അലർജിക്കുള്ള കാരണങ്ങളും.. പരിഹാര മാർഗ്ഗങ്ങളും… ഇനി അലർജി ജീവിതത്തിൽ ഉണ്ടാവില്ല…

എന്നോട് പലപ്പോഴും ഫോണിലൂടെയും നേരിട്ടും പല ആളുകളും ചോദിക്കുന്ന ഒരു ചോദ്യത്തിനുള്ള മറുപടിയാണ് ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്… ഡോക്ടറെ എനിക്ക് തുമ്മി തുമ്മി മടുത്തു…രാവിലെ മുഴുവൻ ടവ്വൽ പിടിച്ച് നടക്കലാണ് പണി. ഒരു മണം ശ്വസിച്ചാൽ മതി.. ഒരു പൊടിതട്ടി അപ്പോഴേക്കും തുമ്മി മൂക്ക് ഒലിച്ചു മൂക്ക് അടഞ്ഞു അവസ്ഥ പെടുക ആണ്. അലർജി എന്ന ഈ അസുഖത്തിന് വല്ല മരുന്നും ഹോമിയോപ്പതിയിൽ ഉണ്ടോ… സ്ഥിരമായി ഈ ചോദ്യങ്ങൾ കേട്ട് തുടങ്ങിയപ്പോഴാണ് ഇത്തരത്തിൽ ഒരു വീഡിയോ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കണം എന്ന് തോന്നിയത്. സ്ഥിരമായി ഉണ്ടാകുന്ന ജലദോഷം…

മൂക്കൊലിപ്പ്.. തുമ്മൽ..മൂക്ക് ചൊറിച്ചിൽ.. തൊണ്ട ചൊറിച്ചിൽ.. മണം ഇല്ലായ്മ.. കണ്ണിൽ നിന്നും എപ്പോഴും വെള്ളം വരിക.. കണ്ണ് ചൊറിയുക.. കണ്ണിൽ നിറം മാറ്റം ഉണ്ടാക്കുക.. ചെറിയ പൊടികൾ തട്ടുമ്പോൾ തുമ്മുക.. ഇത്തരം രോഗങ്ങളുടെ ഒരു കൂട്ടമാണ് അലർജി ക്രൈനൈറ്റിസ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. വിട്ടുമാറാത്ത തുമ്മൽ അല്ലെങ്കിൽ തുമ്മൽ അലർജി എന്നല്ല എല്ലാം നമ്മൾ ഇതിന് പേരിട്ട് വിളിക്കാറുണ്ട്. ഒന്നോ രണ്ടോ ദിവസം ഈ ലക്ഷണങ്ങൾ ഉണ്ടാവുകയാണെങ്കിൽ അതിനെ നമുക്ക് സാധാരണ ജലദോഷം ആയിട്ട് നമുക്ക് അതിനെ വിടാം… പക്ഷേ സ്ഥിരമായി ഇതാണ് അവസ്ഥയെങ്കിൽ ഫാൻ കാറ്റ് തട്ടുമ്പോൾ..

എ സി യിൽ നിന്ന് വരുമ്പോഴേക്കും… ഒരു പെർഫ്യൂം മണം ശ്വസിക്കുമ്പോൾ.. ഇതിനെ നമ്മൾ രോഗമായി പരിഗണിക്കണം. അലർജി രോഗങ്ങൾ പ്രധാനമായും കണ്ടുവരുന്നത് ചെറിയ രീതിയിൽ പാരമ്പര്യം ഉള്ളവരിലാണ്. പാരമ്പര്യമായി ഈ രോഗമുള്ളവരിൽ.. പുകവലി കാരി.. ശരീരത്തിന് പ്രതിരോധശേഷി യിൽ വ്യതിയാനം ഉള്ളവരെല്ലാം ആണ് ശരീരത്തിൽ ഈ രോഗം കണ്ടു വരാറുള്ളത്. ഇതിനെ ചെറിയ ലബോറട്ടറി ടെസ്റ്റുകളിൽ കൂടെ തന്നെ നമുക്ക് അലർജി ഉണ്ടോ ഇല്ലയോ എന്ന് പരിശോധിച്ച് മനസ്സിലാക്കുവാൻ സാധിക്കും…