വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഇനി നിങ്ങൾക്ക് ഡൈ പാക്ക് തയ്യാറാക്കാം… എത്ര നരച്ചമുടിയും ഇനി വേരോടെ കറുപ്പിക്കാം…

ഇന്ന് പറയാൻ പോകുന്നത് നരച്ച മുടി വളരെ എളുപ്പത്തിൽ കറുപ്പ് ആക്കാനുള്ള ഒരു അടിപൊളി ടിപ്സ് ആയിട്ടാണ്.ഈ വീഡിയോ നിങ്ങൾ ആദ്യം മുതൽ അവസാനം വരെ കാണുക.. എന്നിട്ട് മാത്രം ഉപയോഗിക്കുക.ആദ്യം തന്നെ ഒരു ബൗളിലേക്ക് കുറച്ചു കടുകെണ്ണ ചേർത്ത് കൊടുക്കാം. ഇത് നിങ്ങൾക്ക് ഓൺലൈനിൽ നിന്നും വാങ്ങിക്കാം അല്ലെങ്കിൽ ആയുർവേദ ഷോപ്പുകളിലും കടകളിലും ലഭിക്കും. ഒരുപാട് ഗുണങ്ങൾ ആണ് ഈയൊരു എണ്ണയിൽ ഉള്ളത്. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇതിലേക്ക് നിങ്ങൾ വെളിച്ചെണ്ണയോ മറ്റ് എണ്ണകൾ ഉപയോഗിക്കരുത്.

ഇത് മുടി വളരെ പെട്ടെന്ന് വളരാൻ സഹായിക്കുന്ന ഒരു ഘടകമാണ്.ഇത് ഈ പാത്രത്തിലേക്ക് അരക്കപ്പ് ഓളം ചേർത്തിട്ടുണ്ട്. ഇനി ഇതിലേക്ക് ആദ്യമായി ചേർത്തു കൊടുക്കുന്നത് ഒരു ടീസ്പൂൺ നെല്ലിക്കാപൊടി യാണ്. ഇത് മുടി വളരാൻ നന്നായി സഹായിക്കുന്ന ഒന്നാണ്. അതുപോലെ ഒരു ടീസ്പൂൺ ഹെന്ന പൗഡർ കൂടി നമുക്ക് ഇതിലേക്ക് ചേർത്തുകൊടുക്കാം. മൂന്നാമതായി ചേർത്തു കൊടുക്കുന്നത് കയ്യൂന്നി പൗഡർ ആണ്.

നാലാമതായി ചേർത്തു കൊടുക്കുന്നത് ജഡമൻസി പൗഡർ ആണ്. ഇതും ഒരു ടീസ്പൂൺ ചേർത്തു കൊടുക്കാൻ. എന്നിട്ടും നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ഈ ഇൻഗ്രീഡിയൻസ് എല്ലാം തന്നെ നമ്മുടെ നരച്ച മുടി വേരോടെ കറുപ്പിക്കാൻ നമുക്ക് ഏറെ സഹായിക്കുന്നു. ഇത് എല്ലാ ആയുർവേദ ഷോപ്പുകളിലും ലഭിക്കുന്ന ഒന്നാണ്. അതിനുശേഷം ഇത് ഒന്ന് ചെറുതായി ചൂടാക്കിയെടുക്കുക.

ഒരുപാട് തിളപ്പിക്കരുത്. അതിനുശേഷം ഇത് ചൂടാറി കഴിഞ്ഞാൽ ഒരു പാത്രത്തിൽ ചെറിയൊരു കോട്ടൺ തുണി വിരിച്ച് അതിൽ ഇത് ഒഴിച്ച് അരിച്ചെടുക്കാൻ. പിന്നെ ഒരു കാര്യം ഹെന്നാ പൗഡർ അപ്ലൈ ചെയ്യുമ്പോൾ കൂടുതൽ തലയിൽ നരച്ച മുടി ഉണ്ടെങ്കിൽ മാത്രമേ ഇത് അപ്ലൈ ചെയ്യാൻ പാടുള്ളൂ. വൈറ്റ് ഹെയർ ഒരുപാട് ഉള്ളവർ മാത്രമേ ഉപയോഗിക്കാവൂ. അതിനുശേഷം ഇതൊരു ബോട്ടിലിൽ ആക്കി വയ്ക്കുക. ഇത് നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാവുന്നതാണ്..