മഞ്ഞപ്പിത്തം ഉണ്ടാകാനുള്ള കാരണങ്ങൾ.. അതിൻറെ ലക്ഷണങ്ങളും… പരിഹാരമാർഗ്ഗങ്ങളും…

ഇന്ന് സംസാരിക്കാൻ പോകുന്ന വിഷയം മഞ്ഞപ്പിത്തത്തിൽ എൻഡോസ്കോപ്പി ചികിത്സ ഉണ്ടോ എന്ന വിഷയത്തെപ്പറ്റി ആണ്. മഞ്ഞപ്പിത്തത്തെ പറ്റിയും നമ്മൾ മനസ്സിലാക്കേണ്ടത് എന്തെന്ന് വെച്ചാൽ മഞ്ഞപ്പിത്തം ഒരു രോഗമല്ല. ഒരു രോഗലക്ഷണം മാത്രമാണ്. വളരെ ചെറുതും എന്നാൽ വളരെ ഭയാനകമായ പല അസുഖങ്ങളുടെയും പുറത്തേക്ക് പ്രകടിപ്പിക്കുന്ന ലക്ഷണങ്ങൾ മാത്രമാണ് മഞ്ഞപ്പിത്തം. എന്തൊക്കെ കാരണങ്ങൾ കൊണ്ടു മഞ്ഞപ്പിത്തം ഉണ്ടാകും എന്ന് നമുക്ക് പരിശോധിക്കാം… പ്രധാനപ്പെട്ട കാര്യങ്ങൾ.. കരളിൽ വരുന്ന ചില ഇന്ഫക്ഷന്സ്. ഉദാഹരണമായി വെള്ളത്തിലൂടെ വരുന്ന ഹെപ്പറ്റൈറ്റിസ് എ..

ഇ.. എന്നിവ. രക്തവും രക്ത ജന്യവും ആയിട്ടുള്ള ഹെപ്പറ്റൈറ്റിസ് ബി സി ഡി ഇ എന്നിവ. മറ്റു പ്രധാനപ്പെട്ട കാരണങ്ങളാണ് ചില ടോക്സിൽ ശരീരത്തിൽ അടിഞ്ഞു കൂടുന്നത്. ഉദാഹരണത്തിന് ആൽക്കഹോൾ ഒരു പ്രധാനപ്പെട്ട ടോക്‌സിൽ ആണ് അതുകൊണ്ട് മഞ്ഞപ്പിത്തം വരാം. ചില മരുന്നുകൾ ശരീരത്തിൽ അനിയന്ത്രിതമായി കടന്നു കഴിഞ്ഞാൽ മഞ്ഞപ്പിത്തം വരാവുന്നതാണ്. മറ്റൊരു പ്രധാനപ്പെട്ട കാരണം മഞ്ഞപ്പിത്തം ഉണ്ടാക്കുന്നത് പിത്ത നാളിയിൽ ഉണ്ടാക്കുന്ന ബ്ലോക്കുകൾ ഒരു പ്രധാന കാരണം പിത്താശയത്തിൽ ഉള്ള കല്ലുകൾ നാളിയിലേക്ക് ഇറങ്ങി ബ്ലോക്കുകൾ ഉണ്ടാക്കുക.. ഇത് മഞ്ഞപ്പിത്തം ഉണ്ടാക്കുന്നതാണ്.

പിന്നെ അതുപോലെ പിത്ത നാളിക്ക് പല കാരണങ്ങൾ കൊണ്ട് ട്യൂമറുകൾ കൊണ്ട് ബ്ലോക്കുകൾ വരാം. ചില ചുരുക്കുക കൊണ്ട് ബ്ലോക്കുകൾ വരാം. ക്യാൻസറുകൾ കൊണ്ടുവരാം കാൻസർ അല്ലാത്ത കാരണങ്ങൾ കൊണ്ടും വരാം. മറ്റൊരു പ്രധാനപ്പെട്ട കാരണം നമ്മുടെ ചുവന്ന രക്താണുക്കൾ രക്തത്തിൽ അനിയന്ത്രിതമായി പൊടിഞ്ഞ പോകുന്നതുകൊണ്ട് മഞ്ഞപ്പിത്തം ഉണ്ടാക്കുന്നുണ്ട്. വളരെ നിസ്സാരമായ ചില കാര്യങ്ങളാണ് നൂറിൽ 8 ആൾക്കാർക്ക് കണ്ണിൽ മഞ്ഞനിറം ഉണ്ടാകും. അതേ എന്തുകൊണ്ടെന്നാൽ ജന്മനാൽ ലിവറിന് അകത്തുള്ള ചില എൻസൈം കുറഞ്ഞതുകൊണ്ട് അവർക്ക് ബിൽറൂബിൻ അളവ് രക്തത്തിൽ കൂടി നിൽക്കുന്നു. ഇത് ഒരു അസുഖമല്ല. ഇത് മറ്റൊരു അസുഖമായി മാറുകയുമില്ല.