ശരീരത്തിലെ രക്ത കുറവിൻ്റെ ലക്ഷണങ്ങളും പരിഹാരമാർഗ്ഗങ്ങളും… ഡോക്ടർ പറയുന്ന ഇൻഫർമേഷൻ ശ്രദ്ധിക്കൂ…

ഇന്ന് സ്ത്രീകളെയും പുരുഷന്മാരെയും വളരെ കോമൺ ആയി അലട്ടുന്ന ഒരു പ്രശ്നമാണ് രക്ത കുറവ്. കൊച്ചുകുട്ടികൾക്ക് പലപ്പോഴും പഠിക്കുന്നതൊന്നും ഓർമ്മ നിൽക്കുന്നില്ല എന്ന പ്രശ്നം കൊണ്ട് ഡോക്ടറെ പോയി കാണുമ്പോൾ ഡോക്ടർ ആദ്യം ചോദിക്കുന്നത് ആ കുട്ടിക്ക് രക്ത കുറവുണ്ടോ.. ഹീമോഗ്ലോബിൻ കുറവാണോ എന്നുള്ളതാണ്. ഇതുമാത്രമല്ല നിങ്ങൾ ഇടയ്ക്കിടയ്ക്ക് രോഗങ്ങൾ ബാധിക്കുന്നു.. നിങ്ങൾക്ക് അമിതമായി ക്ഷീണം വരുന്ന.. വന്ന രോഗങ്ങൾ പെട്ടെന്ന് വിട്ടുമാറുന്നില്ല..

ഇത്തരം ലക്ഷണങ്ങൾ നിങ്ങളുടെ അലട്ടിക്കൊണ്ടിരിക്കുന്നു. ഈ ബുദ്ധിമുട്ടുകൾ എല്ലാം ഉണ്ടെങ്കിലും ഡോക്ടർ ആദ്യം നോക്കുന്നത് രക്തക്കുറവ് ഉണ്ടോ എന്നാണ്. അതുകൊണ്ട് തന്നെ നിങ്ങൾക്ക് രക്ത കുറവ് ഉണ്ടെങ്കിൽ ഇത് എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന 5 പ്രധാന ലക്ഷണങ്ങൾ വിശദീകരിക്കാം. ഏറ്റവും പ്രധാനപ്പെട്ടത് രക്ത കുറവ് നമ്മുടെ രക്തത്തിലെ ഓക്സിജൻ വരുന്ന വ്യത്യാസം വരുമ്പോൾ തലച്ചോറിൽ വരുന്ന വ്യത്യാസങ്ങൾ നിങ്ങൾക്ക് ഓർമ്മക്കുറവ് അനുഭവപ്പെട്ട് എന്നുവരും..

ഏതെങ്കിലും ഒരു കാര്യത്തിന് കൂടുതൽ സ്ട്രെയിൻ ചെയ്യുമ്പോൾ തല വേദന അനുഭവപ്പെടാം.. തല പെരുപ്പ്.. തലക്കനം പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഒന്നുകിൽ നിങ്ങൾക്ക് ഉറക്കക്കുറവ് അനുഭവപ്പെടുന്നു.. ഇല്ലെങ്കിൽ നിങ്ങൾ ഇരുന്ന ഉറങ്ങി എന്നും വരാം ഇതെല്ലാം രക്തകുറവിന് ലക്ഷണങ്ങൾ ആണ്. ഇനി നിങ്ങൾ വ്യായാമം ചെയ്യുന്ന സമയത്ത് പെട്ടെന്ന് നിങ്ങൾക്ക് തലവേദന വരുന്നു പെട്ടെന്ന് കിടപ്പ് അനുഭവപ്പെടുന്നു..

നെഞ്ചിടിപ്പ് കൂടുന്നു.. പലപ്പോഴും കയറ്റം കയറുന്ന സമയത്ത് നെഞ്ച് പട പട ഇടിക്കുന്നത് നമ്മുടെ നെഞ്ചിടിപ്പ് നമുക്ക് തന്നെ അറിയാൻ പറ്റുന്ന ഒരു സാഹചര്യം ഉണ്ടെങ്കിൽ ആദ്യം സംശയിക്കേണ്ടത് നിങ്ങൾക്ക് രക്തക്കുറവ് ഉണ്ടോ എന്നാണ്. മറ്റു ചിലർക്ക് അല്പം കൂടുതൽ സ്ട്രെയിൻ ചെയ്യുമ്പോൾ കയറ്റം കയറുമ്പോൾ നെഞ്ചിൽ ഒരു ഭാരം എടുത്ത് വെച്ച പോലെ ഒരു തോന്നൽ വരാം. ഇതാണ് രക്തക്കുറവിന് ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷണം…