ട് അറ്റാക്ക് വന്ന് മരണപ്പെട്ടത്.

ഈ അവസ്ഥയിൽ നമ്മൾ എന്തൊക്കെ ചെയ്താലും നമുക്ക് ഹാർട്ട് അറ്റാക്ക് വരും എന്ന് ഭയം പലരിലും ഉണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ ഹൃദയാഘാത സാധ്യതകൾ ഒഴിവാക്കുന്നതിന് വേണ്ടി അതായത് ഹൃദയത്തിൻറെ ആരോഗ്യത്തിനു വേണ്ടി നമ്മൾ എന്തൊക്കെ ചെയ്യണം.. പ്രത്യേകിച്ച് നമ്മൾ ഭക്ഷണത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം എന്നത് ഞാൻ വിശദീകരിക്കാം… മനസ്സിലാക്കേണ്ട ഒരു കാര്യം നമ്മൾ വ്യായാമം ചെയ്താലും നമ്മുടെ ജീവിതരീതി കറക്റ്റ് ആക്കിയാലും നമ്മൾ ഹൃദയത്തിൻറെ ആരോഗ്യം സംരക്ഷിക്കുന്നതിൽ നമ്മൾ കഴിക്കുന്ന ഭക്ഷണം ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്.

അതുകൊണ്ട് ഈ ഹൃദയാഘാതം ഒഴിവാക്കുന്നതിനുവേണ്ടി ചെറുപ്പം മുതൽ തന്നെ നമ്മൾ കഴിച്ചിരിക്കേണ്ട 8 തരം ഭക്ഷണങ്ങൾ ഞാൻ വിശദീകരിക്കാം… ഈ ഭക്ഷണങ്ങൾ വല്ലപ്പോഴും കഴിച്ചാൽ പോര.. ഇത് നമ്മുടെ ജീവിത ശൈലിയുടെ ഭാഗമാക്കി കഴിഞ്ഞാൽ ഇത് ഒരു വലിയ ശതമാനത്തോളം ഹാർട്ടറ്റാക്ക് പോലുള്ള രോഗങ്ങളെ കുറച്ച് നിർത്താൻ സാധിക്കും. ഇത് വെറുതെ പറയുന്നതല്ല ലോകത്ത് നടത്തിയിട്ടുള്ള പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. ആദ്യം ഏറ്റവും പ്രധാനപ്പെട്ടത് എന്ന് പറയുന്നത്..

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൻറെ ക്വാളിറ്റിയും ക്വാണ്ടിറ്റി ആണ്. പലപ്പോഴും അമിതമായി വയറു നിറയുന്നത് ഒരു ഭക്ഷണശീലം ഹൃദയത്തിന് ഏറ്റവും അപകടകരമാണ്. അതുകൊണ്ട് ഭക്ഷണത്തിൻറെ അളവ് നിയന്ത്രിക്കുക.. ഭക്ഷണത്തിന് ക്വാളിറ്റി നിയന്ത്രിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഹൃദയത്തിൻറെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട കാര്യം സമയത്തിന് ഭക്ഷണം കഴിക്കുക എന്നുള്ളതാണ്…