ഉറക്കത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ… ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ…

കിടന്നാൽ സമയത്തിന് ഉറക്കം വരുന്നില്ല..ഇത് സ്ത്രീ പുരുഷ ഭേദമന്യേ ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ്. പഠനങ്ങൾ പറയുന്നത് 100 പേരെ എടുത്തു കഴിഞ്ഞാൽ അതിൽ 25 പേർക്കും ശരിയായ ഉറക്കം കിട്ടുന്നില്ല എന്നാണു. രാത്രി കിടന്നു കഴിഞ്ഞാൽ പലപ്പോഴും ചിന്തിക്കുന്നത് ഉറക്കത്തെക്കുറിച്ച് ആയിരിക്കും. പക്ഷേ ഉറക്കം വരില്ല. ഒന്നോ രണ്ടോ മണിക്കൂർ തിരിഞ്ഞും മറിഞ്ഞും കിടന്നാൽ മാത്രമേ ഉറക്കം വരുന്നു.. ഈയൊരു സാഹചര്യത്തിൽ എങ്ങനെ ശരിയായി ഉറക്കം ലഭിക്കും എന്ന് വിശദീകരിക്കാം.

പലരും ഡോക്ടർമാരുടെ സംശയം ചോദിക്കുന്ന ഒരു ചോദ്യമാണ്.. രാത്രി ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ രാവിലെ കിടന്നു ഉറങ്ങിയാൽ പോരേ എന്ന് പലരും ചോദിക്കാറുണ്ട്. യഥാർത്ഥത്തിൽ നമ്മൾ മനുഷ്യർ എന്ന് പറയുന്നത് പകൽ ജോലിചെയ്ത് രാത്രി ഉറങ്ങുന്ന ടൈപ്പ് ജീവികളാണ്. നമ്മുടെ തലച്ചോറും ശരീരവും അത് അനുസരിച്ചാണ് സെറ്റ് ചെയ്തിരിക്കുന്നത്.

രാത്രി ഉണർന്നിരിക്കുന്ന ജീവികൾ അനേകമുണ്ട്. ഇവയെല്ലാം രാത്രി ആക്ടീവ ആയിരിക്കും പകൽ കിടന്നുറങ്ങും. നമ്മൾ ഇതുപോലെ ചെയ്യാൻ നോക്കിയാൽ.. അതായത് ഇവയെ രാത്രി ഉറങ്ങാതെ ഇരുന്നു കഴിഞ്ഞാൽ ഇവ ചത്തു പോകുന്നത് കാണാം. ഇതേ അവസ്ഥയാണ് മനുഷ്യരിലും. രാത്രി കൃത്യമായി ഉറങ്ങുക എന്നത് നമ്മുടെ ശരീരത്തെയും തലച്ചോറിനെയും പ്രവർത്തനത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ജനിക്കുന്ന കുട്ടികൾ ആണെങ്കിൽ ഒരു ദിവസത്തിൽ 16 മണിക്കൂർ വരെ ഉറങ്ങണം.

ഒരു ടീനേജ് വരെയുള്ള കുട്ടികൾ ഒക്കെ 10 മണിക്കൂർ വരെ ഉറങ്ങും. ഇനി പ്രായം ആയ ആളുകൾക്ക് ഏഴ് മണിക്കൂർ എങ്കിലും മിനിമം ഉറക്കം വേണം. അതൊരിക്കലും ആറര മണിക്കൂറിൽ താഴെ കുറഞ്ഞു പോകാൻ പാടില്ല. ഒരു രീതി തുടർന്നു കൊണ്ടു പോയാൽ മാത്രമേ നമ്മുടെ തലച്ചോറിനെ പ്രവർത്തനം കൃത്യമായി നടക്കുകയുള്ളൂ. നമുക്ക് വേണമെങ്കിൽ ഒരു മൊബൈൽ ഫോൺ ആയി നമ്മുടെ തലച്ചോറിനെ ബന്ധപ്പെടുത്താം. മൊബൈൽഫോൺ ഒരുപാട് ഉപയോഗിച്ച് കഴിഞ്ഞാൽ അത് ഹാങ്ങ് ആവാറുണ്ട്. അപ്പോൾ നമ്മൾ എന്ത് ചെയ്യും എന്ന് സ്വിച്ച് ഓഫ് ചെയ്ത് ഓൺ ചെയ്യും. അതുപോലെ തന്നെയാണ് നമ്മുടെ തലച്ചോറ്…