മരുന്നുകൾ കഴിക്കാതെ ജീവിതശൈലിയിലൂടെ കൊളസ്ട്രോൾ മാറ്റിയെടുക്കാൻ സാധിക്കുമോ… ഏതൊക്കെ ഘട്ടങ്ങളിലാണ് മരുന്ന് കഴിക്കേണ്ടത്…

നിങ്ങൾക്കെല്ലാവർക്കും അറിയാം എന്ന് കൊളസ്ട്രോൾ പ്രശ്നങ്ങൾ എല്ലാവരിലും സാധാരണയായി കാണപ്പെടുന്ന ഒന്നാണ്. ഒരുപാട് നിരവധി കൊളസ്ട്രോൾ പ്രശ്നങ്ങളാണ് എല്ലാവർക്കുമുള്ളത്. ഈ കൊളസ്ട്രോൾ അസുഖത്തിന് ചികിത്സ പ്രധാനമായിട്ടും ഇതിന് മരുന്നുകളുണ്ട് അതുകൂടാതെ ജീവിതശൈലീ ക്രമീകരണങ്ങൾ ഉണ്ട്. കൊളസ്ട്രോൾ പ്രശ്നങ്ങൾ ഒരു ജീവിതശൈലി രോഗവും ആയിട്ടാണ് നമ്മൾ കണക്കാക്കുന്നത്. കൊളസ്ട്രോൾ കൂടി കഴിഞ്ഞാൽ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം ആണ്. കൊളസ്ട്രോൾ ശരിക്കും ശരീരത്തിന് ആവശ്യമായ ഒരു വസ്തുവാണ്.

നമ്മുടെ ശരീരത്തിലെ പല പ്രവർത്തനങ്ങൾക്കും അത് ആവശ്യമാണ്. പക്ഷേ ഇത് കൂടി കഴിഞ്ഞാൽ നമ്മുടെ ശരീരത്തിലെ രക്ത കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടായി നമുക്ക് ഹൃദയാഘാതം വരാനുള്ള സാധ്യതകൾ കൂടുന്നു. ഹൃദയാഘാതം ഉണ്ടാകുന്നതിന് പ്രധാനപ്പെട്ട കാരണം നമ്മുടെ ഹൃദയത്തിനു രക്തം നൽകുന്ന കൊറോണറി ധമനികളിൽ ബ്ലോക്ക് ഉണ്ടാകുന്നതാണ് എന്ന് നിങ്ങൾക്കറിയാം. ഈ ബ്ലോക്കുകൾ ഉണ്ടാവുന്നത് ശരീരത്തിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടി അതിൽ മറ്റു ചില കാൽസ്യം ഒക്കെ അവിടെ കിടന്നാണ് ബ്ലോക്കുകൾ ഉണ്ടാകുന്നത്. കൊളസ്ട്രോൾ പ്രശ്നം വന്നു കഴിഞ്ഞാലും മരുന്ന് കഴിക്കാത്ത ഒരുപാട് ആളുകൾ ഇന്നുണ്ട്. അവരൊക്കെ ഇത് ഭക്ഷണം നിയന്ത്രണങ്ങൾ കൊണ്ടു വ്യായാമങ്ങൾ കൊണ്ടോ ഇതിനെ പരിഹരിക്കാം എന്നാണ് അവരുടെ വിശ്വാസം.

ഇത് അനുസരിച്ചാണ് അവർ നീങ്ങുന്നത്. അപ്പോൾ നമ്മൾ ഇന്ന് പ്രധാനമായും ഡിസ്കസ് ചെയ്യുന്നത് ഈ കൊളസ്ട്രോളിന് മരുന്ന് കഴിക്കേണ്ടത് ഏതെല്ലാം സന്ദർഭങ്ങളിലാണ്… മരുന്നു കഴിക്കുമ്പോൾ നമ്മൾ എന്തെല്ലാം ശ്രദ്ധിക്കണം… എന്നുള്ള കാര്യങ്ങൾ ആണ്. ഈ കൊളസ്ട്രോളിന് മരുന്നുകൾ കഴിക്കേണ്ടത് രണ്ടുമൂന്നു സന്ദർഭങ്ങളിൽ മാത്രമാണ്. പ്രധാനമായിട്ടും അതായത് നിങ്ങളുടെ കൊളസ്ട്രോൾ പരിശോധിക്കുമ്പോൾ കൊളസ്ട്രോൾ പ്രശ്നങ്ങൾ വളരെ കൂടുതലാണ് അതായത് ടോട്ടൽ കൊളസ്ട്രോൾ കൂടിയിരിക്കുന്നു.. നമ്മുടെ റേഷ്യോ അഞ്ചിൽ താഴെ ഇരിക്കുന്നു.

അപ്പോൾ അങ്ങനെ കൂടുതലുണ്ടെങ്കിൽ പല ഡോക്ടർമാരും മരുന്നുകൾ കുറിച്ച് തരികയാണ് ചെയ്യുന്നത്. അവർ അതിനോടൊപ്പം ഭക്ഷണനിയന്ത്രണവും ആഹാരവും വേണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും മരുന്നുകൾ അവർ കുറിച്ച് തരും. കൊളസ്ട്രോൾ പ്രശ്നങ്ങൾ കൂടുതലായി നിൽക്കുന്ന അവസ്ഥയിൽ നമ്മൾ മരുന്നുകൾ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. കാരണം ഗുളികകൾ കഴിച്ചിട്ടുണ്ടെങ്കിലും ആ വ്യക്തിക്ക് ചിലപ്പോൾ ഹാർട്ട് അറ്റാക്ക്.. സ്ട്രോക്ക് പോലുള്ള അസുഖങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

Leave a Reply

Your email address will not be published. Required fields are marked *