ചൂടുവെള്ളത്തിൽ തേങ്ങ ചേർത്ത് കഴിച്ചാൽ ക്യാൻസർ രോഗം മാറുമോ… ക്യാൻസറുമായി പ്രചരിക്കുന്ന തെറ്റായ വാർത്തകൾ നമുക്ക് പരിശോധിക്കാം…

കഴിഞ്ഞ കുറച്ചു നാളുകളായി ഒരുപാട് പേർ മെസ്സേജ് അയച്ച ഒരു ചോദ്യമാണ് ഡോക്ടർ ഈ ചൂടുവെള്ളത്തിൽ അകത്തെ തേങ്ങ അരിഞ്ഞത് ഇട്ട് ആ വെള്ളം കുടിച്ചു കഴിഞ്ഞാൽ കാൻസർ കോശങ്ങൾ നശിച്ചുപോകുമോ.. ഇങ്ങനെയുള്ള രീതിയിൽ സോഷ്യൽ മീഡിയയിൽ ധാരാളം വീഡിയോസ് പ്രചരിക്കുന്നുണ്ട്. പലരും ആ മെസ്സേജ് എനിക്ക് അയച്ചു തന്നിട്ടുണ്ട്. എന്തൊക്കെ ഏതെങ്കിലും ദൈവത്തിൻറെ അനുഗ്രഹം നിങ്ങൾക്ക് ലഭിക്കും എന്നും അതിനുവേണ്ടി നിങ്ങൾ ഒരു പത്ത് കോപ്പിയെടുത്ത് എല്ലാവർക്കും കൊടുക്കുക എന്നും എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരോഗ്യപരമായി ഇത് പ്രചരിക്കുന്നു. ഇത്തരം മെസേജുകൾ ആളുകൾ മറ്റുള്ളവർക്കും ഷെയർ ചെയ്തു നൽകുന്നു.

ഇതിൻറെ സത്യാവസ്ഥ അറിയാനായി പോയപ്പോൾ 2019 കോവിഡി രോഗം തുടങ്ങുന്നതിനു മുൻപ് മുംബൈയിലെ വളരെ പ്രശസ്തമായ ഒരു ക്യാൻസർ ആശുപത്രി ഉണ്ട്. അവിടുത്തെ ഡയറക്ടർ പേരിലാണ് ഈ മെസ്സേജ് 2019 ജൂൺ മാസങ്ങളിൽ ഇത് പ്രചരിച്ചു തുടങ്ങിയത്. ആ സമയത്ത് ഈ സന്ദേശം ഇംഗ്ലീഷിൽ ഹിന്ദി ഭാഷകളിൽ പ്രചരിച്ചിരുന്നു. എന്നാൽ 2019 തീരുന്ന സമയത്ത് കോവിഡി ആയതുകൊണ്ട് ഇതിനെ മലയാളത്തിൽ തർജ്ജമ ചെയ്തു കേരളത്തിലേക്ക് എത്തിക്കാൻ ഒരു പക്ഷേ സാധിച്ചില്ല. കോവിഡ തരംഗം ഒന്ന് ഒതുങ്ങി കഴിഞ്ഞപ്പോഴാണ് ഇവർ ഹിന്ദിയിലും ഇംഗ്ലീഷിലും പ്രചരിച്ചിരുന്ന പഴയ മെസ്സേജ് എടുത്ത് മലയാളത്തിൽ പ്രചരിപ്പിക്കാൻ തുടങ്ങി.

അങ്ങനെയാണ് രണ്ടു മാസങ്ങൾ കൊണ്ട് മലയാളികളുടെ ഇടയിലേക്ക് ഇത് പ്രചരിച്ചത്. യഥാർത്ഥത്തിൽ 2019 സെപ്റ്റംബറിൽ തന്നെ മുംബൈയിലെ ആശുപത്രി ഡയറക്ടർ ഈ മെസ്സേജ് തെറ്റാണെന്നും ആരും ഇത് വിശ്വസിക്കരുത് എന്നും വാർത്ത കുറിപ്പ് ഇറങ്ങിയിട്ടുണ്ട് ആയിരുന്നു. ഇനി ഇതിൻറെ സത്യാവസ്ഥ എന്താണെന്ന് വിവരിക്കാം.. പലരും ഈ വെള്ളം കുടിച്ചാൽ കാൻസർ പോകും എന്ന് വിശ്വസിക്കുന്നവർ നമ്മുടെ ഇടയിൽ ഉണ്ട്. ഇതിൽ യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്താണെന്ന് വിശദീകരിക്കാൻ..