രാത്രിയിൽ ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ… രാത്രിയിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ കുറിച്ച് ഡോക്ടർ പറയുന്നത് കേൾക്കൂ…

ആരോഗ്യകരമായ ഒരു ജീവിതരീതി രാവിലെ വയറു നിറയെ ഭക്ഷണം.. ഉച്ചയ്ക്ക് അത്യാവശ്യം ഭക്ഷണം.. രാത്രി വളരെ കുറച്ചു ഭക്ഷണം മാത്രമാണ് നല്ലത് എന്ന് എല്ലാവർക്കും അറിയാം. എന്നാൽ നമ്മൾ മലയാളികളുടെ നോർമൽ ആയിട്ടുള്ള ഭക്ഷണക്രമം എങ്ങനെയാണെന്ന് വെച്ചാൽ.. രാവിലെ തിരക്കിട്ട ചിലപ്പോൾ ഒന്നും കഴിക്കാതെ പോകും.. എന്തെങ്കിലും കഴിച്ചെങ്കിൽ കഴിച്ചു എന്ന് ആയി.. ഉച്ചയ്ക്ക് നമ്മൾ കൊണ്ടുപോകുന്ന കുറച്ചു ഭക്ഷണം കഴിക്കും. അല്ലെങ്കിൽ ഹോട്ടലുകളിൽ നിന്നും വാങ്ങിച്ചു കഴിക്കും.

രാത്രിയാണ് സമാധാനത്തോടെ എല്ലാ ജോലിയും കഴിഞ്ഞ് വയറുനിറച്ച് ഭക്ഷണം കഴിക്കുന്നതും കിടന്നുറങ്ങുന്നത്. നമ്മൾ എല്ലാവരും ശീലിച്ചു വരുന്നതും നമ്മുടെ കുട്ടികളെ ശീലിപ്പിച്ചു കൊണ്ടു പോകുന്നതും ഈ ഒരു രീതി തന്നെ ആണ്. ഈ ഒരു ഭക്ഷണരീതി നമ്മൾ മാത്രമല്ല നമ്മുടെ സമൂഹവും ഫോളോ ചെയ്യുന്നത് ഈ ഒരു രീതി തന്നെയാണ്. അതുകൊണ്ടാണ് നമ്മുടെ നാട്ടിലുള്ള എല്ലാ ഹോട്ടലുകളും വൈകുന്നേരം ഒരു നാലുമണി മുതൽ ആക്ടീവ ആവുകയും രാത്രി 11 12 മണി കഴിഞ്ഞു ഇത് അടയ്ക്കാൻ ആയിട്ട്..

രാത്രി വളരെ വൈകി ഭക്ഷണം കഴിച്ചാൽ കിടന്നുറങ്ങുന്നത് ശീലം നമുക്ക് ഉണ്ട്. അതുകൊണ്ടുതന്നെ ഈ ഒരു ഭക്ഷണരീതിയിൽ നമ്മുടെ ശരീരത്തിന് വളരെയധികം അപകടകരമാണ്. ഇതിനു മുൻപുള്ള ഒരു വീഡിയോയിൽ രാത്രി വളരെ ലൈറ്റ് ഫുഡുകൾ കഴിക്കണമെന്നും.. കഴിക്കുന്നത് 7 മണിക്ക് മുന്നേ കഴിക്കണമെന്നും പറഞ്ഞിട്ടുണ്ട്.

എന്തൊക്കെ പറഞ്ഞാലും നമ്മൾ ഭക്ഷണം കഴിക്കുന്നത് രാത്രി വൈകിട്ട് തന്നെയാണ്. പലപ്പോഴും നമ്മൾ കുറച്ച് കഴിക്കണമെന്ന് വിചാരിച്ചാലും ചില ഭക്ഷണങ്ങൾ നമ്മൾ കൂടുതൽ കഴിച്ചു പോകും. ഇത്തരത്തിൽ നമ്മൾ രാത്രി കോമൺ ആയി കഴിക്കുന്ന എന്നാൽ നമ്മുടെ ശരീരത്തിലെ വളരെ അപകടകരമാവുന്ന ചില ഭക്ഷണങ്ങൾ ഞാൻ വിശദീകരിക്കാം… ഈ പറയുന്ന ഭക്ഷണങ്ങൾ നിങ്ങൾ രാത്രിയിൽ കഴിവതും ഒഴിവാക്കുക.