കരളിനെ എങ്ങനെ നമുക്ക് വിഷവിമുക്ത മാക്കാം… രോഗങ്ങൾ വരാതെ കരളിനെ എങ്ങനെ നമുക്ക് സംരക്ഷിക്കാം…

കരൾ വീക്കവും ഫാറ്റിലിവർ രോഗവും ഇന്ന് ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. അതുകൊണ്ടുതന്നെ പലപ്പോഴും നമുക്ക് ഒരു ആവശ്യത്തിനുവേണ്ടി സ്കാൻ ചെയ്യുന്ന സമയത്ത് ഫാറ്റിലിവർ കണ്ടു കഴിഞ്ഞാൽ തന്നെ ആർക്കും ഒരു അത്ഭുതവും ഉണ്ടാവില്ല. കാരണം 30 വയസ്സു കഴിഞ്ഞാൽ പലർക്കും ഇന്ന് ഫാറ്റി ലിവർ സ്കാൻ ചെയ്യുന്ന സമയത്ത് കാണുന്നുണ്ട്. അത്രത്തോളം ഇത് കോമൺ ആയി കാണുന്നുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ കരളിനെ എങ്ങനെ നോർമൽ ആക്കാം എന്നുള്ളത് ഒരുപാട് പേർ അന്വേഷിക്കുന്ന ഒരു ചോദ്യമാണ്.. എൻറെ കരൾ നോർമൽ ആകാൻ ഞാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് ചോദിക്കുന്ന ഒരുപാട് പേരുണ്ട്..

അതുമാത്രമല്ല ഇന്ന് സോഷ്യൽ മീഡിയയിൽ നോക്കിയാലും കരളിൻറെ വിഷാംശങ്ങൾ മാറ്റി കരളിനെ നോർമൽ ആക്കാനുള്ള പല പല പരിഹാരമാർഗങ്ങളും ഇന്ന് ഇറങ്ങുന്നുണ്ട്. ഇതിനായി നമ്മൾ ഏതെങ്കിലും തരത്തിലുള്ള മരുന്നുകൾ കഴിച്ചാൽ നമ്മുടെ കരളിനെ വിഷ് വിമുക്തമാക്കാൻ പറ്റുമോ എന്നുള്ളത് ഒരുപാട് പേരുടെ സംശയമാണ്. എന്നാൽ ഇല്ല എന്നുള്ളതാണ് വാസ്തവം. ഒരു മരുന്നുകളും കഴിച്ചുകൊണ്ട് കരളിന് കത്ത് അടിഞ്ഞുകൂടുന്ന ഈ വിഷപദാർത്ഥങ്ങളെ മാറ്റാനായി സാധിക്കില്ല.

അതിന് നമ്മൾ തന്നെ സ്വയം വിചാരിക്കേണ്ടത് ഉണ്ട്. കാരണം നമ്മുടെ കരളിനും മാത്രമാണ് നമ്മുടെ ശരീരത്തിലെ ഏറ്റവും കൂടുതൽ പുനരുജ്ജീവന ശേഷിയുള്ള അത് അതായത് നമ്മുടെ കരളിന് ഏതെങ്കിലും തരത്തിലുള്ള ഫാറ്റി ലിവർ രോഗം ഉണ്ടെങ്കിൽ അല്ലെങ്കിൽ കരളിന് ഫൈബ്രോസിസ് ഉണ്ടെന്നു വച്ചോളൂ.. നമ്മുടെ ജീവിത രീതിയിൽ മാറ്റം കൊണ്ടു വന്നാൽ കരളിന് അത് നോർമൽ ആകാൻ ഉള്ള കഴിവുണ്ട്. എന്നാൽ കരൾവീക്കം എന്നുള്ള രോഗാവസ്ഥയിൽ എത്തിക്കഴിഞ്ഞാൽ പലപ്പോഴും കരളിന് പഴയപോലെ നോർമൽ ആകാൻ സാധിക്കില്ല.

കാരണം കരൾ ചുരുങ്ങി പോകുന്ന ഒരു അവസ്ഥയിലേക്ക് എത്തുന്നത്. അതുകൊണ്ടുതന്നെ സിറോസിസ് ലേക്ക് പോകാതെ കരൾ എങ്ങനെ നമുക്ക് നോർമൽ ആക്കാം.. കരളിനെ എങ്ങനെ നമുക്ക് വിഷ വിമുക്തമാക്കാൻ എന്നുള്ളത് നമുക്ക് നോക്കാം.. നമുക്ക് പലപ്പോഴും ഈ കരൾ രോഗം ഉണ്ടാകുന്നത് പലവിധ കാരണങ്ങൾ കൊണ്ടാണ്.

ഒന്നാമത്തേത് പാരമ്പര്യം അതായത് അച്ഛൻറെ യോ അമ്മയുടെയോ കുടുംബത്തിൽ ലിവറിന് രോഗമുണ്ടാക്കുന്ന എന്തെങ്കിലും ഒരു ജനിതക മാറ്റം ഉണ്ടെന്ന് ഇരിക്കട്ടെ എങ്കിൽ നമുക്ക് ഇത് വരാൻ ഉള്ള ഒരു സാധ്യത ഉണ്ട്. രണ്ടാമത്തേത് കരളിനുണ്ടാകുന്ന ചിലതരം ഇൻഫെക്ഷനുകൾ വന്നാൽ ഇത് നമുക്ക് കരൾ വീക്കം എന്ന അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിക്കും.