കൊളസ്ട്രോൾ ചെക്ക് ചെയ്യുമ്പോൾ എപ്പോൾ മുതലാണ് മരുന്ന് കഴിച്ച് തുടങ്ങേണ്ടത്… മരുന്ന് കഴിക്കാതെ കൊളസ്ട്രോൾ മാറ്റിയെടുക്കാൻ സാധിക്കുമോ…

കുറച്ചു ദിവസങ്ങൾക്കു മുമ്പ് 26 വയസുള്ള ഒരു യുവാവ് എൻറെ ക്ലിനിക്കിൽ എന്നെ കാണാൻ വന്നു. എന്നെ കാണാൻ വന്നത് ഇതിൻറെ കാരണം അദ്ദേഹത്തിന് ഭയങ്കരമായ മൂക്കൊലിപ്പും.. അലർജി തുടങ്ങിയ പ്രശ്നങ്ങൾക്ക് ആയിരുന്നു. പക്ഷേ അദ്ദേഹം ഏതൊക്കെ മരുന്നുകൾ കഴിക്കുന്നുണ്ട് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം കൊളസ്ട്രോളിന് കുറച്ചുനാളായി തുടർച്ചയായി മരുന്നു കഴിക്കുന്നു. അദ്ദേഹത്തിൻറെ കൊളസ്ട്രോൾ ഹിസ്റ്ററി ഞാൻ ചോദിച്ചപ്പോൾ അദ്ദേഹത്തിന് ടോട്ടൽ കൊളസ്ട്രോൾ 220 മാത്രമേ ഉള്ളൂ.

അദ്ദേഹം ഒരു ഡോക്ടറെ പോയി കാണിച്ചു.. ഇതിനെ ഇപ്പോൾ തൽക്കാലം മരുന്ന് ഒന്നും വേണ്ട നിങ്ങൾ ഇത് വ്യായാമത്തിലൂടെയും ഭക്ഷണ രീതികളിലൂടെയും മാറ്റിയെടുത്താൽ മതി. പക്ഷേ അദ്ദേഹത്തിന് കൂടുതൽ ടെൻഷൻ ഉള്ള വ്യക്തിയാണ്. അതുപോരെ ഡോക്ടറെ എനിക്ക് കൊളസ്ട്രോൾ കൂടുതലാണ്. എനിക്ക് ടെൻഷൻ കൂടുതലായി വരും അതുകൊണ്ട് ഡോക്ടർ എനിക്ക് കൊളസ്ട്രോൾ മരുന്ന് തരണം. അദ്ദേഹമിപ്പോൾ കൊളസ്ട്രോൾ മരുന്ന് കഴിച്ചു കൊണ്ടിരിക്കുകയാണ്.

ഇത് ഇദ്ദേഹത്തിൻറെ മാത്രം പ്രശ്നമല്ല നമ്മുടെ സമൂഹത്തിൽ ഒരുപാട് പേർ കൊളസ്ട്രോൾ പരിശോധിച്ച് കൊളസ്ട്രോൾ അല്പം കൂടുതൽ ആണെങ്കിൽ ഉടൻ ഡോക്ടറെ പോയി കണ്ട മരുന്ന് എഴുതി വാങ്ങിച്ച് അത് കഴിക്കാം. ഡോക്ടർമാർ മരുന്ന് കഴിക്കേണ്ട എന്ന് പറഞ്ഞാലും മറ്റൊരു ഡോക്ടറെ കണ്ട് മരുന്നു വാങ്ങി കഴിക്കും. എന്നെയും ഒരുപാടുപേർ വിളിക്കാറുണ്ട് കൊളസ്ട്രോൾ റിസൾട്ട് പറഞ്ഞിട്ട് മരുന്ന് കഴിക്കണോ വേണ്ടയോ എന്ന് ചോദിക്കാറുണ്ട്. ഒരാളുടെ കൊളസ്ട്രോൾ ലെവൽ നോക്കിയിട്ട് അവർക്ക് മരുന്ന് കഴിക്കണം അല്ലെങ്കിൽ കഴിക്കേണ്ട എന്നുള്ള കൃത്യമായി ഉള്ള ഒരു ഗൈഡ് ലൈൻ നിങ്ങൾക്ക് വിശദീകരിച്ചു തരാം..