ചുമയും കഫക്കെട്ടും വേരോടെ മാറ്റിയെടുക്കുന്ന ഔഷധി… യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്ത കിടിലൻ ടിപ്സ്…

ചുമയും കഫക്കെട്ടും മുതിർന്നവർക്കും കുട്ടികൾക്കും വന്നുകഴിഞ്ഞാൽ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. മിക്ക ആളുകളും പറയുന്ന ഒരു കാര്യം ആണ് കൊച്ചു കുട്ടികളിലെ കഫക്കെട്ട് അതുപോലെ തന്നെ ചുമയും. മര്യാദയ്ക്ക് ഒന്ന് ഉറങ്ങാൻ പോലും പറ്റാത്ത ഒരു അവസ്ഥയാണ്. കൂടുതലായി കൊച്ചുകുട്ടികൾ ആണെങ്കിലു അവർക്ക് കഫക്കെട്ട്.. ചുമയും ഒക്കെ ആണെങ്കിൽ അത് കണ്ടുനിൽക്കുന്ന നമുക്ക് കൂടി വളരെ വിഷമം ആയിരിക്കും. പല ആളുകളും പറയുന്നതാണ് ഈ തൊണ്ടയുടെ ഭാഗത്ത് കമർ പ്പ് പോലെ വന്നിട്ട് കുത്തി കുത്തി ചുമയ്ക്കുക. അപ്പോൾ ഇതിനായി നമുക്ക് വീട്ടിൽ ചെയ്യാൻ പറ്റുന്ന വളരെ എഫക്റ്റീവ് ആയിട്ടുള്ള ടിപ്സ് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.. നമുക്ക് ഇത് തയ്യാറാക്കാനായി ആദ്യം വേണ്ടത് മൺചട്ടി ആണ്.

മഞ്ചട്ടി ഇല്ലാത്ത ആളുകൾ ഇരുമ്പു ചട്ടി ഉപയോഗിക്കുക. അതിനുശേഷം നമുക്ക് വേണ്ടത് വീട്ടിൽ ചോറ് വെക്കുന്ന അരി ആണ്. ഇത് ഒരുപിടി എടുത്ത് ശേഷം വൃത്തിയായി കഴുകി ഈ മൺ ചട്ടിയിലേക്ക് ഇട്ടുകൊടുക്കുക. അതിനുശേഷം ഇത് നല്ലപോലെ വറുത്തെടുക്കുക. വറുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം കരിഞ്ഞുപോകും പാടില്ല. അരി വറുത്ത് എടുത്തശേഷം ഒരു പാത്രത്തിലേക്കു മാറ്റാം. അതിനുശേഷം ഈ മൺ ചട്ടിയിലേക്ക് ചെറിയ ഉള്ളി കുറച്ച് അരിഞ്ഞത് ഇടുക കൊടുക്കാം. എന്നിട്ട് ചെറുതായി ഒന്ന് ചൂടാക്കാം. അതിനുശേഷം ഇതിലേക്ക് ഒരു കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ഇട്ടുകൊടുക്കാം. എന്നിട്ട് ഇതിലേക്ക് ഒന്നര ഗ്ലാസ് വെള്ളം ഒഴിച്ച് കൊടുക്കാം. ഇനി ഇതിലേക്ക് ഒരു പനിക്കൂർക്കയില ഇട്ടു കൊടുക്കാൻ. അതിനുശേഷം ഇതിലേക്ക് 5 തുളസിയില കൂടി ഇട്ടു കൊടുക്കാം.

ഈ ഇലകൾ ഒന്നും കിട്ടാത്ത ആളുകൾ ഒരു ടീസ്പൂൺ കുരുമുളകുപൊടി ചേർത്ത് കൊടുത്താൽ മതിയാകും. എന്നിട്ട് ആദ്യം തയ്യാറാക്കി വെച്ച അരി കൂടി ഇതിലേക്കിടുക. അതിനുശേഷം ഇത് നല്ലപോലെ ഇളക്കി എടുക്കുക. ഇനി നമുക്ക് ഒന്നര ഗ്ലാസ് വെള്ളം ഒരു ഗ്ലാസ് വെള്ളം ആയി വറ്റിച്ചെടുക്കുക. പണ്ടുകാലങ്ങളിൽ ഉള്ള ആളുകളൊക്കെ ഈ മരുന്ന് അറിയാം.. പനിയും ചുമയും വരുന്ന സമയത്ത് ഈ മരുന്ന് ഉണ്ടാക്കി കഴിക്കുന്ന ഒരുപാട് ആളുകളുണ്ട്. ഇനി ഇത് ഇത് ഒരു ഗ്ലാസ്സിലേക്ക് അരിച്ചെടുക്കുക. ഇത് ചെറിയ കുട്ടികൾക്ക് കൊടുക്കുമ്പോൾ രണ്ട് ടീസ്പൂൺ കൊടുത്താൽ മതി. ഇത് മൂന്നു നേരം ആയിട്ടാണ് കഴിക്കുന്നത്..