ഹെയർ പ്രോബ്ലംസിനു ഇതാ ഒരു അടിപൊളി സൊല്യൂഷൻ…ആഴ്ചയിൽ രണ്ടു തവണ ഉപയോഗിച്ചാൽ തന്നെ അടിപൊളി റിസൾട്ട്…

ഇന്ന് നിങ്ങൾക്കുമുന്നിൽ പരിചയപ്പെടുത്താൻ പോകുന്നത് ഒരു അടിപൊളി ഹെയർ ഗ്രോത്ത് പാക്ക് ആണ്. നമ്മുടെ മുടിയിൽ ഉണ്ടാകുന്ന താരൻ പ്രശ്നങ്ങൾ.. പേൻ ശല്യം.. അതുപോലെ മുടിയിലെ എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കും ഒരു നല്ലൊരു പരിഹാരമാർഗമാണ് ഈ റെമഡി… ഇത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്.

ഇത് ഒരിക്കലും ഉപയോഗിച്ചാൽ തന്നെ നിങ്ങൾക്ക് മാറ്റം കണ്ടറിയാം. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ നമുക്ക് ഒരു ബൗൾ എടുക്കാം. അതിലേക്ക് ഒന്നര ടീസ്പൂൺ നെല്ലിക്കാപൊടി ചേർത്തുകൊടുക്കാം. ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് നെല്ലിക്ക. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി നീര് ചേർത്തു കൊടുക്കാം. ഇത് മുടിയിൽ ചൊറിച്ചിൽ ഒക്കെ ഉണ്ടെങ്കിൽ അതൊക്കെ മാറ്റിയെടുക്കാം. അതിനുശേഷം ഇതിലേക്ക് ഒരു കുറച്ച് നാരങ്ങാനീര് കൂടി ചേർത്തു കൊടുക്കാം.

അതിനുശേഷം ഇതിലേക്ക് കറ്റാർവാഴയുടെ ജെൽ ഒരു ടീസ്പൂൺ നമുക്ക് ചേർത്തുകൊടുക്കാം. എന്നിട്ട് ഇതെല്ലാം നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ഇതിലേക്ക് വേണമെങ്കിൽ നിങ്ങൾക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഉപയോഗിക്കാം. അതല്ലെങ്കിൽ ഈ പാക്ക് അപ്ലൈ ചെയ്യുന്നതിനു മുമ്പ് തലയിൽ ഓയിൽ തേച്ചാൽ മതി. ഇത് ആഴ്ചയിൽ രണ്ടു മൂന്നു പ്രാവശ്യം നമുക്ക് ഉപയോഗിക്കാവുന്നതാണ്. നിങ്ങൾക്ക് ഇത് ഒരിക്കലും ഉപയോഗിക്കുമ്പോൾ തന്നെ നല്ല മാറ്റം കാണാൻ സാധിക്കും…