സ്ത്രീകളിലുണ്ടാകുന്ന യോനി ദുർഗന്ധത്തിന് കാരണങ്ങൾ എന്തൊക്കെയാണ്… എന്തൊക്കെയാണ് ഇതിൻറെ പരിഹാരമാർഗ്ഗങ്ങൾ…

സ്ത്രീകൾക്ക് വജൈനയിൽ ഉണ്ടാകുന്ന ദുർഗന്ധം ഇന്ന് ഒരുപാട് സ്ത്രീകളെ സംബന്ധിച്ച് ഉണ്ടാകുന്ന ഒരു പ്രശ്നമാണ്. ഇത് ചെറുപ്പക്കാർ മുതൽ വയസ്സായവർക്ക് വരെ കോമൺ ആയിട്ട് കാണുന്നുണ്ട്. പലപ്പോഴും ഈ ഒരു പ്രശ്നത്തിന് നാണക്കേട് കരുതിയിട്ട് ഡോക്ടർമാരെ കാണാൻ ആയിട്ട് ഇവർ മടിക്കും. പലപ്പോഴും ഇവർക്ക് ഇതുകൊണ്ട് പല അസ്വസ്ഥതകളും ഉണ്ടാകാം.. അല്ലെങ്കിൽ ഭർത്താവിനെ ഇതുകൊണ്ടുള്ള അസ്വസ്ഥതകൾ ഉണ്ടാകും. ഇങ്ങനെ പല പ്രശ്നങ്ങൾ യോനിയിലെ ദുർഗന്ധം മൂലം ഉണ്ടാകാറുണ്ട്. ഈ ഒരു പ്രശ്നം നമ്മുടെ സമൂഹത്തിൽ ഇന്ന് കൂടി വരുന്നുണ്ട്. ഇന്ന് ടിവിയിൽ വരെ ഇടക്ക് കാണിക്കുന്ന വജൈനയുടെ വാഷ് പരസ്യങ്ങൾ.

വജൈനയിൽ വാഷ് മാത്രമല്ല ഉപയോഗിക്കുക ഇതിനായി ചില സ്പ്രേകൾ ഉണ്ട്. യോനിയിലെ ദുർഗന്ധം മാറ്റുവാനുള്ള പല മാർഗ്ഗങ്ങളും ഇന്ന് സമൂഹത്തിൽ അവർ വ്യാപകമായി ഡോക്ടർമാരെ കാണാതെ മെഡിക്കൽ ഷോപ്പുകളിൽ പോയി സ്വയം വാങ്ങി ഉപയോഗിക്കുന്നുണ്ട്. എന്തുകൊണ്ടാണ് വജൈനയിൽ ഇത്തരത്തിൽ ദുർഗന്ധം ഉണ്ടാകുന്നത്.. ഇത് പരിഹരിക്കുവാൻ നമുക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാം.. എന്നീ കാര്യങ്ങളെക്കുറിച്ച് പറയാൻ പോകുന്നത്. Vagina എന്ന് പറയുന്നത് സ്ത്രീകൾക്ക് യൂട്രസിന് താഴെയുള്ള അവരുടെ പ്രധാന ലൈംഗിക അവയവം ആണ്.

യോനിയിൽ നിന്നുള്ള നോർമൽ ആയിട്ടുള്ള ചിലർ സ്രവങ്ങൾ ഉണ്ട്. ഈ സ്രവങ്ങളും അതോടൊപ്പം യോനിക്ക് അകത്തുള്ള ബാക്ടീരിയകളും അതായത് നമ്മുടെ ശരീരത്തിന് ഗുണകരമായ ബാക്ടീരിയകളുടെ ഒരു വലയും ഉണ്ട്. ഈ കോമ്പിനേഷൻ ആണ് യോനിക്ക് അകത്തുള്ള ഒരു ഗന്ധം തീരുമാനിക്കുന്നത്. അത് എപ്പോഴും സ്ത്രീകളുടെ ശരീരപ്രകൃതം അനുസരിച്ച് അവർക്ക് ഒരു സ്മൽ ഉണ്ട്.അതൊരിക്കലും ഒരു അരോചകം ഉണ്ടാക്കുന്നതും ദുർഗന്ധം ഉണ്ടാക്കുന്നതും അല്ല. എപ്പോഴാണ് ഈ യോനിയിലെ സ്രവത്തിന് വ്യത്യാസം വരുന്നത്.

അല്ലെങ്കിൽ ഇതിനകത്ത് ഉള്ള നല്ലയിനം ബാക്ടീരിയകൾക്ക് നാശം സംഭവിക്കുന്നത് അവിടെ ഇൻഫെക്ഷൻ വരാനും അല്ലെങ്കിൽ യോനിക്ക് ദുർഗന്ധം ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. പലവിധ കാരണങ്ങൾ ഇതിനകത്ത് പ്രധാനമായി പറയുന്നുണ്ട്. ഏറ്റവും പ്രധാനമായി ബാക്റ്റീരിയൽ ഇൻഫെക്ഷൻ അതായത് യൂണിറ്റ് അകത്തെ ദുർഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകൾ വർധിച്ചാൽ ഓ യോനി കകത്ത് ഫംഗസുകൾ കൂടുതലായി പെരുകിയാലും ഇവിടെയുള്ള ഗന്ധത്തിന് വ്യത്യാസം വരും.