ഒരുപാട് ഗുണങ്ങൾ അടങ്ങിയ ഫേഷ്യൽ നൈറ്റ് ക്രീം ഇനി വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി എടുക്കാം… ഉപയോഗിച്ചവർക്ക് എല്ലാം ഉഗ്രൻ റിസൽട്ട്…

മുഖത്ത് ഇത് മുഖക്കുരു വന്നിട്ട് പാടുകൾ ഉണ്ടാവുന്നതും അതുപോലെ മുഖത്തെ പലതരം ആരോഗ്യപ്രശ്നങ്ങളും പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത് ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ സാധിക്കുന്ന ഒരു നൈറ്റ് ക്രീം വളരെ സിമ്പിൾ ആയി നമുക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. അപ്പോൾ ഈ നൈറ്റ് ക്രീം എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും… ഇതിൻറെ ചേരുവകൾ എന്തൊക്കെയാണെന്നും… ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും നമുക്ക് നോക്കാം… അപ്പോൾ നമുക്ക് ഈ നൈറ്റ് ക്രീം തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ്.

അപ്പോൾ ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു ചെറിയ ബൗൾ എടുക്കുക. ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ ഏതെങ്കിലും അരി ഇടുക. ഇനി ഇതിലേക്ക് അൽപം ഗോതമ്പ് കൂടി ചേർക്കുക. അതിനുശേഷം ഇത് നല്ലതുപോലെ വാഷ് ചെയ്തെടുക്കുക.ഇനി ഇതിലേക്ക് അൽപം വെള്ളം ഒഴിച്ച് കൊടുക്കാം. ഇത് ഒരു രണ്ടുദിവസത്തേക്ക് നല്ലപോലെ കുതിരുന്ന അതിനായി വയ്ക്കണം. ഇത് രണ്ടു ദിവസം കഴിയുമ്പോൾ നന്നായി പുളിച്ച പൊന്തി വരും. അതിനുശേഷം ഒരു ബൗൾ എടുക്കുക അതിലേക്ക് ഇതിൻറെ വെള്ളം മാത്രം ഊറ്റി എടുക്കുക. അതിനുശേഷം കുറച്ച് തൈര് എടുത്ത് അത് ഒരു ബൗളിലേക്ക് അരിക്കുക.

എന്നിട്ട് ഇതിൻറെ കട്ടി ആയിട്ടുള്ള ഭാഗം മാത്രം എടുക്കുക. ഇനി അരിയിൽ നിന്നും എടുത്ത വെള്ളത്തിലേക്ക് ഈ കട്ടിയുള്ള തൈര് ചേർത്ത് കൊടുക്കുക. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ഗ്ലിസറിൻ കൂടി ചേർത്ത് കൊടുക്കുക. അതിനുശേഷം ഇത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഇനി ഇത് നിങ്ങൾക്ക് ഫ്രിഡ്ജിൽ സൂക്ഷിച്ച് വെച്ച് ഉപയോഗിക്കാവുന്നതാണ്. ഇനി നമുക്ക് ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം…