ഹെർണിയ വരാനുള്ള കാരണങ്ങൾ… ആർക്കൊക്കെയാണ് വരാനുള്ള സാധ്യതകൾ.. പരിഹാരമാർഗങ്ങൾ എന്തൊക്കെ…

ഇന്ന് സംസാരിക്കാൻ പോകുന്നത് ഹെർണിയ എന്ന വിഷയത്തെക്കുറിച്ചാണ്. ഏറ്റവും കോമൺ ആയിട്ട് ഇപ്പോൾ സ്ത്രീകളിലും പുരുഷന്മാരിലും കണ്ടുവരുന്ന ഒരു അസുഖമാണ് ഹെർണിയ എന്ന് പറയുന്നത്. ഹെർണിയ എന്ന് പറയുന്നത് ഏറ്റവും കോമൺ ആയിട്ട് പുരുഷന്മാരിൽ കാണുന്നത് അവരുടെ ഇടുപ്പിൽ ആണ്. അവിടെ ഒരു തടുപ്പ് പോലെ വരും. അത് നമ്മൾ കിടക്കുന്ന സമയത്ത് ഉള്ളിലേക്ക് കയറി പോവുകയും ചെയ്യുന്നു. അതിനെ നമ്മൾ കുടലിറക്കം എന്നും പറയും. ഇത് കൂടുതലും പുരുഷന്മാരിൽ കാണുന്നു. സ്ത്രീകളിൽ ഇത് പൊക്കിളിൽ കാണാം. തുടയുടെ ഭാഗങ്ങളിൽ കാണാം. അല്ലെങ്കിൽ നേരത്തെ ഓപ്പറേഷൻ ചെയ്ത ഏതെങ്കിലും ഒരു ഭാഗത്ത് കാണാം മുഴ വരുന്നത്. ഹർണിയ എന്ന് പറയുന്നത് ഒരു മെഡിക്കൽ കണ്ടീഷൻ അല്ല. അതൊരു സർജിക്കൽ കണ്ടീഷനാണ്. നമുക്ക് ഓപ്പറേഷൻ വേണ്ട ഒരു അസുഖമാണ്.

അത് നമ്മുടെ ദേഹത്തുള്ള വയറിൻറെ ഭാഗമാണെങ്കിലും ഇടുപ്പിന് ഭാഗമാണെങ്കിലും അവിടെ വരുന്ന ഒരു മസിലിനെ വീക്നെസ് കാരണം ആണ് ഇത് തള്ളിവരുന്നത്. അപ്പോൾ അതൊരിക്കലും മരുന്നുകൊണ്ട് ചികിത്സിക്കാൻ സാധിക്കില്ല. അപ്പോൾ അതിനെ നമ്മൾ എപ്പോഴും ഒരു സർജറിയിലൂടെ അല്ലെങ്കിൽ ഓപ്പറേഷൻ കൂടെ മാത്രമേ ചികിത്സിക്കാൻ സാധിക്കുന്നു. അപ്പോൾ അത് പണ്ടുമുതലേ കണ്ടുവരുന്നതാണ്. സർജറി തുടങ്ങിയ വർഷങ്ങൾക്കുമുമ്പേ ഇതിനുള്ള ഓപ്പറേഷൻ ഉള്ളതാണ്. അന്നൊക്കെ ഇത് ഒരു ഓപ്പൺ സർജറി ആയിട്ടാണ് ചെയ്തിരുന്നത്. രോഗികൾക്ക് ഒരാഴ്ച ഹോസ്പിറ്റലിൽ കിടക്കേണ്ടിവരും മൂന്നുമാസം റസ്റ്റ് എടുക്കേണ്ടിവരും.

ഇതൊക്കെയാണ് ഡോക്ടർമാർ രോഗികൾക്ക് കൊടുക്കുന്ന നിർദ്ദേശങ്ങൾ. എന്നാൽ അതിൽ നിന്നും ഒക്കെ വിപരീതമായി ഇന്ന് കീഹോൾ സർജറി ആണ് ചെയ്യുന്നത്. ഏറ്റവും കോമൺ ആയി കീഹോൾ സർജറി ചെയ്യുന്നത് ഇന്ന് ഹെർണിയയ്ക്ക് തന്നെയാണ്. അതാവുമ്പോൾ നമുക്ക് ഒരു ദിവസത്തെ പ്രയാസം ഉണ്ടാവുള്ളൂ. രാവിലെ വന്നാൽ പിറ്റേ ദിവസം നമുക്ക് പോകാം പറ്റും. ഇതിൻറെ ചിലവുകളും ബുദ്ധിമുട്ടുകളും വളരെ കുറവായിരിക്കും. കീ ഹോൾ ചെയ്തുകഴിഞ്ഞാൽ ഒരാഴ്ച അല്ലെങ്കിൽ രണ്ടാഴ്ചയ്ക്ക് ശേഷം നമുക്ക് ജോലിക്ക് പോയി തുടങ്ങാവുന്നതാണ്. എല്ലാ ജോലികളും പഴയപോലെ ചെയ്യാനും നമുക്ക് സാധിക്കും.