ശരീരഭാഗങ്ങളിൽ കാണുന്ന മുള്ള് പോലുള്ള കുരുക്കൾ… ഇതു വരാനുള്ള കാരണങ്ങളും പരിഹാരമാർഗങ്ങളും…

സ്ത്രീകളിലും പുരുഷന്മാരിലും പ്രത്യേകിച്ച് ചെറുപ്പക്കാരിൽ വളരെ കോമൺ ആയിട്ട് കാണുന്ന ഒരു പ്രശ്നമാണ് കൈകളിലും മുതുകിനെ ഭാഗത്തും ചെറിയ കുരുക്കൾ കാണുന്ന ഒരു അവസ്ഥ. ഇത് നമ്മൾ ഒന്നു തൊട്ടു നോക്കിയാൽ ശരീരത്തെ മണലുകൾ വിതറിയ പോലെ കുരുക്കൽ കാണുന്ന ഒരു അവസ്ഥ. ചിലർക്ക് ഇത് ചുവന്ന നിറത്തിൽ കാണാം. ചിലർക്ക് ഇത് കറുത്തനിറത്തിൽ കാണാം.

പ്രത്യേകിച്ച് യുവാക്കൾക്ക് എല്ലാം തന്നെ ഷർട്ട് പൊതുസ്ഥലത്തുവെച്ച് അഴിക്കാൻ പറഞ്ഞാൽ ഇവർ ഷർട്ട് അഴുക്കില്ല കാരണം മുതുകിൽ നിറയെ കുരുക്കൾ ആയിരിക്കും. പെൺകുട്ടികൾക്ക് സാധാരണയായി കൈകളിലെ ഇരുവശത്തും ഇതുപോലെ കാണാറുണ്ട്. അതുകൊണ്ട് ഇവർക്ക് കൈ മറക്കുന്ന ഡ്രസ്സുകൾ മാത്രമേ ഇടാൻ സാധിക്കുകയുള്ളൂ.

ഇത് വളരെ കോമൺ ആയിട്ട് കാണുന്ന ഒരു അവസ്ഥയാണ്. അതേപോലെ തന്നെ പലർക്കും ഇന്ന് യുവാക്കളിൽ ബട്ടക്സ് ഭാഗത്ത് ചെറിയ മുള്ളുകൾ പോലുള്ള കുരുക്കൾ കാണുന്ന അവസ്ഥ. ഇത് പലർക്കും എന്ത് ചെയ്യണം എന്ന് അറിയില്ല.. ഇത് ഡോക്ടർമാരെ കാണിച്ചാൽ അവർ തൽക്കാലത്തേക്ക് ഉള്ള മരുന്നുകൾ കൊടുക്കും.

വീണ്ടും ഈയൊരു അവസ്ഥ വിട്ടുമാറാതെ വരും. ചിക്കൻ സ്കിൻ എന്ന് വിളിക്കുന്ന വളരെ കോമൺ ആയ കാണുന്ന ഒരു അവസ്ഥയാണിത്. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഇത് കോമൺ ആയി വരുന്നത്. നമ്മുടെ ചർമ്മത്തിന് പുറത്ത് ഒരു പ്രൊട്ടക്ട് ആയി നിൽക്കുന്ന ഒരു പ്രോട്ടീൻ ഉണ്ട്. ഇതാണ് നമ്മുടെ സ്കിന്നിൽ നമുക്ക് പ്രത്യേകിച്ച് ഒരു ഇന്ഫക്ഷന്സ് ഒന്നും വരാതെ നമ്മുടെ സ്കിൻ സംരക്ഷിക്കുന്നത്. സ്കിൻ മാത്രമല്ല നമ്മുടെ മുടിയിലും ഈ കരാറ്റിൻ തന്നെയാണ് കൂടുതലും ഉള്ളത്…