രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരത്തിലെ അമിതമായ കൊഴുപ്പ് ഉരുകി കളയാനുള്ള ഒരു അടിപൊളി ഹെൽത്ത് ഡ്രിങ്ക്…

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത് നമ്മുടെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും അതോടൊപ്പം തന്നെ നമ്മുടെ ശരീരത്തിലെ അമിത മായിട്ടുള്ള കൊഴുപ്പ് ഒരുക്കി കളയുന്നതിനും സഹായിക്കുന്ന ഒരു അടിപൊളി ഹെൽത്ത് ഡ്രിങ്ക് എങ്ങനെ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം.. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും… എന്തൊക്കെയാണ് ഇതിൻറെ ചേരുവകളൊന്നും… ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം… അപ്പോൾ ഈ ഡ്രിങ്കർ തയ്യാറാക്കുന്നതിനായി നമുക്ക് ആദ്യം വേണ്ടത് ചെറിയ ഒരു കഷണം ഇഞ്ചി ആണ്.

ഇഞ്ചിയുടെ തൊലി എല്ലാം കളഞ്ഞ് വൃത്തിയാക്കി എടുക്കുക. അതിനുശേഷം അത് നന്നായി ഒന്ന് ചതച്ചെടുക്കുക. ഇനി ഇതും നമുക്ക് ഒരു സൈഡിലേക്ക് മാറ്റി വെക്കാം. ഇനി നമുക്ക് ഒരു ബൗൾ എടുക്കാം. അതിലേക്ക് ഒരു ടീസ്പൂൺ കരിഞ്ചീരകം ഇട്ട് കൊടുക്കാം. ഒരു ടീസ്പൂൺ സാധാ ജീരകം.. ഒരു എട്ട് പത്ത് കുരുമുളക്.. രണ്ടു മൂന്ന് കഷണം കറുവപ്പട്ട എന്ന് വേണം.. ഇനി നമുക്ക് ഇതൊരു മിക്സി ലേക്ക് മാറ്റാം..

അതിനുശേഷം ഇത് നന്നായി പൊടിച്ചെടുക്കാം. ഇനി നമുക്ക് ഒരു പാൻ എടുത്ത് അടുപ്പിൽ വയ്ക്കാം. അതൊന്നു ചൂടാകുമ്പോൾ അതിലേക്ക് ഒരു രണ്ട് ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കാം. അതിലേക്ക് നമ്മൾ ആദ്യം ചതച്ച് വെച്ച ഇഞ്ചി ഇതിലേക്ക് ഇട്ട് കൊടുക്കണം. നമ്മൾ പൊടിച്ചു വച്ച പൊടിയിൽനിന്ന് ഒരു ടീസ്പൂൺ ഇതിലേക്ക് ചേർത്തുകൊടുക്കാം. ഇത് നന്നായി തിളപ്പിച്ചെടുക്കുക. അതിനുശേഷം ഇതൊരു ഗ്ലാസ്സിലേക്ക് നന്നായി അരിച്ചെടുക്കുക.അതിനുശേഷം ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി കൂടി ചേർത്തു കൊടുക്കാം.എന്നിട്ട് നന്നായി മിക്സ് ചെയ്ത് എടുക്കുക.