പൊറോട്ടയിൽ ഒളിഞ്ഞിരിക്കുന്ന അപകടം… പൊറോട്ട ഇഷ്ടപ്പെടുന്നവർ ആരും ഈ വീഡിയോ കാണാതെ പോകരുത്..

കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഒരു ചെറുപ്പക്കാരൻ എന്നെ കാണാനായി വന്നു. അദ്ദേഹത്തിന് 39 വയസ്സുണ്ട്. അദ്ദേഹം തൻറെ കുഞ്ഞിനെ കാണിക്കാനായി ആണ് വന്നത്. അപ്പോൾ അദ്ദേഹത്തിൻറെ കുറച്ചു റിപ്പോർട്ടുകൾ എന്നെ കാണിക്കുകയുണ്ടായി. അദ്ദേഹം തിരുവനന്തപുരത്തുള്ള ഒരു കലക്ഷൻ ഏജൻറ് ആണ്. അദ്ദേഹം രാവിലെ മുതൽ ബൈക്കിലാണ് സഞ്ചാരം. ഇദ്ദേഹം എന്നോട് പറഞ്ഞത് ദിവസവും പൊറോട്ട കഴിക്കും അദ്ദേഹത്തിന് പൊറോട്ട ഭയങ്കര ഇഷ്ടമാണ് എന്നാണ്. ഡോക്ടറെ ഞാൻ ദിവസവും എട്ടു മുതൽ ആണ് പത്ത് പൊറോട്ട വരെ കഴിക്കും.

എനിക്ക് കഴിഞ്ഞവർഷം ഹാർട്ട് അറ്റാക്ക് വന്നു. ഞാനിപ്പോൾ തിരുവനന്തപുരത്തെ ഹോസ്പിറ്റലിൽ ഹൃദയാഘാതത്തിന് ചികിത്സ തുടരുകയാണ്. ഞാൻ അദ്ദേഹത്തോട് കൂടുതൽ ഡീറ്റെയിൽസ് ചോദിച്ചു.. അപ്പോൾ അദ്ദേഹം പറഞ്ഞത് അദ്ദേഹം രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി കഴിഞ്ഞാൽ ഒരു പത്തു മണിയാകുമ്പോൾ വഴിയിലെ ഏതെങ്കിലും ഒരു ഹോട്ടലിൽ നിന്ന് മൂന്നു പൊറോട്ട കഴിക്കും. പൊറോട്ടയ്ക്ക് മിക്കവാറും ചിക്കൻ അല്ലെങ്കിൽ ബീഫ് അങ്ങനെ അതിന് ഗ്രേവി കഴിക്കും.

സാധാരണ പൊറോട്ട കഴിച്ചാൽ വിശപ്പില്ല. അതുകൊണ്ട് ഉച്ചവരെ കുഴപ്പമില്ലാതെ പോകുന്നു. പലപ്പോഴും ഇദ്ദേഹം രാവിലെ നേരത്തെ ഇറങ്ങുന്നത് കൊണ്ട് വീട്ടിൽ നിന്നും ഫുഡ് ഉണ്ടാക്കി കൊടുത്ത അയക്കാൻ പറ്റില്ല. വീട്ടിൽ നിന്നും ഫുഡ് തരികയാണെങ്കിൽ അത് കഴിക്കും അല്ലെങ്കിൽ അടുത്തുള്ള ഏതെങ്കിലും ഹോട്ടലിൽ പോയി പൊറോട്ട കഴിക്കും.

വൈകീട്ടും ഇതുപോലെ രണ്ടു പൊറോട്ട ഇതുപോലെ ചിക്കൻ കറി യോടൊപ്പം കഴിച്ച് വീട്ടിലേക്ക് പോകും. അഞ്ചു ആറു വർഷമായി ഇദ്ദേഹത്തിൻറെ രീതി എങ്ങനെയാണ്. ഒടുവിൽ കഴിഞ്ഞ വർഷം അദ്ദേഹത്തിന് പെട്ടെന്ന് ഒരു നെഞ്ച് വേദന വന്നു. സാധാരണ ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ ഹാർട്ടറ്റാക്ക് ലക്ഷണം ആണ് എന്ന് പറഞ്ഞു.. വലിയ ഹോസ്പിറ്റലിൽ കാണിക്കാൻ നിർദ്ദേശിച്ചു.അദ്ദേഹത്തിന് ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ട ഒരു അവസ്ഥ ഉണ്ടായി.