മൂക്കിൽ നിന്നും രക്തം വരുന്നത് എന്തുകൊണ്ടാണ്… കാരണങ്ങളും.. പരിഹാരമാർഗങ്ങളും…

ഇന്ന് സംസാരിക്കാൻ പോകുന്ന വിഷയം എന്താണെന്ന് വെച്ചാൽ മൂക്കിൽ നിന്നും രക്തം വരുന്നതിനെ കുറിച്ചാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ വളരെ സാധാരണയായി കാണുന്ന ഒരു രോഗാവസ്ഥയാണ് മൂക്കിൽ നിന്നും രക്തം വരുന്നത്. അതുപോലെ തന്നെ നമ്മൾ പല രീതിയിലും മാതാപിതാക്കൾ എന്ന രീതിയിലും നമ്മൾ വളരെയധികം പേടിക്കുന്ന ഒരു അസുഖമാണിത്. സാധാരണയായി ഈ അസുഖം കാണാറുള്ളത് 18 മുതൽ 30 വയസ്സുവരെ പ്രായമുള്ള വളരെ ആക്ടീവ് ആയ ചെറുപ്പക്കാരിൽ ആണ്.

നമ്മുടെ മൂക്കിൽ നിന്നും രക്തം വരുന്നതിന് ഏറ്റവും വലിയ കാരണം എന്താണെന്ന് വെച്ചാൽ ട്രോമ അതായത് നമ്മുടെ മൂക്കിൽ അബദ്ധവശാൽ ഇടി കൊള്ളുന്ന അവസ്ഥയാണിത്. അത് ഒന്നില്ലെങ്കിൽ കളിക്കുന്നതിനിടയിൽ ആവാം.. ആക്സിഡൻറ് ആവാം.. ഇല്ലെങ്കിൽ ആരെങ്കിലും തല്ലുന്നത് കൊണ്ടാവാം.. ഇത് കൂടുതലും കാണുന്നത് കുട്ടികളിലാണ്. നമ്മുടെ കുട്ടികൾ അറിയാതെ മൂക്കിൽ തൊടുക അതായത് നല്ല നഖമുള്ള കുട്ടികളിൽ അവർ അഥവാ മൂക്കിൽ സ്പർശിച്ചു കഴിഞ്ഞാൽ നമ്മുടെ കൈകളിലെ തൊലി പോലെ കട്ടിയുള്ള അതെല്ലാം മൂക്കിലെ തൊലി അതുകൊണ്ടുതന്നെ അത് പെട്ടെന്ന് രക്തം വരുവാനും സാധ്യതയുണ്ട്.

അതുകൊണ്ട് തന്നെ ഇത് കുട്ടികളിൽ വളരെ കോമൺ ആയി കാണാറുണ്ട്. നമ്മൾ ആദ്യം കുട്ടികളിൽ ഇങ്ങനെ ഒരു അവസ്ഥ വന്നു കഴിഞ്ഞാൽ നമ്മളൊരിക്കലും പേടിക്കേണ്ട കാര്യമില്ല. ആദ്യമായിട്ടാണ് മൂക്കിൽ നിന്നും രക്തം വരുന്നത് എങ്കിൽ ഇത് പേടിക്കേണ്ട അവസ്ഥയല്ല പക്ഷേ ശ്രദ്ധിക്കുക.. കുട്ടിയുടെ മൂക്കിൽ നിന്നും ആദ്യമായി രക്തം വരുന്ന അവസ്ഥ കണ്ടാൽ നമ്മൾ ചെയ്യേണ്ടത് എന്താണെന്നുവെച്ചാൽ.. ഒരു ടവൽ ഉപയോഗിച്ച് കുട്ടിയുടെ മൂക്ക് നിർത്താതെ ഒരു 10 മിനിറ്റ് പിടിച്ചു കൊണ്ടിരിക്കുക. വല്ല മുറിവും ഉണ്ടായിട്ടാണ് രക്തം വരുന്നത് എങ്കിൽ ഇങ്ങനെ ചെയ്താൽ അത് നിർത്താൻ സാധിക്കുന്നത്. പക്ഷേ എന്നിട്ടും അത് മാറിയില്ലെങ്കിൽ നിങ്ങൾ അടുത്തുള്ള ഒരു ഡോക്ടറെ കാണിക്കണം…