ഫിസിക്കൽ മെഡിക്കൽ റീഹാബിലിറ്റേഷൻ്റെ പ്രാധാന്യങ്ങളും… അതിൻറെ ഗുണങ്ങൾ… ഈ ഡോക്ടർ പറയുന്നത് കേൾക്കാതെ പോകരുത്…

ഇന്ന് നടക്കേണ്ട പലരും കിടക്കുകയാണ്. അതുപോലെ ഇരിക്കേണ്ട പലതും കിടക്കുകയാണ്. എതിർപ്പ് സാധാരണ നിലയിലേക്ക് തിരിച്ചു വരുവാൻ കഴിയുമെന്ന അറിവ് ഇല്ലാത്തതുകൊണ്ടാണ് പലപ്പോഴും ഇവർ വീടുകളിൽ വെറുതെ കിടക്കുന്നത്… സ്ട്രോക്ക് അല്ലെങ്കിൽ തലയ്ക്ക് പരിക്കേറ്റ അവരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ ആയിട്ടാണ് ഈ ചെറിയ ഒരു വീഡിയോ ചെയ്യുന്നത്. നമുക്കറിയാം സ്ട്രോക്ക് വന്നു കഴിഞ്ഞാൽ ആദ്യത്തെ അഞ്ചു ആറു ദിവസം ആശുപത്രിയിൽ കിടന്ന അവർക്കുള്ള മെഡിക്കൽ മാനേജ്മെൻറ് കൊടുത്ത് അവരെ സ്റ്റേബിൾ ആക്കി അടുത്തതായി ഒരു സ്റ്റോക്ക് വരാതിരിക്കാൻ ഉള്ള മരുന്നുകൾ കൊടുത്ത വീടുകളിലേക്ക് അവരെ സാധാരണ പറഞ്ഞു വിടും.

അതിനുശേഷം അടുത്തുള്ള ഹോസ്പിറ്റലുകളിൽ നിന്നും എക്സസൈസ് ചെയ്ത ആക്ടിവിറ്റികൾ ചെയ്ത് മുന്നോട്ടു പോയാൽ മതി എന്ന രീതിയിൽ പറയാറുണ്ട്. അപ്പോൾ ഈ രോഗം വന്നു കഴിഞ്ഞ പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ മോഡേൺ മെഡിസിനിൽ ഒന്നു നമുക്ക് ഓഫർ ചെയ്യാനില്ല എന്നുള്ള ഒരു തെറ്റിദ്ധാരണ പൊതുവേ നമുക്ക് ഇടയിൽ ഉണ്ട്. അതുകൊണ്ടാണ് ആളുകൾ മറ്റുള്ള ട്രീറ്റ്മെൻറ് ഓപ്ഷനുകൾ ഇലേക്ക് പോകുന്നത്. പക്ഷെ യഥാർത്ഥത്തിൽ കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി ഫിസിക്കൽ മെഡിക്കൽ റീഹാബിലിറ്റേഷൻ എന്ന് സ്പെഷാലിറ്റി യുടെ മോഡേൺ മെഡിസിൻ ഇങ്ങനെയുള്ള ആൾക്കാരെ സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടുവരാൻ എന്തൊക്കെ ചെയ്യാൻ കഴിയും എന്നുള്ളത് തെളിവുകൾ നിരത്തി കാണിച്ചു കൊടുക്കുന്നുണ്ട്. ആ ഒരു ട്രീറ്റ്മെൻറ് നമ്മുടെ നാട്ടിലേക്ക് മെല്ലെമെല്ലെ വരുന്നതേയുള്ളൂ.

ഫിസിക്കൽ മെഡിസിൻ റീഹാബിലിറ്റേഷൻ ടീമിൽ ഏറ്റവും പ്രധാനമായും ഡോക്ടർമാർ ഉണ്ട്. അവരോടൊപ്പം തന്നെ ഫിസിക്കൽ തെറാപ്പി സ്പീച്ച് തെറാപ്പിസ്റ്റ്.. റീഹാബിലിറ്റേഷൻ നഴ്സ് അങ്ങനെ ഒരുപാട് ഒരുപാടുപേർ അടങ്ങിയിട്ടുള്ള ഒരു ടീമാണ് എങ്ങനെ ഉള്ള ആൾക്കാരെ സാധാരണനിലയിലേക്ക് കൊണ്ടുവരുന്നത്. നമുക്ക് പൊതുവേ നമ്മുടെ സമൂഹത്തിൽ ഉള്ള ഒരു ധാരണ നടക്കാൻ സാധിക്കാത്തത് ഒരാളെ നടത്തി പ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ആയി കാണുന്നത്. പക്ഷെ യഥാർത്ഥത്തിൽ ഇങ്ങനെയുള്ള രോഗികളോട് നമ്മൾ സംസാരിക്കാൻ പോയി കഴിഞ്ഞാൽ നമുക്ക് മനസ്സിലാക്കാൻ പറ്റുന്ന ഒരു കാര്യം ഓരോരുത്തരുടെയും ആവശ്യം വ്യത്യസ്തമായിരിക്കും…