ഇനി നിങ്ങളുടെ മുഖം ബ്രൈറ്റായി തിളങ്ങും… ഈ ഫേസ്പാക്ക് ഉപയോഗിച്ചാൽ അറിയാം അത്ഭുതം…

നമുക്കെല്ലാവർക്കും ആഗ്രഹമുണ്ട് നമ്മുടെ മുഖത്ത് കുരുക്കൾ ഒന്നുമില്ലാതെ മുഖം നല്ല ബ്രൈറ്റ് ആയി ഇരിക്കണം എന്നുള്ളത്. ഇതിനായി നമ്മൾ പല തരത്തിലുള്ള ഫേസ്പാക്കുകൾ ട്രൈ ചെയ്യുന്നവരായിരിക്കും നിങ്ങൾ. ഇന്ന് നമ്മൾ പരിചയപ്പെടുത്താൻ പോകുന്നത് മുഖത്തിൽ ഉള്ള എല്ലാ പ്രശ്നങ്ങളും മാറ്റുന്നതിനുള്ള മുഖം നല്ല ക്ലീനായി ബ്രൈറ്റ് ആയി ഇരിക്കാൻ സഹായിക്കുന്ന വളരെ ഈസിയായി നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു ഫേസ് പാക്ക് ആണ്. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും… ഇതിൻറെ ചേരുവകൾ എന്തൊക്കെയാണെന്ന്…

ഇതെങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നും നമുക്ക് നോക്കാം… അപ്പോൾ ഇത് തയ്യാറാക്കാനായി ആദ്യം തന്നെ നിങ്ങൾ ഒരു ബൗൾ എടുക്കുക. അതിനു ശേഷം അതിലേക്ക് ഒരു രണ്ട് ടീസ്പൂൺ കറുത്ത എള്ള് ചേർത്ത് കൊടുക്കുക. ഏത് എള്ള് വേണമെങ്കിലും നിങ്ങൾക്ക് ഉപയോഗിക്കാം. ഇനി ഇത് നന്നായിട്ട് ഒന്ന് പൊടിച്ചെടുക്കണം. ഇനി പൊടിച്ചെടുത്ത എള്ളിലേക്ക് ഒരു ടീ സ്പൂൺ തൈര് ചേർത്ത് കൊടുക്കുക.അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ തേൻ കൂടി ചേർത്ത് കൊടുക്കുക.

ഇനി ഇത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഇത് ഉപയോഗിക്കുന്നതിനു മുൻപ് മുഖം നല്ലതുപോലെ കഴുകി വൃത്തിയാക്കുക. അതിനുശേഷം ഈ തയ്യാറാക്കിവെച്ചിരിക്കുന്ന അത് നിങ്ങളുടെ മുഖത്ത് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ഒരു 20 മിനിറ്റ് നേരം ഇത് ഉണങ്ങുന്നതിന് അനുവദിക്കുക. ഇത് ഉണങ്ങുന്ന സമയത്ത് നിങ്ങളുടെ കൈ ഉപയോഗിച്ച് പതിയെ മുഖത്ത് സ്ക്രബ് ചെയ്തു കൊടുക്കുക. വേണമെങ്കിൽ കയ്യിൽ അല്പം വെള്ളം ഉപയോഗിച്ച് സ്ക്രബ് ചെയ്യാം.