ടോയ്ലറ്റ് മാറ്റം വരുത്തി കൊണ്ട് മലശോധന പരിഹരിക്കാൻ സാധിക്കും എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ… ഡോക്ടർ പറയുന്ന ഈ ഇൻഫർമേഷൻ കേൾക്കൂ…

രാവിലെ ശരിയായി മലശോധന കിട്ടാത്തത് ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ്.. പലപ്പോഴും രാവിലെ ഒരു തവണ കക്കൂസിൽ പോയാലും വീണ്ടും തൃപ്തി കുറവ് കാരണം രണ്ടോ മൂന്നോ പ്രാവശ്യം പോകുന്നവർ ഉണ്ട്. അതേപോലെ തന്നെ രാവിലെ കക്കൂസിൽ പോകണമെങ്കിൽ ഒരു മണിക്കൂർ വരെ ചിലവഴിക്കേണ്ട ആളുകളുണ്ട്. ചിലർ ബാത്റൂമിൽ പോയി ഫോൺ ന്യൂസ് പേപ്പർ വായിച്ച് പോകുന്നവരുണ്ട്. ഒരുപാട് പേർക്ക് ഇത് ഒരു പ്രശ്നമാണ്. പലപ്പോഴും പലർക്കും ശരിയായി കക്കൂസിൽ പോകാത്തത് കൊണ്ട് പരസ്യത്തിൽ കാണുന്ന മരുന്നുകൾ വാങ്ങി പ്രയോഗിക്കും.

അല്ലെങ്കിൽ ഡോക്ടർമാരെ കണ്ട് മരുന്ന് കഴിക്കാറുണ്ട്. പലപ്പോഴും motion കറക്ടായി പോകാനുള്ള മരുന്നുകൾ ഒരുതവണ കഴിച്ചു തുടങ്ങിയാൽ പിന്നെ ഈ മോഷൻ പോകണം എന്നുണ്ടെങ്കിൽ ഈ മരുന്നുകൾ ഇല്ലാതെ പറ്റാത്ത ഒരു അവസ്ഥ ഉണ്ടാകും. അമിതമായുള്ള മലബന്ധവും അതുപോലെ മോഷൻ പോകാനുള്ള ബുദ്ധിമുട്ടും പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങളെ കുറിച്ച് ഇതിനുമുൻപും വീഡിയോകളിലൂടെ വിശദീകരിച്ചിട്ടുണ്ട്.

എന്നാൽ ഇന്ന് നമ്മൾ ക്ലോസെറ്റ് ഉപയോഗിക്കേണ്ട രീതിയിൽ വരുത്തേണ്ട സിമ്പിൾ മാറ്റങ്ങൾ കൊണ്ട് നമുക്ക് മലശോധന എങ്ങനെ നമുക്ക് പരമാവധി സ്മൂത്ത് ആക്കി മുന്നോട്ട് പോകാം എന്ന് വിശദീകരിക്കാ.. ശരിയായിട്ട് ഈ മലശോധന നടക്കുന്നത് എങ്ങനെയാണ് എന്ന് ആദ്യം വിശദീകരിക്കാം.. നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ മുഴുവൻ നമ്മുടെ ശരീരം ദഹിപ്പിച്ച ശേഷം ബാക്കിയുള്ള വസ്തുക്കളും ശരീരത്തിലെ ജലാംശവും കൂടിച്ചേർന്നാണ് മലം ആയി വരുന്നത്…