ശരീരത്തിലെ ഹീമോഗ്ലോബിൻ അളവ് എങ്ങനെ പരിഹരിക്കാം… ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി…

കാലത്ത് എണീക്കുമ്പോൾ തന്നെ ഒരു ഉന്മേഷക്കുറവ് തോന്നാറുണ്ടോ… ജോലിക്ക് ഒക്കെ പോകാൻ ആയിട്ടും ഇനി ജോലിക്ക് പോയാൽ തന്നെ അവിടെ രണ്ട് സ്റ്റെപ്പ് കയറുമ്പോൾ തന്നെ വളരെയധികം കിതപ്പ് തോന്നുന്നത് ആയിട്ടും ഇനി കുറച്ച് അധികം നേരം ഇരുന്ന് വർക്ക് ചെയ്താൽ തന്നെ തല പെരുപ്പം അതുപോലെ തലകറക്കം അതുപോലെയൊക്കെ തോന്നാറുണ്ട് എന്നൊക്കെ പറഞ്ഞ് രോഗികൾ വരാറുണ്ട്. ഇത്തരക്കാരെ നമ്മൾ ഒന്ന് പരിശോധിച്ചു കഴിഞ്ഞാൽ അവരിൽ ഹീമോഗ്ലോബിന് അളവ് കുറവായിരിക്കും. എന്തുകൊണ്ടാണ് ഇവരിൽ ഇത്തരത്തിൽ ഹീമോഗ്ലോബിന് അളവ് കുറയുന്നത്…

അതുപോലെതന്നെ ഈ ഹീമോഗ്ലോബിന് ആവശ്യം എന്തൊക്കെയാണ്… അതുപോലെ തന്നെ ഇതിനുള്ള പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെയാണ്… ഇത്തരം കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോയിൽ ചർച്ച ചെയ്യുന്നത്. പണ്ടുകാലത്ത് ഒക്കെ ദരിദ്ര കുടുംബങ്ങളിൽ മാത്രമാണ് ഇത്തരം പ്രശ്നങ്ങൾ അതെന്ത് ഹീമോഗ്ലോബിൻ അളവ് കുറയുന്നതായി കണ്ടിട്ടുള്ളത്. എന്നാൽ ഇന്ന് കാലത്ത് പ്രായഭേദമന്യേ സാമ്പത്തിക വ്യത്യാസമില്ലാതെ എല്ലാവരിലും ഈ പ്രശ്നം കാണാറുണ്ട്. ഈ ഹീമോഗ്ലോബിൻ ആവശ്യകത എന്താണ്… നമ്മുടെ ശരീരത്തിലെ നിലനിൽപ്പിന് ഓക്സിജൻ അത്യാവശ്യമാണ്.

ഈ ഓക്സിജൻ നമ്മുടെ ശ്വാസകോശത്തിൽ നിന്ന് രക്തത്തിൽ കലർന്ന് ഈ ഗോഷങ്ങളിലേക്ക് എത്തിക്കാനായി സഹായിക്കുന്നത ഈ ഹിമോഗ്ലോബിൻ ആണ്.സ്വാഭാവികമായിട്ടും ഈ ഹീമോഗ്ലോബിൻ അളവ് കുറഞ്ഞാൽ നമുക്ക് തീർച്ചയായിട്ടും തല പെരുപ്പ് ക്ഷീണവും അതുപോലെതന്നെ കോൺസെൻട്രേഷൻ ഇല്ലായ്മയും കാഴ്ചയ്ക്ക് മങ്ങലും അതുപോലെതന്നെ കൈകളിലും കാലുകളിലും തരിപ്പ്.. ആർത്തവ സമയങ്ങളിൽ ഒക്കെ സ്ത്രീകൾക്ക് കൈകാലുകളിൽ ചൊറിച്ചിൽ ഇതൊക്കെ അനുഭവപ്പെടാറുണ്ട്. ഇത്തരത്തിൽ ഹീമോഗ്ലോബിൻ കുറയുന്ന അവസ്ഥ അതായത് അനീമിയ അല്ലെങ്കിൽ വിളർച്ച ഇവയുടെ കാരണങ്ങളെന്തൊക്കെയാണ്… ഒരുപാട് കാരണങ്ങളുണ്ട് ഇതിന് ആയിട്ട്… എന്നാൽ ഇവിടെ മൂന്ന് അടിസ്ഥാന കാരണങ്ങളാണ് പറയാൻ പോകുന്നത്.