തൈറോയ്ഡ് പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരങ്ങൾ… തൈറോയ്ഡ് രോഗം മൂലം ബുദ്ധിമുട്ടുന്നവർ ഈ വീഡിയോ കാണാതെ പോകരുത്…

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറഞ്ഞിട്ട് തൈറോയ്ഡ് ഹോർമോൺ കഴിച്ച് ജീവിക്കുന്ന ഒരുപാടുപേർ ഇന്ന് നമ്മുടെ സമൂഹത്തിലുണ്ട്. പലപ്പോഴും ഒരു പ്രായം കഴിഞ്ഞിട്ട് തൈറോയ്ഡ് ഗ്രന്ഥിയുടെ ഹോർമോണിൽ ഒരു വേരിയേഷൻ സ് വന്നു കഴിഞ്ഞാൽ ഒരു ചെറിയ ഒരു ഹോർമോൺ ഗുളിക കഴിച്ചോളൂ അല്ലെങ്കിൽ കഴിക്കുക എന്ന ഒരു രീതിയാണ് ഇന്ന് നമ്മുടെ സമൂഹത്തിൽ ഡോക്ടർമാരും രോഗികളും എല്ലാം ചെയ്യുന്നത്.. കുറച്ചുകാലം മുൻപുവരെ നമ്മൾ കേട്ടിരുന്നത് നമ്മുടെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറയുന്നതിന് കാരണം അയഡിൻ എന്ന് പറയുന്ന ഒരു എലമെൻറ്സ് നമ്മുടെ ശരീരത്തിന് കിട്ടാത്തതുകൊണ്ടാണ്.

അതുകൊണ്ടാണ് അയൺ അടങ്ങിയ ഉപ്പുകൾ എല്ലാം തന്നെ ഇന്ന് നമ്മുടെ സമൂഹത്തിൽ ഉള്ളത്. എന്നാൽ അയഡിൻ ചേർത്ത ഉപ്പുകൾ നമ്മൾ കഴിച്ചിട്ടും തൈറോയ്ഡ് രോഗികൾ ഇന്ന് നമ്മുടെ സമൂഹത്തിൽ കൂടിവരികയാണ്. എന്തുകൊണ്ടാണ് ഈ തൈറോയ്ഡ് യഥാർത്ഥ പ്രശ്നം എങ്ങനെ ഉണ്ടാക്കുന്നത് എന്ന് വിശദീകരിക്കാം. ഒരുപാട് പേർ വിശ്വസിക്കുന്നത് പോലെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനങ്ങൾ കുറയുന്നത് അയഡിൻ പ്രശ്നം കൊണ്ട് മാത്രമല്ല. കുറച്ചു വർഷങ്ങൾക്കു മുമ്പ് പഠനത്തിൽ അയഡിൻ പ്രശ്നം മാത്രമാണ് കണ്ടെത്തിയിരുന്നത് എന്ന എന്നതുകൊണ്ട് ആണ് വാസ്തവം. ഇന്ന് സമൂഹത്തിൽ ഏറ്റവും കൂടുതൽ തൈറോയ്ഡ് പ്രശ്നം ഉണ്ടാകുന്നതിന് കാരണം എന്ന് പറയുന്നത് ഒന്ന് അമിതവണ്ണം..

രണ്ടാമത് തൈറോയ്ഡ് ഗ്രന്ഥിക്ക് എതിരെ ഉണ്ടാകുന്ന ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ആണ്.. ഇതുകൂടാതെ അമിതമായ ടെൻഷൻ.. അന്തരീക്ഷത്തിലെ മലിനീകരണം.. കീടനാശിനികളുടെ ഉപയോഗം.. പ്രസവ ശേഷം സ്ത്രീകളിൽ വരുന്ന ഹോർമോൺ വ്യതിയാനങ്ങൾ ഇവയെല്ലാം തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിന് താളം തെറ്റിക്കും എങ്കിലും ഏറ്റവും കോമൺ ആയിട്ട് അമിതവണ്ണവും ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളും ആണ് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിന് താളം തെറ്റിക്കുന്നത്…