ഇനി പാർലറിൽ പോകാതെ തന്നെ മുഖം ബ്ലീച്ച് ചെയ്തെടുക്കാം വീട്ടിലിരുന്നുകൊണ്ട്… ഉഗ്രൻ റിസൾട്ട് തരുന്ന ഫേസ് പാക്ക്…

നമ്മുടെ മുഖത്തുണ്ടാകുന്ന പലതരം പാടുകൾ അതായത് മുഖക്കുരു വന്നതിനുശേഷം ഉണ്ടാകുന്ന പാടുകൾ അതുപോലെ മുഖത്തുണ്ടാവുന്ന ഡാർക്നെസ്.. ഇതൊക്കെ മാറ്റുന്നതിനായി നമ്മൾ ബ്ലീച്ച് ചെയ്യാറുണ്ട്.കടകളിൽ നിന്നും വാങ്ങുന്ന ബ്ലീച്ചുകൾ നമ്മുടെ മുഖത്ത് ഉപയോഗിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് ആ സമയത്ത് നമുക്ക് ഗുണം തരുമെങ്കിലും അതിൻറെ സ്ഥിരമായിട്ട് ഉള്ള ഉപയോഗം പിന്നീട് നമ്മുടെ മുഖത്ത് വളരെയധികം ദോഷങ്ങൾ ഉണ്ടാക്കുന്നു. അപ്പോൾ ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് നമ്മുടെ സ്കിന് ഇതുപോലുള്ള ദോഷങ്ങൾ ഒന്നും ഉണ്ടാക്കാത്ത നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഉപയോഗിക്കാവുന്ന നമ്മുടെ അടുക്കളയിൽ ഉള്ള ഗുണം ഏറിയ സാധനങ്ങൾ കൊണ്ട് തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒരു ഈസി ആയിട്ടുള്ള ഒരു ഫേഷ്യൽ ബ്ലീച്ച് ആണ്.

അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കേണ്ടത് എന്നും… ഇതിൻറെ ചേരുവകൾ എന്തൊക്കെയാണെന്നും… ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം… ഈ ബീച്ച് തയ്യാറാക്കുവാൻ ആയി നമുക്ക് ആദ്യം വേണ്ടത് ഒരു ടീസ്പൂൺ അരിയാണ്. നിങ്ങൾക്ക് ഏത് അരി വേണമെങ്കിലും ഉപയോഗിക്കാം. ഇനി അരിയിലേക്ക് കുറച്ച് വെള്ളമൊഴിച്ചു കൊടുക്കാൻ. അതിനുശേഷം ഇത് ഒരു 12 മണിക്കൂർ നേരത്തേക്ക് കുതിരാൻ ആയി വെക്കുക. മിനിമം ഇത് ഒരു 12 മണിക്കൂർ എങ്കിലും വയ്ക്കണം. അതിൽ കുറവ് സമയം ആകരുത്. ഇനി നമുക്ക് ആവശ്യമായിട്ട് വേണ്ടത് ഒരു ചെറിയ ഉരുള കിഴങ്ങ് ആണ്. അതിനുശേഷം ഉരുളക്കിഴങ്ങ് തൊലി കളയാതെ ചെറു കഷണങ്ങളാക്കി മുറിച്ചെടുക്കുക. അത് ഈ അരിയിലേക്ക് ഇട്ടു കൊടുക്കുക.

ഇനി നമുക്ക് വേണ്ടത് ഒരു ബീറ്റ്റൂട്ട് ആണ്. ഇത് ഒരു പകുതി കഷ്ണം മതി നമുക്ക്. ഇത് തൊലി കളഞ്ഞിട്ട് വേണം മുറിക്കാൻ. ഇതും ആ അരിയിലേക്ക് ഇടാം. അതിനുശേഷം ഇതെല്ലാം ഒരു മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഇനി ഇതിൽ നിന്നും കുറച്ച് ഒരു ബൗളിലേക്ക് മാറ്റുക. ഇനി ഈ അരച്ചെടുത്ത് സാധനത്തിലേക്ക് ഒരു ടീസ്പൂൺ ഗോതമ്പുപൊടി കൂടി ചേർത്തു കൊടുക്കുക. അതിനുശേഷം ഇത് നല്ലതുപോലെ മിക്സ് ചെയ്യുക. അപ്പോൾ നമ്മുടെ ബ്ലീച്ചിംഗ് ഫെയ്സ് പാക്ക് റെഡിയായിട്ടുണ്ട്.. ഇനി ഇത് നമുക്ക് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം…

Leave a Reply

Your email address will not be published. Required fields are marked *