കുടവയർ കുറയ്ക്കാം ഇനി ഈ അഞ്ചു കാര്യങ്ങളിലൂടെ… ഈ വീഡിയോ ആരും കാണാതെ പോകരുത്..

കുടവയർ കുറച്ചു നിർത്തുക എന്നത് ഒരു ആരോഗ്യപ്രശ്നം മാത്രമല്ല പലപ്പോഴും നമ്മുടെ ഒരു സൗന്ദര്യപ്രശ്നം കൂടിയാണ്. പലപ്പോഴും സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഒരു പരിധിക്കു മുകളിൽ വയർ ഉണ്ടെങ്കിൽ അത് അവരുടെ തന്നെ ഒരു ആത്മവിശ്വാസത്തിന് ഒരുപാട് കോട്ടം തട്ടർ ഉണ്ട്. അതുകൊണ്ടുതന്നെ ഇന്ന് സോഷ്യൽ മീഡിയയിൽ നോക്കിയാൽ അല്ലെങ്കിൽ സമൂഹത്തിൽ ടിവിയിൽ ഒക്കെ നോക്കിയാൽ എല്ലാം തന്നെ കുടവയർ കുറയ്ക്കാൻ ആയിട്ട് മാർഗ്ഗങ്ങളെ കുറിച്ച് ഒരുപാട് പരസ്യങ്ങൾ അതുപോലെ മരുന്നുകളും ഏറ്റവും കൂടുതൽ ആയിട്ടുള്ളത്.

എന്താണ് ഈ കുടവയർ… നമ്മുടെ വയറിനകത്ത് കൊഴുപ്പ് വല്ലാതെ അടിഞ്ഞുകൂടുന്ന ഒരു അവസ്ഥയാണ് നമ്മളെ കുടവയർ എന്ന അവസ്ഥയിലേക്ക് എത്തിക്കുന്നത്. പലപ്പോഴും നമ്മൾ ഇത് കാണുമ്പോൾ നമ്മൾ വിചാരിക്കാം വയറിനകത്ത് തിക്കായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആണ് നമ്മൾ കുടവയർ എന്ന് പറയുന്നത്. സത്യത്തിൽ അതല്ല.. വയറിലെ മസിലുകളിൽ തന്നെ പല ലേയറുകൾ ആയിട്ടുണ്ട്. ഈ ലേയറിന് പുറത്ത് കൊഴുപ്പുകൾ അടിഞ്ഞു കയറിക്കൂടിയിട്ടുണ്ട്.

നമ്മുടെ സ്കിന്നിന് തൊട്ടുതാഴെയായി കൊഴുപ്പുകൾ അടിഞ്ഞു കൂടിയിട്ടുണ്ട്. അല്പം വണ്ണമുള്ള ആളുകളിൽ നോക്കിയാൽ നമുക്ക് മനസ്സിലാകും വയറിന് ഇരുവശത്തും നല്ലപോലെ അടിഞ്ഞ് കൂടിയിട്ടുണ്ട്. ഇതെല്ല ശരിക്കും കുടവയർ എന്ന് പറയുന്നത്. എന്നാൽ ഈ വയറിൻറെ ഉൾവശത്ത് നമ്മുടെ ആന്തരിക അവയവങ്ങളുടെ ഭാഗത്ത് കൊഴുപ്പ് വല്ലാതെ അടിഞ്ഞുകൂടാൻ തുടങ്ങുന്നു. ഇതാണ് വിസറൽ ഫാറ്റ് എന്ന് പറയുന്ന അവസ്ഥ. ഈ വിസറൽ ഫാറ്റ് കൂടുതൽ അടിഞ്ഞു കൂടുന്നതാണ് നമ്മുടെ ശരീരത്തിലെ ഏറ്റവും അപകടകരമായ നമുക്ക് രോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നത്.

കാരണം നമ്മുടെ വയറിൻറെ ആ സ്ഥലത്ത് കൊഴുപ്പ് വല്ലാതെ അടിഞ്ഞ് കൂടുമ്പോൾ ഇത് ആന്തരിക അവയവങ്ങളുടെ മേൽ വല്ലാതെ പ്രഷർ ഉണ്ടാക്കുകയും ഇത് പലതരം രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. ആന്തരിക അവയവങ്ങൾ കേടു വരുത്തുകയും ചെയ്യുന്നു. പലപ്പോഴും വണ്ണം ഉള്ളവരിൽ ഉണ്ടാകുന്ന പ്രമേഹം ഈ കൊഴുപ്പ് നമ്മുടെ ആന്തരികാവയവങ്ങളിൽ ഉണ്ടാക്കുന്ന പ്രഷർ മൂലമാണ്…