നാടൻ മുട്ടയും വെള്ള കോഴിമുട്ടയും തമ്മിലുള്ള വ്യത്യാസം എന്താണ്… ഇത് നമ്മുടെ ആരോഗ്യത്തിന് എത്രത്തോളം സഹായകരമാണ് എന്ന് ഡോക്ടർ പറയുന്നത് കേൾക്കൂ…

നമ്മൾ മലയാളികൾ സാധാരണ മുട്ടകൾ കടയിൽ വാങ്ങാൻ പോകുമ്പോൾ അവിടെ വെള്ള കോഴിമുട്ടയും നാടൻ കോഴിമുട്ടയും ഉണ്ടെങ്കിൽ നമ്മൾ നാടൻ കോഴിമുട്ട തന്നെ മാത്രമേ വാങ്ങിക്കാൻ ഉള്ളൂ. നാടൻ കോഴിമുട്ടയും കരിങ്കോഴിയുടെ മുട്ടക്ക് വളരെ ഔഷധഗുണങ്ങൾ ഉണ്ടെന്ന് നമ്മൾ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കടയിൽ സാധാരണ ഒരു വെള്ള കോഴിമുട്ടയ്ക്ക് 5 രൂപ മുതൽ ആറ് രൂപ വരെ ആണെങ്കിൽ നാടൻ കോഴിമുട്ടയ്ക്ക് എപ്പോഴും ഇതിനേക്കാൾ രണ്ട് രൂപ കൂടുതലും ആയിരിക്കും വില.

കരിങ്കോഴിയുടെ ആണെങ്കിൽ പറയേണ്ട കാര്യമില്ല ഭയങ്കര വില ആയിരിക്കും. എന്തുകൊണ്ടാണ് ഇത്തരത്തിൽ മുട്ടകൾ അകത്ത് വ്യത്യാസം വരുന്നത് എന്നും എന്താണ് സാധാരണ വെള്ള കോഴിമുട്ടയും നാടൻ കോഴിമുട്ടയും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാം എന്നും.. എന്ന് വിശദീകരിക്കാ.. പിടക്കോഴി സാധാരണ രണ്ടുതരത്തിലുള്ള മുട്ടകളിടും. ഒന്ന് പൂവൻകോഴിയുടെ സാന്നിധ്യത്തിൽ ബീജസങ്കലനം നടന്ന കഴിഞ്ഞ് അതല്ലാതെ പൂവൻകോഴിയുടെ സാന്നിധ്യമില്ലാതെ യും പിടക്കോഴികൾ മുട്ട ഇടാറുണ്ട്.

ഇവ സാധാരണ പാകം ചെയ്ത് കിട്ടുന്ന സമയത്ത് ഈ രണ്ടു മുട്ടയും തമ്മിൽ തിരിച്ചറിയാൻ കഴിയില്ല. പുറമേനിന്ന് നോക്കിയാലും നമുക്ക് മനസ്സിലാകില്ല. എന്നാൽ മുട്ടയുടെ തോട് കളഞ്ഞ നോക്കിയാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. എങ്ങനെ എന്ന് വെച്ചാൽ.. ബീജസങ്കലനം നടന്ന മുട്ടയിൽ അതിൻറെ മഞ്ഞക്കരുവിൽ കട്ടി അല്പം കൂടുതലായിരിക്കും. അവിടെ നിന്നാണ് ഇത് ശരിക്കും കോഴിക്കുഞ്ഞ് ആയി വരുന്നത്.