രക്തത്തിലെ ക്രിയാറ്റിൻ അളവ് കുറയ്ക്കാനുള്ള കുറച്ച് മാർഗങ്ങൾ… വൃക്ക രോഗം വരാതെ ശരീരത്തെ സംരക്ഷിക്കാം…

രക്തത്തിൽ ക്രിയാറ്റിന് അളവ് ഒരു പരിധിക്കുള്ളിൽ വളരുന്നത് പലപ്പോഴും നമ്മളെ എല്ലാവരെയും ആശങ്കപ്പെടുത്തുന്നുണ്ട്. മുമ്പ് വയസ്സായ ആളുകളിൽ പലപ്പോഴും ഒരു പ്രായം കഴിഞ്ഞിട്ട് വൃക്ക രോഗം ഉള്ള പ്രമേഹ രോഗം നിയന്ത്രണത്തിലല്ലാത്ത പലരിലും ആണ് ഈ അവസ്ഥ കാണുന്നത്. പക്ഷേ ഇന്ന ചെറുപ്പക്കാരിൽ പോലും പലരിലും ക്രിയാറ്റിൻ വളരെ ഉയർന്ന അവസ്ഥയിലേക്ക് വന്നുനിൽക്കുന്നത് കാണുന്നുണ്ട്. മാത്രമല്ല ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൃക്കരോഗികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പല സംസ്ഥാനങ്ങളിൽ ഒന്ന് നമ്മുടെ കേരളവും കൂടിയാണ്. പെട്ടെന്ന് രക്തത്തിൽ ക്രിയാറ്റിന് അളവ് ഉയർന്നു വരുന്നത് പലപ്പോഴും പലരും തിരിച്ചറിയാറില്ല.

എന്നാൽ ഒരു പരിധിക്കു മുകളിലേക്ക് ക്രിയാറ്റിന് അളവ് ഉയർന്നു കഴിഞ്ഞാൽ അത് ചിലരിൽ ചില പ്രശ്നങ്ങൾ കാണിക്കാറുണ്ട്. ഉദാഹരണത്തിന് നമുക്ക് അമിതമായി ഉണ്ടാകുന്ന ക്ഷീണം.. ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കണമെന്ന തോന്നൽ വരുന്നത്.. മൂത്രത്തിൽ കൂടുതൽ പത കാണുക.. മൂത്രത്തിൽ രക്തം കലർന്ന പോവുക.. നമ്മുടെ മുഖത്ത് കൂടുതൽ നീര് കാണുക.. കണ്ണിനു ചുറ്റും തടിപ്പ് ഉണ്ടാകുന്ന അവസ്ഥ.. കാലുകളിൽ നീര് കാണുക.. ക്ഷീണം തലകറക്കം ശർദ്ദിക്കാൻ വരുക.. ബിപി ചെക്ക് ചെയ്യുമ്പോൾ ഉയർന്ന് നിൽക്കുന്ന ഒരു അവസ്ഥ കാണുക.

ഇതെല്ലാം തന്നെ ക്രിയാറ്റിൻ ഉയർന്നുനിൽക്കുന്ന ഒരു ലക്ഷണമാണ്. എന്താണ് ഈ ക്രിയാറ്റിൻ എന്നറിയാമോ.. നമ്മളുടെ ശരീരത്തിൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീൻ വിഘടിച്ചു ഉണ്ടാകുന്ന ഒരു ഘടകമാണ് യൂറിയയും ക്രിയാറ്റിനും. മാത്രമല്ലേ നമ്മൾ വ്യായാമം ചെയ്യുമ്പോൾ മസിൽ ഇന്ക്രീസ് ചെയ്യുമ്പോഴും ക്രിയാറ്റിൻ കൂടുതൽ ഉണ്ടാകുന്നുണ്ട്. രക്തത്തിൽ ഉണ്ടാകുന്ന ഈ ക്രിയാറ്റിൻ നമ്മുടെ വൃക്കകളാണ് കൃത്യമായി അരിച്ച് പുറത്തേക്ക് കളയുന്നത്. എപ്പോഴാണ് നമ്മുടെ വൃക്കകളുടെ ഫംഗ്ഷൻ അല്പം മോശമാകുന്നത് ആ സമയത്ത് നമ്മുടെ രക്തത്തിൽ ക്രിയാറ്റിൻ ഉയർന്ന നിൽക്കാറുണ്ട്…