പാലാണോ.. തൈരാണോ ആരോഗ്യത്തിന് ഏറ്റവും മികച്ചത്… പാലിൻറെ ഗുണങ്ങളെയും സൈഡ് എഫക്റ്റ് കളെയും കുറിച്ച് കൂടുതൽ അറിയാൻ ഡോക്ടർ പറയുന്നത് കേൾക്കൂ…

പാൽ ആണോ തൈര് ആണോ ആരോഗ്യത്തിന് ഏറ്റവും നല്ലത്… ഇന്ന് ഒരുപാട് ചർച്ചകളും തർക്കങ്ങളും നടക്കുന്ന ഒരു വിഷയമാണ്.. ചില ഡോക്ടർമാർ പറയും പാലാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം ഇത് എല്ലാവരും കഴിച്ചിരിക്കണം എന്ന്.. ചിലർ പറയും പാൽ അലർജിയാണ് കുട്ടികൾക്ക് പോലും ഇത് കൊടുക്കരുത് എന്ന്. നമ്മുടെ നാട്ടിലെ വയസ്സായ മുത്തശ്ശിയും മുത്തശ്ശനും പോലും ഇന്നും ഡെയിലി ആരോഗ്യത്തിന് നല്ലതാണ് എന്ന് കരുതിയിട്ട് ഒന്നോ രണ്ടോ ഗ്ലാസ് പാൽ കുടിക്കുന്ന ശീലം ഉള്ളവരാണ് മലയാളികൾ.

പാലിൻറെ യഥാർത്ഥ ഗുണങ്ങൾ എന്തെല്ലാം ആണെന്നു.. പാൽ കുടിക്കുന്നതിലൂടെ ഉണ്ടാകുന്ന സൈഡ് ഇഫക്റ്റുകൾ എന്തെല്ലാമാണ് എന്നും.. പാലും തൈരും തമ്മിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും.. എന്ന് വിശദീകരിക്കാം.. ഇത് കേട്ടിട്ട് നിങ്ങൾ തന്നെ തീരുമാനിക്കുക ഇതിൽ ഏതാണ് നല്ലത് എന്ന്. നമ്മൾ പാൽ കുടിക്കാൻ തുടങ്ങിയത് ഈ അടുത്തകാലത്ത് ഒന്നുമല്ല.. പഠനങ്ങൾ പറയുന്നത് 10000 വർഷങ്ങൾക്ക് മുൻപ് മനുഷ്യർ സംഘം ചേർന്ന് ജീവിക്കാൻ തുടങ്ങിയ കാലം മുതൽ തന്നെ പശുവിനെ ഇണക്കി വളർത്തിയാലും പാലു കുടിക്കുവാനും നമ്മൾ ശീലിച്ചിരുന്നു എന്നുള്ളതാണ്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ആണ് പാൽ ആദ്യം ഉപയോഗിച്ചിരുന്നത്. ക്രമേണ ഈ ശീലം യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിച്ചു.

പാലിൻറെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് ഒരു ചെറിയ ഗ്ലാസ് പാലിൽ തന്നെ നമുക്ക് ആവശ്യമുള്ള ന്യൂട്രീഷ്യൻ ഒരുമിച്ച് കിട്ടും എന്നുള്ളതാണ്. അതുകൊണ്ടാണ് പാൽ നേ നമ്മൾ സമീകൃത ആഹാരം എന്ന് പറയുന്നത്. ഒരു ഗ്ലാസ് പാലിൽ ഏകദേശം 146 കാലറി ഊർജ്ജം അടങ്ങിയിട്ടുണ്ട്. ഒരു ഗ്ലാസ് പാലിൽ ഏകദേശം എട്ട് ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.. 8ഗ്രാം ഫാറ്റ് അടങ്ങിയിട്ടുണ്ട്.. ഉയർന്ന അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഒരു ഗ്ലാസ് പാൽ ഇന്നത്തെ നമുക്ക് ഒരു ദിവസം വേണ്ടതിൽ 28% കാൽസ്യം അടങ്ങിയിട്ടുണ്ട്. 18 ശതമാനം b12 അടങ്ങിയിട്ടുണ്ട്.. 20% വൈറ്റമിൻ ഡീ അടങ്ങിയിട്ടുണ്ട്.