മുഖം നല്ല ബ്രൈറ്റ് ആയി ഇരിക്കുവാനും സോഫ്റ്റായി ഇരിക്കുവാനും ഈ നൈറ്റ് ഫേസ്പാക്ക് ഒന്ന് ട്രൈ ചെയ്തു നോക്കൂ…

ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത് ഒരു അടിപൊളി ഫേസ്പാക്ക് ആണ്. നമുക്ക് രാത്രി ഉപയോഗിക്കാൻ പറ്റിയ വളരെ നല്ല റിസൾട്ട് തരുന്ന ഒരു അടിപൊളി ഫേസ്പാക്ക് ആണിത്. വളരെ സിമ്പിൾ ആയി തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്. അപ്പോൾ ഈ ഫേസ്പാക്ക് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന്… ഇതിൻറെ ചേരുവകൾ എന്തൊക്കെയാണെന്ന്… ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം… അപ്പോൾ നമുക്ക് ഫേസ്പാക്ക് തയ്യാറാക്കുന്നതിനായി ആദ്യം വേണ്ടത് ഒരു ബീറ്റ്റൂട്ട് ആണ്.

പിന്നെ നമുക്ക് ആവശ്യമായിട്ട് വേണ്ടത് മൈസൂർ പരിപ്പാണ്. ഇതിനെ നമ്മൾ ചുവന്ന പരിപ്പ് എന്നും പറയും. അതിനുശേഷം നമുക്ക് കുറച്ച് റോസ് വാട്ടർ കൂടി ആവശ്യം ആണ്. അപ്പോൾ ഇത്രയും ചേരുവകൾ മാത്രമേ ഉള്ളൂ.. ഇനി നമുക്ക് ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം. ഈ ഫേസ്ബുക്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാർ എടുക്കുക. അതിലേക്ക് ബീറ്റ്റൂട്ട് നന്നായി തൊലികളഞ്ഞ് ചെറുകഷണങ്ങളാക്കി അതിലേക്ക് ഇടുക. ഇനി ഇതിലേക്ക് ഒരു മൂന്ന് നാല് ടേബിൾസ്പൂൺ റോസ് വാട്ടർ കൂടി ചേർത്ത് കൊടുക്കുക.

എന്നിട്ട് ഇത് നന്നായി അരച്ചെടുക്കുക. അതിനുശേഷം ഇത് ഒരു അരിപ്പ ഉപയോഗിച്ച് ഒരു ബൗളിലേക്ക് നന്നായി അരിച്ചെടുക്കുക. അതിനുശേഷം നമ്മൾ ചെയ്യേണ്ടത് എടുത്തു വച്ചിരിക്കുന്ന മൈസൂർ പരിപ്പ് നന്നായൊന്ന് പൊടിച്ചെടുക്കണം. എന്നിട്ട് ഈ തയ്യാറാക്കിവെച്ചിരിക്കുന്ന ബീറ്റ്‌റൂട്ടിന് നീരി ലേക്ക് ഒരു സ്പൂൺ മൈസൂർ പരിപ്പ് പൊടിച്ച പൊടി ഇട്ടു കൊടുക്കുക. അതിനുശേഷം ഇത് നല്ലപോലെ മിക്സ് ചെയ്യുക. അപ്പോൾ ഫേസ്പാക്ക് റെഡി ആയി കഴിഞ്ഞു ഇനി നമുക്ക് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം…