കഞ്ഞി വെള്ളം ഉപയോഗിച്ച് ഒരു അടിപൊളി ഫേസ് പാക്ക്… പാർശ്വഫലങ്ങളില്ലാത്ത ഗുണങ്ങൾ മാത്രം നൽകുന്ന ഒരു ഫേസ് പാക്ക്…

മുഖത്തുണ്ടാകുന്ന pigmentation അതുപോലെ കറുത്ത പാടുകൾ ഇവയൊക്കെ മാറുന്നതിനായി പലതരത്തിലുള്ള ക്രീമുകൾ നമ്മൾ വാങ്ങി ഉപയോഗിക്കാറുണ്ട്. ഇതിനൊക്കെ വളരെയധികം വലിയ വില കൊടുക്കേണ്ടി വരും. എന്നാൽ ഇന്നു നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് നമ്മുടെ വീട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന കൂടുതൽ ഗുണങ്ങൾ അടങ്ങിയ കഞ്ഞി വെള്ളം ഉപയോഗിച്ചുകൊണ്ട് മുഖത്തുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾ എല്ലാം മാറ്റി നമ്മുടെ മുഖം എങ്ങനെ ബ്രൈറ്റ് ആയി സൂക്ഷിക്കാം എന്നാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന്… ഇതിൻറെ ചേരുവകൾ എന്തൊക്കെയാണെന്ന്… ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം…

അപ്പോൾ ഇന്നും തയ്യാറാക്കാൻ പോകുന്ന ഫേസ് പാക്ക് ൻറെ മെയിൻ ഇൻഗ്രീഡിയൻസ് എന്ന് പറയുന്നത് കഞ്ഞിവെള്ളം തന്നെയാണ്. നിങ്ങൾക്ക് ഏത് അരിയുടെ കഞ്ഞിവെള്ളം വേണമെങ്കിലും എടുക്കാം. ഇനി ഇത് തയ്യാറാക്കാനായി ആദ്യം ഒരു ബൗൾ എടുക്കാം. അതിലേക്ക് ഒരു ടീസ്പൂൺ ഇരട്ടിമധുരം പൊടിച്ചത് എടുക്കുക. ഇത് നിങ്ങൾക്ക് ആയുർ വേദ കടകളിൽ ഒക്കെ വാങ്ങിക്കാൻ ആയി ലഭിക്കും. അല്ലെങ്കിൽ ഇരട്ടിമധുരം വാങ്ങി പൊടിച്ചു ഉപയോഗിക്കാം. ഇനി ഇതിലേക്ക് അര ടീസ്പൂൺ വൈറ്റമിൻ ഇ ഓയിൽ ചേർത്തുകൊടുക്കാം.

ഈ ഓയിൽ ഇല്ലെങ്കിൽ വൈറ്റമിൻ ഇ ക്യാപ്സൂളുകൾ പൊട്ടിച്ച് ഒഴിച്ചു കൊടുക്കാം. ഇനി ഇതിലേക്ക് ക്രീം പരുവം ആവാൻ ആയിട്ട് എത്ര കഞ്ഞിവെള്ളം വേണമെങ്കിൽ ചേർക്കാം. ഇനി ഇത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഇത് ഉപയോഗിക്കുന്നതിനു മുൻപ് നിങ്ങളുടെ മുഖം ചൂടുവെള്ളമുപയോഗിച്ച് നല്ലതുപോലെ ക്ലീൻ ചെയ്യുക. അതിനുശേഷം ഈ ഫേസ് പാക്ക് നിങ്ങളുടെ മുഖത്ത് പതിയെ അപ്ലൈ ചെയ്യുക. ഇതിൽ ഇൻഗ്രീഡിയൻസ് കുറവ് ആണെങ്കിലും ഇതിൻറെ ഗുണങ്ങൾ വളരെയധികം കൂടുതലാണ്. ഇത് നിങ്ങൾ ഒരാഴ്ച സ്ഥിരമായി എന്നും മുഖത്ത് അപ്ലൈ ചെയ്യുക. അപ്പോൾ നിങ്ങൾക്ക് അറിയാൻ സാധിക്കും ഇതിൻറെ ഗുണം…

https://youtu.be/Zn3Wgh-g4uE