ഇനി ഡിഷ് വാഷ് നാച്ചുറൽ ആയി മിനിറ്റുകൾക്കുള്ളിൽ നമുക്ക് വീട്ടിൽ ഉണ്ടാക്കാം…ഇനി കടകളിൽ നിന്നും പൈസ കൊടുത്തു വാങ്ങിക്കേണ്ട ആവശ്യമില്ല…

നമ്മുടെ വീട്ടിലെ നമുക്ക് ഏറ്റവും അത്യാവശ്യമായ ഒരു കാര്യം ആണ് ഡിഷ് വാഷ്. നമ്മൾ എല്ലാവരും ഇത് കാശുകൊടുത്ത് വാങ്ങിക്കാറുണ്ട്. എന്നാൽ വീട്ടിലുള്ള നമ്മൾ സാധാരണയായി വേസ്റ്റ് ആക്കി കളയുന്ന ചില സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് വളരെ ഈസിയായി ഈ ഡിഷ് വാഷ് നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് വളരെ ഈസിയായി ഒരു ഡിഷ് വാഷ് എങ്ങനെ നമ്മുടെ വീട്ടിൽ തയ്യാറാക്കാം എന്നതിനെക്കുറിച്ച് ആണ്.

അപ്പോൾ ഇതെങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം… ഇവൻറെ ചേരുവകൾ എന്തൊക്കെയാണെന്നും നോക്കാം.. അപ്പോൾ നമ്മുടെ ഈ ഡിഷ് വാഷ് തയ്യാറാക്കാനായി നമുക്ക് ആദ്യം വേണ്ടത്… കുറച്ചു നാരങ്ങയുടെ തൊലി ആണ് നമുക്ക് വേണ്ടത്. ഒരു പാൻ എടുത്ത് അടുപ്പത്തെ വച്ചശേഷം അതിലേക്ക് ഒരു പതിനഞ്ച് നാരങ്ങാത്തൊലി ഇട്ട് കൊടുക്കുക. ഇനി ഇതിലേക്ക് ഒരു മൂന്നു ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കാം. ഇനി നമുക്ക് ഇത് ഒരു 15 മിനിറ്റ് നേരത്തേക്ക് നല്ലതുപോലെ തിളപ്പിച്ച് എടുക്കണം.

എന്നിട്ട് ഇത് തണുത്ത കഴിഞ്ഞശേഷം.. ഈ നാരങ്ങയുടെ തൊലി എല്ലാം എടുത്ത് മിക്സിയുടെ ജാർ ലേക്ക് ഇടാം. എന്നിട്ട് ഇത് നല്ലതുപോലെ വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ഇനി ഇതിലേക്ക് ഇത് വേവിച്ച് വെള്ളം കൂടി ചേർത്തു കൊടുക്കാം. എന്നിട്ട് ഒന്നുകൂടി അരച്ചെടുക്കാൻ. ഇനി ഇത് ഒരു അരിപ്പ ഉപയോഗിച്ച് ഒരു പാത്രത്തിലേക്ക് നന്നായി അരിച്ച് എടുക്കാം. ഇനി ഇതിലേക്ക് ഒരു 20ml വിനാഗിരി ചേർക്കുക. അതിനുശേഷം ഒരു ടീസ്പൂൺ ഉപ്പ് ചേർക്കുക. അതിനുശേഷം ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ കൂടി ചേർത്ത് കൊടുക്കുക.

അവസാനമായി ഇതിലേക്ക് ഒരു 20 ഗ്രാം സോപ്പ് ബേസ് കൂടി ചേർത്തു കൊടുക്കാം. ഇത് നിങ്ങൾക്ക് വേണമെങ്കിൽ ചേർത്താൽ മതി. ഇത് ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് കൂടുതൽ പാത വേണം എന്ന് തോന്നുകയാണെങ്കിൽ മാത്രം ഇത് ഉപയോഗിക്കാം. ഇനി ഈ പാത്രം അടുപ്പത്ത് വെച്ച് നല്ലപോലെ തിളപ്പിച്ചെടുക്കുക. അതിനുശേഷം ഇത് നല്ലതുപോലെ ഒന്ന് തണുപ്പിക്കുന്നതിന് അനുവദിക്കാം.. എന്നിട്ട് ഇതൊരു കുപ്പിയിലേക്ക് മാറ്റാം…