മുടി സ്ട്രൈറ്റ് ആക്കാനും.. മുടി ഒതുങ്ങി നിൽക്കാനും ഇനി വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം ഒരു നാച്ചുറൽ ജെൽ…

നമ്മളിൽ പലരും നമ്മുടെ ചുരുണ്ട മുടി സ്ട്രൈറ്റ് ആയിരിക്കുന്നതിനു വേണ്ടിയും.. മുടി നല്ലതുപോലെ ഒതുങ്ങി ഇരിക്കുന്നതിന് വേണ്ടിയും.. നമ്മൾ ഹെയർ ജെൽ ഉപയോഗിക്കാറുണ്ട്. പലതരം ഹെയർ ജെൽ മാർക്കറ്റുകളിൽ ലഭ്യമാണ്. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് വളരെ ഈസി ആയിട്ട് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന വളരെ എഫക്റ്റീവ് ആയിട്ടുള്ള അതായത് മുടി നല്ല സ്ട്രൈറ്റ് ആയിരിക്കുകയും ചെയ്യും അതോടൊപ്പം തന്നെ മുടിയുടെ വളർച്ചയെ സഹായിക്കുകയും ചെയ്യും..

അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം… ഇതിൻറെ ചേരുവകകൾ എന്തൊക്കെയാണെന്നും… ഇത് എങ്ങനെ ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം… അപ്പോൾ ഇത് തയ്യാറാക്കുകയും ആദ്യം തന്നെ ഒരു പാൻ എടുത്ത് അടുപ്പിൽ വയ്ക്കുക. ഇനി ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിക്കുക. അതിനുശേഷം ഈ വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ ഫ്ലാക്സ് സീഡ് ചേർത്തുകൊടുക്കാം. ഈ ഫ്ലാക്സ് സീഡ് മറ്റൊരു പേര് ചണവിത്തു എന്നാണ്. ഇത് അടുത്തുള്ള ആയുർവേദ ഷോപ്പുകളിൽ ഒക്കെ ലഭ്യമാണ്.

എന്നിട്ട് ഇത് നന്നായി തിളപ്പിക്കുക. ഇങ്ങനെ തിളപ്പിക്കുമ്പോൾ അതിനുള്ളിലെ ജലം ഒഴുകി വരും. അപ്പോൾ നിങ്ങൾക്ക് തീ ഓഫ് ചെയ്യാം. അതിനുശേഷം നിങ്ങൾ ഇത് ഒരു പാത്രത്തിലേക്ക് വൃത്തിയായി അരിച്ചെടുക്കുക.അതിനുശേഷം നിങ്ങൾ ഇത് ഒന്ന് തണുക്കുന്നതിന് അനുവദിക്കുക. ഇത് ഇപ്പോൾ ഒരു ജെൽ പരുവം ആയിട്ടുണ്ട്.ഇനി നമുക്ക് ഇത് ഒരു ബൗളിലേക്ക് മാറ്റാം.

ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ അലോവേര ജെൽ കൂടി ചേർക്കുക. അതിനുശേഷം ഇതിലേക്ക് ഒരു നാല് ത്തുള്ളി പേപ്പർ മിൻഡ് എസെൻഷ്യൽ ഓയിൽ കൂടി ചേർത്തു കൊടുക്കാം. നിങ്ങൾക്ക് ഏത് എസെൻഷ്യൽ ഓയിൽ വേണമെങ്കിലും ചേർക്കാവുന്നതാണ്. ഇനി ഇത് നല്ലതുപോലെ മിക്സ് ചെയ്യുക. അപ്പോൾ നിങ്ങൾക്ക് കടയിൽനിന്ന് വാങ്ങിക്കുന്ന അതേ ജെൽ പോലെ വീട്ടിൽ തന്നെ തയ്യാറാക്കിയ എടുക്കാൻ പറ്റും…