മുഖം നല്ലപോലെ ഗ്ലോ ആവാനുള്ള ഒരു അടിപൊളി ഹോം റെമഡി… എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന പാർശ്വഫലങ്ങളില്ലാത്ത പാക്ക്…

ഇന്നു പറയാൻ പോകുന്നത് നമുക്ക് പെട്ടെന്ന് ഒരു ഫംഗ്ഷന് പോകണം എന്നുണ്ടെങ്കിൽ പെട്ടെന്ന് നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഒരു ഹോം റെമഡി ആണ് നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നു. വളരെ സിമ്പിൾ ആയിട്ട് രണ്ട് ഇൻഗ്രീഡിയൻസ് മാത്രം ഉപയോഗിച്ചുകൊണ്ട് ഇത് നമുക്ക് തയ്യാറാക്കി എടുക്കാം. പുളി എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നമുക്ക് നോക്കാം… തയ്യാറാക്കാനായി ആദ്യം ഒരു മിക്സിയുടെ ജാർ എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കാം.

അതിനുശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് മുട്ടയുടെ വെള്ളക്കരു ആണ്. ഇത് മുഖത്ത് നല്ല പോലെ ഷൈനിങ് ആക്കാനും മുഖത്തുള്ള പാടുകൾ ഒക്കെ മാറാനും ഒക്കെ ഇത് വളരെ അധികം സഹായിക്കും. ഒരു നേരം ആണ് ഇത് ചെയ്യേണ്ടത്. ദിവസത്തിൽ രാത്രിയാണ് ചെയ്യുന്നതെങ്കിലും ഏറെ നല്ലതായിരിക്കും. ഇപ്പോൾ ഏതെങ്കിലും പരിപാടിക്ക് പോകണം എന്ന് ഉണ്ടെങ്കിൽ തലേദിവസം രാത്രിയിൽ ഇത് ചെയ്താൽ വളരെ നന്നായിരിക്കും. രാവിലെ എണീക്കുമ്പോൾ നിങ്ങളുടെ മുഖം നല്ല ഗ്ലോയിങ് ആയിരിക്കും.

യാതൊരുവിധ സൈഡ് ഇഫക്ടുകളും ഉണ്ടാവില്ല. അലർജി ഉള്ള ആളുകൾക്കു പോലും ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് നല്ലപോലെ ഒന്ന് മിക്സിയിൽ അടിച്ചെടുക്കുക. അപ്പോൾ മുകളിൽ ഒരു പദ വരും. ഈ പത ഒരു ബൗളിലേക്ക് മാറ്റിയെടുക്കാം. എന്നിട്ട് ഇതിൻറെ അടിഭാഗത്ത് ഒരു വെള്ളമുണ്ടാകും ഇത് ഒരു ബ്രഷ് ഉപയോഗിച്ച് മുഖത്ത് അപ്ലൈ ചെയ്യുക.

ആദ്യം അപ്ലൈ ചെയ്യുമ്പോൾ ഒരു അഞ്ചു മിനിറ്റ് കഴിയുമ്പോൾ ഇത് ഡ്രൈ ആകും അപ്പോൾ നിങ്ങൾ വീണ്ടും ഇതിനു മുകളിൽ ആ വെള്ളം ബ്രഷ് ഉപയോഗിച്ച് വീണ്ടും അപ്ലൈ ചെയ്യുക. ഇങ്ങനെ ഒരു മൂന്നുനാലു പ്രാവശ്യം ചെയ്യുക. അതിനുശേഷം ഒരു പത്ത് ഇരുപത് മിനിറ്റ് വച്ചശേഷം നോർമൽ വാട്ടറിൽ കഴുകിക്കളയാം. ഇത് കഴുകി കഴിയുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക നിങ്ങൾ സോപ്പ് ഉപയോഗിക്കാതെ വേണം കഴുകിക്കളയാൻ…