മുടി കൊഴിച്ചിലിന് പരിഹാരമാർഗ്ഗം ആയിട്ടുള്ള പി ആർ പി തെറാപ്പി യെ കുറിച്ച് കൂടുതൽ അറിയാം…

ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്നത് മുടികൊഴിച്ചിലിന് പരിഹാരമാർഗം ആയിട്ടുള്ള പി ആർ പി തെറാപ്പി യെ കുറിച്ചാണ്. എന്താണ് ഈ പി ആർ പി… മുടി കൊഴിച്ചിലിന് ആയിട്ടുള്ള ട്രീറ്റ്മെൻറ് കൾ കൂടുതൽ അന്വേഷിച്ചാൽ അവർക്കെല്ലാം വളരെ സുപരിചിതമായിട്ട് അറിയുന്ന ഒരു തെറാപ്പിയാണ് പി ആർ പി.. പി ആർ പി എന്നാൽ പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ.. നമുക്കെല്ലാവർക്കും അറിയാം നമുക്ക് ചുവന്ന രക്താണുക്കൾ ഉണ്ട്. അതുപോലെ വെളുത്ത രക്താണുക്കൾ ഉണ്ട് അതുപോലെ പ്ലേറ്റ്ലെറ്റ് ഉണ്ട്. പ്ലേറ്റ്ലെറ്റ് നിങ്ങൾ കേട്ടിട്ടുണ്ടാവും ഡെങ്കിപ്പനി ഒക്കെ വരുമ്പോൾ കുറയുന്നത്.

ഈ പ്ലേറ്റ്ലെറ്റ് അകത്തു നിറയെ ഗ്രോത്ത് ഫാക്ടർസ് ഉണ്ട്. ഗ്രോത്ത് ഫാക്ടർസ് എന്നാൽ വളർച്ചയെ സഹായിക്കുന്ന ഘടകങ്ങൾ. നമുക്ക് ഒരു മുറിവുണ്ടായാൽ അല്ലെങ്കിൽ ആ മുറിവ് ഉണങ്ങാൻ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ് ഈ പ്ലേറ്റ്ലെറ്റ് അകത്തുള്ള ഗ്രോത്ത് ഫാക്ടർസ്. അപ്പോൾ നമ്മൾ ഈ പ്ലേറ്റ്ലെറ്റ് ഡയറക്ട് ആയിട്ട് അതായത് രോമകൂപങ്ങൾ ഉടെ വേരിലേക്ക് ഡയറക്ട് ആയിട്ട് ഇഞ്ചക്ട് ചെയ്യാൻ പറ്റിയാൽ വളർച്ച രോമകൂപങ്ങളിൽ വളർച്ച കൂട്ടുവാനും മുരടിച്ചുപോയ രോമകൂപങ്ങളിൽ തിരിച്ച് ആക്റ്റീവ് ആകാനും നമുക്ക് പറ്റിയേക്കും.

ഈയൊരു എഫക്ട് വേണ്ടി നമ്മുടെ ബ്ലഡിൽ നിന്നും പ്ലേറ്റ്ലെറ്റ് വേർതിരിച്ച് ഒരു പ്രത്യേകമായ രീതിയിൽ അതിനെ പ്രിപ്പയർ ചെയ്തു തിരിച്ച് സ്കാൽപ്പ് ലേക്ക് ഇഞ്ചക്ട് ചെയ്യുന്ന ഒരു രീതിയെയാണ് നമ്മൾ പി ആർ പി ഇൻജക്ഷൻ എന്ന് പറയുന്നത്.. അപ്പോൾ ഈ പി ആർ പി ഉണ്ടാക്കുന്നത് എങ്ങനെയാണ്… ഓരോ രോഗികളുടെയും അവരവരുടെ രക്തം ഉപയോഗിച്ചുകൊണ്ടാണ് ഈ പി ആർ പി തയ്യാറാക്കുന്നത്.