മുഖത്ത് ചുളിവുകൾ ഉണ്ടാകുന്നതിന് കാരണങ്ങൾ എന്തെല്ലാം… ഇതു വരാതിരിക്കാനും ഇത് പരിഹരിക്കാനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ… ഡോക്ടർ പറയുന്നത് ശ്രദ്ധിക്കൂ…

ചിലരുടെ മുഖം കണ്ടാൽ പെട്ടെന്ന് വയസ്സായ പോലെ തോന്നുന്നത് കണ്ടിട്ടില്ലേ… അതു പോലെ കുറെ നാളുകൾക്കു ശേഷം കാണുന്ന സമയത്ത് മുഖം വല്ലാത്ത വിളർച്ച ക്ഷീണം അനുഭവപ്പെടുന്നു. ഇതിനെല്ലാം കാരണം മുഖത്തുണ്ടാകുന്ന നമുക്ക് കൂടി വരുന്ന ചുളിവുകൾ ആണ്. നമ്മൾ എല്ലാവരും തന്നെ മുഖം ചുളിക്കുന്ന സമയത്ത് എന്നാൽ മുഖം നമ്മൾ നോർമലായി വെക്കുന്ന സമയത്ത് ആ ചുളിവുകൾ എല്ലാം മാറി നോർമൽ ആയി ഇരിക്കും എന്നാൽ സാധാരണ ചിലർക്ക് മുഖത്തുണ്ടാകുന്ന ഇത്തരം ചുളിവുകൾ കൂടി വരികയും ഈ വരുന്ന ചുളിവുകൾ വിട്ടുമാറാതെ നിൽക്കുകയും ചെയ്യുന്നു. ഇത് ഏറ്റവും കൂടുതൽ കാണുന്നത് പ്രായം കൂടുമ്പോൾ ആണ്.

സാധാരണ 45 വയസ്സിനു മുകളിൽ ആണ് സ്ത്രീകളിലും പുരുഷന്മാരിലും ഇത്തരത്തിൽ ചുളിവുകൾ കണ്ടു തുടങ്ങുന്നത്. ചുളിവുകൾ മുഖത്ത് വരുന്ന സമയത്ത് സംഭവിക്കുന്ന മാറ്റങ്ങൾ എന്തെല്ലാമാണെന്ന് വിശദീകരിക്കാം.. സാധാരണ നമ്മുടെ നോർമൽ സ്കിൻ പുതിയ കോശങ്ങൾ ഉണ്ടായി പഴയ കോശങ്ങൾ നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു.

എന്നാൽ നമുക്ക് പ്രായം വർധിക്കുന്ന സമയത്ത് പുതിയ കോശങ്ങൾ ഉണ്ടാക്കുന്നു അതിൻറെ തോതുകൾ ക്രമേണ കുറയുന്നു ഇത് നമ്മുടെ സ്കിൻ ലൂസ് ആയി പോകുന്നു. അതായത് പഴയ കോശങ്ങൾ മുഖത്ത് അടിഞ്ഞുകൂടി സ്കിൻ ടോൺ നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. രണ്ടാമത്തെ കാരണം നമ്മുടെ സ്കിൻ നിൻറെ അടിയിലുള്ള ഡെർമിസ് എന്നുപറയുന്ന ലയർ അതിൻറെ കട്ടി ക്രമേണ കുറഞ്ഞു പോവുകയും ചെയ്യുന്നു. ഇത് ക്രമേണ പ്രായം കൂടുമ്പോൾ സംഭവിക്കുന്നു. മൂന്നാമത്തേത്..

നമ്മുടെ സ്കിൻ നിൻറെ ഷേപ്പ് അതുപോലെ ഭംഗി നിലനിർത്തുന്നത് സ്കിൻ നിൻറെ അടിയിലുള്ള കൊഴുപ്പാണ്. കൊഴുപ്പിനെ കട്ടിക്ക് ചെറുതായി കനം കുറയുമ്പോൾ ഇതെല്ലാം തന്നെ നമുക്ക് പെട്ടെന്ന് സ്കിൻ ചുളുങ്ങി പോകുന്നതിന് കാരണമാകുന്നു. ഇത് സാധാരണ ഏറ്റവും കൂടുതൽ കാണുന്നത് പ്രായം കൂടുന്ന ആളുകലിൽ ആണ്. അതല്ലാതെ പാരമ്പര്യമായി ചിലർക്ക് നേരത്തെ ചുളിവുകൾ മുഖത്ത് അനുഭവപ്പെടാം. ഇതുകൂടാതെ നമ്മുടെ ജീവിതചര്യയിൽ വരുന്ന പ്രശ്നങ്ങൾ കൊണ്ടും നമ്മുടെ മുഖത്ത് പെട്ടെന്ന് ചുളിവുകൾ വരാറുണ്ട്…