തിരക്കുള്ളവർക്കായി മുഖചർമം സംരക്ഷിക്കാനുള്ള എളുപ്പമാർഗങ്ങൾ…ഇത് ഉപയോഗിച്ച് അഞ്ചുമിനിറ്റ് മസാജ് ചെയ്താൽ തന്നെ അറിയാം റിസൽട്ട്…

നമ്മളിൽ പലരും നമ്മുടെ മുഖ ചർമ്മത്തിന് ആരോഗ്യം സംരക്ഷിക്കുന്നതിനുവേണ്ടി പലതരത്തിലുള്ള ഫേസ്പാക്കുകൾ അതേപോലെതന്നെ ഫേഷ്യലുകൾ ഒക്കെ ഒരുപാട് ട്രൈ ചെയ്യുന്നവരായിരിക്കും. എന്നാൽ എല്ലാവരെയും സംബന്ധിച്ച് ഇങ്ങനെ ദിവസവും ഫേഷ്യലുകൾ അല്ലെങ്കിൽ ഫെയ്സ് പാക്കുകൾ തയ്യാറാക്കി ഉപയോഗിക്കുക എന്നത് അതിനുവേണ്ടി ഒരു 20 മിനിറ്റ് ഒക്കെ ഡെയിലി മാറ്റിവെക്കുക എന്നതും പ്രായോഗികമായ ഒരു കാര്യമല്ല. ഇങ്ങനെയുള്ളവർക്ക് അവരുടെ മുഖ ചർമ്മത്തിന് ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഈസി ആയിട്ട് വീട്ടിൽ നേരത്തെ തന്നെ തയ്യാറാക്കി വയ്ക്കുന്ന ഉപയോഗിക്കാൻ സാധിക്കുന്ന വീട്ടിൽ ഉള്ള ഗുണങ്ങൾ അടങ്ങിയ സാധനങ്ങൾ മാത്രം ഉപയോഗിച്ച കൊണ്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു അടിപൊളി ഫേസ്പാക്ക് ആണ് ഇന്ന് നമ്മളെ വീഡിയോയിൽ പരിചയപ്പെടുത്താൻ പോകുന്നത്.

അപ്പോൾ ഫേസ്പാക്ക് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന്… ഇതിൻറെ ചേരുവകൾ എന്തൊക്കെയാണെന്ന്… ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും നമുക്ക് നോക്കാം… അപ്പോൾ ഇത് തയ്യാറാക്കാനായി ആദ്യമേ തന്നെ നിങ്ങൾ ഒരു ബൗൾ എടുക്കുക. അതിനുശേഷം ഇതിലേക്ക് ഒരു മൂന്ന് ടീസ്പൂൺ കഞ്ഞി വെള്ളം ഒഴിച്ചു കൊടുക്കാം. ഇനി കഞ്ഞി വെള്ളത്തിലേക്ക് ഒരു നാല് ടീസ്പൂൺ പാൽ കൂടി ഒഴിച്ചു കൊടുക്കാൻ. പാൽ ചേർത്തതിനുശേഷം ഒരു രണ്ട് ടീസ്പൂൺ റോസ് വാട്ടർ കൂടി ഇതിലേക്ക് ചേർത്ത് എടുക്കാം. ഇനി നമുക്ക് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ലെമൺ എസ്സൻഷ്യൽ ഓയിൽ ആണ്.

ഇത് ഒരു മൂന്നു തുള്ളി ഇതിലേക്ക് ചേർത്തു കൊടുക്കാം. അതിനുശേഷം ഇത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഇനി അതിനുശേഷം നിങ്ങളുടെ വീട്ടിലെ ഐസ് ട്രെ എടുത്ത് അതിലേക്ക് ഇത് ഒഴിച്ചു കൊടുക്കുക. ഇനി ഇത് ഫ്രിഡ്ജിൽ വച്ച് നല്ലതുപോലെ ഐസ്കട്ട ആവുന്നതിന് വെച്ചു കൊടുക്ക്. ഇത് നല്ല കട്ട ആയശേഷം ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം… ദിവസവും രാവിലെ മുഖം നല്ലതുപോലെ വൃത്തിയാക്കിയ ശേഷം ഈ ഐസ്ക്യൂബ് എടുത്ത് നിങ്ങളുടെ മുഖത്ത് നല്ലതുപോലെ പുരട്ടുക.

Leave a Reply

Your email address will not be published. Required fields are marked *