ഇനി പാർലറിൽ പോകാതെ തന്നെ ഫേസ്പാക്ക് വീട്ടിൽ തയ്യാറാക്കാം… ഒരുപാട് ഗുണങ്ങൾ അടങ്ങിയ ഉഗ്രൻ റിസൾട്ട് തരുന്ന പാക്ക്…

നമുക്ക് എല്ലാവർക്കും ഉള്ള ഒരു ആഗ്രഹമാണ് നമ്മുടെ മുഖം എപ്പോഴും ക്ലീനായി ബ്രൈറ്റ് ആയി ഇരിക്കണം എന്നുള്ളത്. അപ്പോൾ ഇന്നു നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് മുഖം നല്ല ക്ലീനായി ബ്രൈറ്റ് ആയി സോഫ്റ്റായി ഇരിക്കാൻ സഹായിക്കുന്ന ഒരു ഫേസ്പാക്ക് ആണ്. അപ്പോൾ ഇവയൊക്കെ എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും… ഇതിൻറെ ചേരുവകൾ എന്തൊക്കെയാണെന്ന്… ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം… ആദ്യത്തെ സ്റ്റെപ്പ് തയ്യാറാക്കാനായി നമുക്ക് ഒരു ബൗൾ എടുക്കാൻ. അതിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർത്ത് കൊടുക്കാൻ. ഇനി ആ ബൗളിലേക്ക് അല്പം കസ്തൂരിമഞ്ഞൾ കൂടി ചേർത്തു കൊടുക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാനീര് കൂടി ചേർത്തു കൊടുക്കാം. ഇനി ഇത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാം.

ഇനി നമുക്ക് ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. ഇത് ഉപയോഗിക്കുന്നതിനു മുൻപ് നല്ലതുപോലെ നിങ്ങൾ മുഖം കഴുകി എടുക്കുക. അതിനുശേഷം ഈ തയ്യാറാക്കിവെച്ചിരിക്കുന്ന ക്ലെൻസർ എടുത്ത് മുഖത്ത് അപ്ലൈ ചെയ്യുക. നന്നായി തേച്ചുപിടിപ്പിക്കുക മുഖത്തൊക്കെ അതിനുശേഷം 5 മിനിറ്റ് കഴിഞ്ഞ് ഇത് കഴുകിക്കളയാം. ഇത് കഴുകി കളയുമ്പോൾ തന്നെ നിങ്ങളുടെ മുഖം നല്ല ഒരു ക്ലീൻ ആയി തോന്നും. ഇനി അടുത്തതായി രണ്ടാമത്തെ സ്റ്റെപ്പ് ആയ സ്ക്രബിങ് തയ്യാറാക്കാം. ആദ്യം ഒരു മൂന്ന് നാല് പൊതിന ഇല എടുക്കുക. എന്നിട്ട് ഇത് നല്ലപോലെ ചതച്ച അരച്ചെടുക്കുക. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര പൊടിച്ചത് ചേർത്ത് കൊടുക്കാം. അതിനുശേഷം ഒരു ടീസ്പൂൺ തേൻ ചേർത്തു കൊടുക്കാം. ഇതിലേക്ക് അൽപം കസ്തൂരിമഞ്ഞൾ കൂടി ചേർത്തു കൊടുക്കാം. പിന്നീട് ഇത് നല്ലപോലെ മിക്സ് ചെയ്തു എടുക്കുക. അതിനുശേഷം ഇത് നിങ്ങളുടെ മുഖത്ത് നല്ലപോലെ തേച്ചുപിടിപ്പിക്കുക.

ഇത് നല്ലൊരു കൂളിംഗ് എഫക്ട് മുഖത്തിന് തരും. മുഖത്തെ ഇത് അപ്ലൈ ചെയ്ത ശേഷം പതിയെ സ്ക്രബ് ചെയ്തു. ഒരു അഞ്ചു മിനിറ്റ് നേരത്തേക്ക് മുഖത്തു എങ്ങനെ സ്ക്രബ് ചെയ്ത ശേഷം കഴുകിക്കളയാം. ഇനി നമുക്ക് മൂന്നാമത്തെ സ്റ്റെപ്പ് ആയ മസാജ് ക്രീം പരിചയപ്പെടാം. ഇത് തയ്യാറാക്കുന്ന ആദ്യം തന്നെ ഒരു ചെറിയ ഏത്തപ്പഴം എടുക്കുക. ഒരു ഏത്തപ്പഴത്തിന് പകുതി മതി നമുക്ക്. ഈ പകുതി ഏത്തപ്പഴം നന്നായി അരച്ചെടുക്കുക. ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ കോഫി പൗഡർ ചേർത്തു കൊടുക്കാം. അതിനുശേഷം ഒരു ടീസ്പൂൺ തേൻ കൂടി ചേർത്തു കൊടുക്കാം. അല്പം കസ്തൂരി മഞ്ഞളും ചേർത്തു കൊടുക്കാം. ഇനി ഇത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.