വളരെയധികം ഗുണങ്ങൾ അടങ്ങിയ നൈറ്റ് സിറപ്പ് ഇനി നമുക്ക് നാച്ചുറലായി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി എടുക്കാം…

നമ്മളിൽ പലരും രാത്രി നൈറ്റ് സിറപ്പുകൾ ഉപയോഗിക്കാറുണ്ട്. പക്ഷേ ഈ നൈറ്റ് സിറപ്പുകൾ ഉപയോഗിക്കുന്നതുകൊണ്ട് വളരെയധികം ഗുണങ്ങൾ ഉണ്ടെങ്കിൽ തന്നെ ഇതിൻറെ വില പലപ്പോഴും പലർക്കും താങ്ങാൻ പറ്റുന്നതിലും വലുതാണ്. അപ്പോൾ നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് വളരെ ഈസിയായി വളരെ പെട്ടെന്ന് വളരെ അധികം ഗുണങ്ങൾ അടങ്ങിയ ഒരു നൈറ്റ് സിറപ്പ് എങ്ങനെ നമ്മുടെ വീട്ടിൽ തയ്യാറാക്കി എടുക്കാം എന്നും അത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും നോക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും ഇതിന് ചേരുവകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം…

അപ്പോൾ നമുക്ക് ഈ നൈറ്റ് സിറപ്പ് തയ്യാറാക്കാനായി നമുക്ക് ആദ്യം വേണ്ടത് കറ്റാർവാഴ ജെൽ ആണ്. ഒരു ടീസ്പൂൺ കറ്റാർവാഴ ജെൽ എടുക്കുക. കളർ ചേർക്കാത്ത കറ്റാർവാഴ ജെൽ ആണ് എടുക്കുന്നതെങ്കിൽ കൂടുതൽ നല്ലതാണ്. അപ്പോൾ ഒരു ടീസ്പൂൺ കറ്റാർവാഴ ജെൽ എടുത്ത ഒരു ബൗളിലേക്ക് ഇടാം. ഇനി ഇതിലേക്ക് ഒരു ടീ സ്പൂൺ റോസ് വാട്ടർ ചേർക്കാം. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ആൽമണ്ട് ഓയിൽ കൂടി ചേർത്തു കൊടുക്കാം. ഒരു ടീസ്പൂൺ വെളിച്ചെണ്ണ.. അര ടീസ്പൂൺ വൈറ്റമിൻ ഇ ഓയിൽ.. വൈറ്റമിൻ ഇ ഓയിൽ ഇല്ലെങ്കിൽ വൈറ്റമിൻ ഇ ക്യാപ്സ്യൂൾ പൊട്ടിച്ച് ഒഴിച്ചാൽ മതി.

അവസാനമായി ഇതിലേക്ക് ഒരു മൂന്ന് തുള്ളി റോസ് എസെൻഷ്യൽ ഓയിൽ കൂടി ഇതിലേക്ക് ചേർത്തു കൊടുക്കാം. അതിനുശേഷം ഇത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം ഇത് ഒരു ബോട്ടിൽ ഇലേക്ക് മാറ്റം. ഇനി നമ്മൾ തയ്യാറാക്കിയ ഈ സിറപ്പ് രാത്രി കിടക്കുന്നതിനു മുൻപ് നിങ്ങളുടെ മുഖം നല്ലതുപോലെ കഴുകി വൃത്തിയാക്കുക. അതിനുശേഷം ഈ സിറപ് മുഖത്തെല്ലാം പുരട്ടുക. അതിനുശേഷം മുഖം നല്ലതുപോലെ മസാജ് ചെയ്യണം.. അഞ്ചു മിനിറ്റ് നേരത്തേക്ക് എങ്കിലും ചെയ്യണം..