വൃക്കകളുടെ ആരോഗ്യം എങ്ങനെ നമുക്ക് സംരക്ഷിക്കാം… നമ്മൾ ഒരു വൃക്ക രോഗി ആണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാം… ഡോക്ടർ പറയുന്നത് കേൾക്കൂ…

നമ്മൾ മലയാളികൾക്കിടയിൽ വൃക്കരോഗം ബാധിക്കുന്നവർ ക്രമേണ വർധിച്ചു വരികയാണ്. വൃക്കരോഗം ചെറിയതോതിൽ ഉണ്ടെങ്കിലും ക്രമേണ അത് വർദ്ധിച്ച് ഡയാലിസിസ് എത്തുമ്പോൾ മാത്രമാണ് അയാളും വൃക്കരോഗിയായ മാറി കഴിഞ്ഞല്ലോ എന്ന് പലരും തിരിച്ചറിയുന്നത്. നമ്മുടെ സമൂഹത്തിൽ വൃക്ക രോഗ സാധ്യത ഉള്ള വൃക്ക രോഗം ഉള്ള ഒരുപാട് പേർ ഇന്ന് തിരിച്ചറിയപ്പെടാതെ ഉണ്ട് എന്നാണ് വാസ്തവം. നമ്മുടെ സമൂഹത്തിൽ മലയാളികൾക്കിടയിൽ ഏകദേശം 30 ശതമാനം പേർ ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരാണ്. 35 ശതമാനം ആളുകൾ പ്രമേഹരോഗം ഉള്ളവരാണ്. 50 ശതമാനം ആളുകൾ അമിതവണ്ണമുള്ള ആളുകളാണ്.

ഇത്തരക്കാർക്ക് ഈ വൃക്ക രോഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതുകൂടാതെ ആണ് പാരമ്പര്യത്തിൽ വൃക്ക രോഗം വരാനുള്ള സാധ്യതകൾ ഉള്ളത്. ഇതുകൊണ്ട് എന്താണ് സംഭവിക്കുന്നത്.. നമ്മുടെ നാട്ടിലെ സ്കൂളുകൾ പോലെ ഡയാലിസിസ് കേന്ദ്രങ്ങൾ കൂടുന്നു എന്നല്ലാതെ വൃക്ക രോഗികളുടെ എണ്ണം കുറച്ചു കൊണ്ടുവരാൻ സാധിക്കുന്നില്ല.. അതുകൊണ്ടുതന്നെ വൃക്ക രോഗ സാധ്യത ഉള്ളവരെ എങ്ങനെ നമുക്ക് തുടക്കത്തിൽ തിരിച്ചറിയാം എന്നും ഇവരുടെ ഭക്ഷണരീതിയിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്നും വിശദീകരിക്കാം..

ഞാൻ ഇവിടെ കരയുന്ന ഭക്ഷണരീതി ഡയാലിസിസ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ആളുകൾക്ക് വേണ്ടി അല്ല.. പലപ്പോഴും അവരുടെ ഡോക്ടറുടെ അഭിപ്രായം അനുസരിച്ച് വേണം ഭക്ഷണം കഴിക്കാൻ. അതല്ലാതെ വൃക്ക രോഗ സാധ്യത ഉള്ളവർക്ക് രക്തം പരിശോധിക്കുമ്പോൾ ക്രിയാറ്റിന് അളവ് അല്പം കൂടി ആയിട്ടുള്ള ആളുകൾക്ക് എങ്ങനെയുള്ള ആളുകൾക്ക് ഈ ഭക്ഷണരീതിയിൽ മാറ്റം വരുത്തിയാൽ വൃക്കകൾ കൾ രോഗം വരുന്നതിൽ നിന്നും രക്ഷിക്കാൻ സാധിക്കും.

നമ്മുടെ നോർമൽ ആയിട്ടുള്ള സമീകൃത ആഹാരം എന്ന് പറയുന്നത് നമ്മുടെ ഭക്ഷണത്തിൽ 50 ശതമാനത്തിലധികം കാർബോഹൈഡ്രേറ്റ്.. 30 ശതമാനത്തോളം പ്രോട്ടീൻ.. 20 ശതമാനത്തോളം കൊഴുപ്പ്.. ഇതുപോലെയാണ് നമ്മുടെ സമീകൃതാഹാരം പറയുന്നത്. എന്നാൽ ഇപ്പോഴത്തെ ഒരു ജനറേഷൻ കഴിഞ്ഞ 20 വർഷമായി നമ്മുടെ ഭക്ഷണരീതിയിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *