അയമോദക വെള്ളവും അതിൻറെ ഗുണങ്ങളും… ഒരു ഗ്ലാസ് അയമോദക വെള്ളം കുടിക്കൂ… മാറ്റം കണ്ടറിയാം…

വളരെ അധികം ഔഷധഗുണമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് അയമോദകം… അമൂല്യമായ യുനാനി ഔഷധങ്ങളിലും അയമോദകം ഒരു പ്രധാന ചേരുവയാണ്. നാട്ടിൻ പുറത്തുകാരുടെ ഔഷധ പട്ടികയിൽ എപ്പോഴും ഉണ്ടായിരിക്കുന്ന ഒന്നായിരുന്നു അയമോദകം. അയമോദകം വാറ്റുമ്പോൾ കിട്ടുന്ന വെള്ളം.. എണ്ണ എന്നിവ കോളറ ക്ക് പോലും ഫലപ്രദമായ മരുന്നാണ്. അഷ്ടചൂർണ്ണം ഇതിലെ ഒരു പ്രധാന കൂട്ടാണ് ഇത്. ഇത് ഒന്നാന്തരം മൗത്ത് വാഷ് ഉമ് പേസ്റ്റിലെ ഒരു പ്രധാന ഘടകമാണ്.അയൺ സമ്പുഷ്ടം ആയതിനാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു വഴി ശരീരത്തിന് നവോന്മേഷം ഉണ്ടാകുന്നു. വളർച്ചയോ ക്ഷീണമോ നിങ്ങളെ ബാധിക്കുകയില്ല.

ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനപ്രക്രിയ സുഗമമാക്കാനും നല്ലതാണ്. ഇതിൻറെ ഉപയോഗം ശരീരത്തിലെ അനാവശ്യ കൊഴുപ്പ് പുറത്തു കളയുവാനും തടി കുറയ്ക്കുവാനും ഏറെ സഹായിക്കുന്നു. ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്ന എങ്കിൽ അയമോദകം ഇട്ട് വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്. ഇന്നത്തെ വീഡിയോ അയമോദക ത്തിന് ഒരുപാട് നല്ല ഗുണങ്ങളെ കുറിച്ചും ഇതിൻറെ വെള്ളം കുടിക്കുമ്പോൾ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങളെ കുറിച്ചും ഒക്കെ ആണ്…

അയമോദക വെള്ളം ഭാരം കുറയ്ക്കുവാൻ ഏറ്റവും മികച്ച ഒന്നാണ്. തടിയും കുടവയറും കുറയ്ക്കുവാൻ ഏറെ സഹായിക്കും. ദഹനം മെച്ചപ്പെടുത്തുകയും അപചയ പ്രക്രിയകൾ ശക്തിപ്പെടുത്തുകയും ആണ് ഇത് ചെയ്യുന്നത്. രണ്ട് ഗ്ലാസ് വെള്ളത്തിൽ തലേന്ന് രാത്രി ഒരു ടീസ്പൂൺ അയമോദകം ഇട്ട് വയ്ക്കണം. പിറ്റേദിവസം രാവിലെ ഈ വെള്ളം തിളപ്പിച്ച് രണ്ട് ഗ്ലാസ് വെള്ളം ഒരു ഗ്ലാസ് വെള്ളം ആകുന്നതുവരെ ഇത് നന്നായി തിളപ്പിക്കുക. അതിനുശേഷം ചെറുചൂടോടെ ഇതിലേക്ക് 2 ടീസ്പൂൺ ചെറുനാരങ്ങയുടെ നീരും ഒരു ടീസ്പൂൺ തേനും ചേർത്ത് കുടിക്കാവുന്നതാണ്. അതുപോലെ പല്ലുവേദന കൊണ്ട് ബുദ്ധിമുട്ടുന്ന സമയങ്ങളിൽ അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കവിൾ കൊള്ളുന്നത് പല്ലുവേദന മാറ്റുവാൻ സഹായിക്കും…