ഇനി പ്രഷർ.. ഷുഗർ.. കൊളസ്ട്രോൾ.. എല്ലാംതന്നെ മാറ്റിയെടുക്കാം ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ… ആരോഗ്യകരമായ ജീവിതത്തിനായി ഈ വീഡിയോ കാണൂ…

മധ്യവയസ്സിൽ ചിലപ്പോൾ അതിനു മുൻപ് തന്നെ പ്രഷർ.. ഷുഗർ.. കൊളസ്ട്രോൾ.. ഫാറ്റി ലിവർ ഒക്കെ അതിനു പുറകെ ഹാർട്ട് അറ്റാക്ക്.. സ്ട്രോക്ക്.. ക്യാൻസർ..ഒക്കെ എത്താം.. അതെല്ലാം തരണം ചെയ്ത് ജീവിത പ്രാരാബ്ദങ്ങൾ എല്ലാം ഒതുക്കി മധ്യവയസ്സിൽ എത്തുമ്പോൾ കുറേ രോഗങ്ങൾ മൂന്നുനേരം കഴിക്കാൻ ഒരുപിടി ഗുളികകളും ഇൻസുലിൻ ഇൻജക്ഷൻ ഒക്കെ കാണും.. മക്കൾ ഗൾഫിലോ.. അമേരിക്കയിലും.. കേരളത്തിൽ തന്നെ വേറെ ഏതെങ്കിലും സ്ഥലത്തും ആയിരിക്കും. കുറെ മരുന്നുകൾ.. ഏത് ഏത് സമയത്ത് കഴിക്കണം..കഴിച്ചത് ഓർക്കാതെ വീണ്ടും വീണ്ടും കഴിക്കുക.. മരുന്നു കഴിക്കുമ്പോൾ വയറിനുണ്ടാകുന്ന അസ്വസ്ഥതകൾ മാറും എന്ന പ്രതീക്ഷയിൽ കൂടുതൽ ഭക്ഷണം കഴിക്കുക.

അമിതവണ്ണവും മുട്ടുവേദനയും കാരണം വ്യായാമം പോയിട്ട് അത്യാവശ്യ കാര്യങ്ങൾ പോലും ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥ.. എന്താണ് ഇതിൻറെ പ്രതിവിധി.. ഒരു ടിപ്പിക്കൽ രോഗിയുടെ കാര്യമെടുക്കാം. ഒരു 67 വയസ്സുള്ള ഒരു സ്ത്രീ.. 157 സെൻറീമീറ്റർ ഹൈറ്റ്… 73 കിലോ വെയിറ്റ്.. 24 വർഷമായിട്ട് ഷുഗർ ഉണ്ട് മരുന്നു കഴിക്കുന്നുണ്ട്. 24 വർഷമായി ഹൈപ്പർടെൻഷൻ മരുന്ന് കഴിക്കുന്നുണ്ട്. അലർജി പ്രശ്നങ്ങൾ തുടങ്ങിയിട്ട് 30 വർഷം ആയി.. തുമ്മൽ ഉണ്ട്.. ദേഹത്തെ ചൊറിച്ചിൽ ഉണ്ട്… നെഞ്ചരിച്ചൽ നെഞ്ചിടിപ്പ് ഒക്കെ ഉണ്ട്.ചിലപ്പോൾ അവർക്ക് തലകറക്കം വരുന്ന ബാലൻസ് നഷ്ടപ്പെടുന്നത് കൊണ്ട് എംആർഐ സ്കാൻ ചെയ്തിട്ടുണ്ട്. ഇപ്പോൾ അവർ ഇൻസുലിൻ എടുക്കുന്നുണ്ട്.

ഇവരുടെ മെയിൻ പ്രശ്നം അലർജി പ്രശ്നങ്ങളും ഇടയ്ക്കിടയ്ക്കുള്ള തല കറക്കമാണ്. അതുകൊണ്ട് എപ്പോഴാണ് തലകറക്കം വരുന്നത് എന്ന് പറയാൻ പറ്റില്ല. ഒറ്റയ്ക്കാണ് താമസിക്കുന്നത്. ടെസ്റ്റ് റിപ്പോർട്ടുകളനുസരിച്ച് അവരുടെ അലർജി വളരെ കൂടുതലാണ്. അതുപോലെ ഭക്ഷണത്തിൽ മിൽക്ക് പ്രോഡക്ടുകൾ കൂടുതൽ അലർജി ഉണ്ടാക്കുന്നുണ്ട്. അതുപോലെ നിലക്കടല നെയ്യ് വെണ്ടയ്ക്ക ഇവയൊക്കെ അലർജി കാണിക്കുന്നുണ്ട്. അതുപോലെ ചിക്കൻ അലർജിയാണ്. അവർക്ക് വൈറ്റമിൻ ഡി കുറവാണ്.